Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ 3 പേർക്കായി പങ്കിട്ടു; ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണം കണക്കിലെടുത്ത് പുരസ്‌ക്കാരം

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ 3 പേർക്കായി പങ്കിട്ടു; ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണം കണക്കിലെടുത്ത് പുരസ്‌ക്കാരം

മറുനാടൻ ഡെസ്‌ക്‌

സ്റ്റോക്ഹോം: ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്‌കാരം മൂന്ന് പേർ പങ്കിട്ടു. അലൈൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സെയ്‌ലിംഗർ എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണം കണക്കിലെടുത്താണ് പുരസ്‌കാരം.

ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിനാണു പുരസ്‌കാരം. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്‌കാരം നൽകിയത്.

10 മില്യൻ സ്വീഡിഷ ്ക്രൗൺസ് (900,357 ഡോളർ) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വർഷത്തെ രണ്ടാമത്തെ നോബൽ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വർഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വർഷം ആഘോഷപൂർവം നടത്താനാണ് സംഘാടക സമിതി തീരുമാനം. കഴിഞ്ഞ വർഷം അമേരിക്കൻ ശസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയൻ എന്നിവർക്കാണ് വൈദ്യശാസ്ത്രത്തിനുള്ള അവാർഡ് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP