Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൾ ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടി; സ്വത്തിൽ മകൾക്ക് ഓഹരി നൽകരുതെന്ന് കത്തെഴുത്തി വെച്ച് മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി

മകൾ ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടി; സ്വത്തിൽ മകൾക്ക് ഓഹരി നൽകരുതെന്ന് കത്തെഴുത്തി വെച്ച് മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: ജാതിയുടെ പേരിൽ വീണ്ടും ജീവത്യാഗം. കർണാടകയിലാണ് സംഭവം. ഇതര ജാതിയിലെ യുവാവിനൊപ്പം ഒളിച്ചോടിയതിന് യുവതിയുടെ മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി. കർണാടക ചിക്കബല്ലപൂർ ജില്ലയിലെ ഹാൻഡിഗണല ഗ്രാമത്തിൽ ശ്രീരാമപ്പ (63), ഭാര്യ സരോജമ്മ (60), മകൻ മനോജ് (24) എന്നിവരാണ് മരിച്ചത്.

മകൾ അർച്ചനയെ (22) കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ തിങ്കളാഴ്ച സിദ്‌ലഘട്ട റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് മൂവരും വീട്ടിൽ മരിച്ച വിവരം പുറത്തറിയുന്നത്. അർച്ചന മറ്റൊരു ജാതിക്കാരനായ നാരായണ സ്വാമിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ രക്ഷിതാക്കളും സഹോദരനും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി തയാറായില്ല. ഇതിന്റെ വിഷമത്തിൽ മൂവരും ജീവനൊടുക്കിയതായാണ് സാഹചര്യത്തെളിവുകൾ നൽകുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു.

മകളാണ് കടുകൈക്ക് കാരണക്കാരിയെന്നും സ്വത്തിൽ അവൾക്ക് ഓഹരി നൽകരുതെന്നും എഴുതിയ പിതാവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 11ന് ശേഷമാണ് മൂവരും ജീവനൊടുക്കിയതെന്നതാണ് സൂചന. മനോജ് സഹോദരിക്ക് അയച്ച മൊബൈൽ സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചു. രാത്രി 11നകം തിരിച്ചു വരാൻ യുവതിയോട് അഭ്യർത്ഥിച്ചിരുന്നു. വന്നില്ലെങ്കിൽ വീട്ടിൽ ആരും ജീവനോടെ ശേഷിക്കില്ലെന്നും അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP