Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഷേധം മൂർച്ഛിച്ചതോടെ മിനി ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിൽ നിന്നും പിന്മാറി ലിസ് ട്രസ്സ്; എന്നിട്ടും ശരിയായില്ലെങ്കിൽ വീണ്ടും പിൻവലിക്കലുകൾ; ആത്മവിശ്വാസമില്ലാത്ത നീക്കങ്ങളിൽ പ്രതിസന്ധിയിലാകുന്നത് പുതിയ സർക്കാർ; ബ്രിട്ടണിൽ ഇപ്പോൾ തെരെഞ്ഞെടുപ്പ് നടന്നാൽ ലേബറിന് മഹാഭൂരിപക്ഷം ഉറപ്പ്

പ്രതിഷേധം മൂർച്ഛിച്ചതോടെ മിനി ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിൽ നിന്നും പിന്മാറി ലിസ് ട്രസ്സ്; എന്നിട്ടും ശരിയായില്ലെങ്കിൽ വീണ്ടും പിൻവലിക്കലുകൾ; ആത്മവിശ്വാസമില്ലാത്ത നീക്കങ്ങളിൽ പ്രതിസന്ധിയിലാകുന്നത് പുതിയ സർക്കാർ; ബ്രിട്ടണിൽ ഇപ്പോൾ തെരെഞ്ഞെടുപ്പ് നടന്നാൽ ലേബറിന് മഹാഭൂരിപക്ഷം ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടണിൽ മുതിർന്ന പാർട്ടി നേതാക്കളിൽ നിന്നു വരെ കടുത്ത സമ്മർദ്ദം ഉണ്ടായതോടെ മിനി ബജറ്റിലെ പല പ്രഖ്യാപനങ്ങളിൽ നിന്നും മലക്കം മറിയുകയാണ് ലിസ് ട്രസ്സ്. ഇൻകം ടാക്സ് പരിധിസംബന്ധിച്ച് എടുത്ത തീരുമനത്തിൽ നിന്നും പുറകോട്ട് പോകാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നു. മുൻ കൂട്ടി പ്രഖ്യപിച്ച പദ്ധതിയിൽ നിന്നും പിന്നോട്ട് പോകാൻ സർക്കാർ തയ്യാറായതോടെ മൈക്കൻ ഗോവ് ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയുടെ മറ്റ് പദ്ധതികളെയും ഉന്നം വച്ച് രംഗത്തെത്തിയിരിക്കുകയണ്. ബെനെഫിറ്റ് പേയ്മെന്റുകളുടെ വർദ്ധനവിൽ പരിധി നിശ്ചയിക്കുന്നത് ഉൾപ്പടെയുള്ളവയിലും പ്രതിഷേധം കനക്കുകയാണ്.

ഇനിയൊരിക്കൽ കൂടി ഒരു തെറ്റ് സംഭവിക്കുന്നത് ലിസ് ട്രസ്സിന്റെ നിലനിൽപിനെ ബാധിക്കും എന്നായിരുന്നു പ്രസിഡണ്ട് സ്ഥാനത്തേക്ക് അവരെ പിന്താങ്ങിയ ഒരു മുന്മന്ത്രി പറഞ്ഞത്. ഓരോ തവണ നിങ്ങൾ തീരുമാനങ്ങൾ മറ്റുമ്പോഴും നിങ്ങൾ കൂടുതൽ ദുർബലയവുകയാണെന്ന് മറ്റൊരു മന്ത്രിയും പ്രതികരിച്ചു. ബോറിസിന് ഒരുപാട് തവണ ഇത്തരത്തിൽ ഒരിക്കലെടുത്ത തീരുമാനങ്ങളിൽ നിന്നും മലക്കം മറിയേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ ലിസ്സിനും വന്നിരിക്കുന്നു എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുൻപ് തന്നെ വൻ നികുതിയിളവുകൾ നൽകുന്ന് തീരുമാനം ഔദ്യോഗികമായി ഉപേക്ഷിക്കുന്നതായി ക്വാസി ക്വാർട്ടെംഗിന് പ്രഖ്യാപിക്കേണ്ടതായി വന്നു. ഈ ദിശാ മാറ്റത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും ചാൻസലർ ഏറ്റെടുത്തിരിക്കുകയാണ്. മന്ത്രി സഭയ്-ക്ക് അകത്തുള്ള വിയോജിപ്പുകൾ കാരണം ഈ പദ്ധതിയുമായി മുൻപോട്ട് പോകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ബ്രിട്ടനെ മുൻപോട്ട് ചലിപ്പിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് ഈ പ്രശ്നം ഒരു തടസ്സമാവുകയാണെന്ന് ലിസ്
ട്രസ്സ് നേരത്തേ പറഞ്ഞിരുന്നു. ഇനിയും പല തീരുമാനങ്ങളും മാറ്റേണ്ടി വരുമോ എന്ന ചോദ്യത്തിന് പലതവണ ചോദിച്ചിട്ടും അവർ വ്യക്തമായ ഉത്തരം നൽകിയില്ല, വളർച്ചക്കും വികസനത്തിനുമായുള്ള പദ്ധതികളുമായി മുൻപോട്ട് പോകും എന്നു മാത്രമായിരുന്നു അവർ പ്രതികരിച്ചത്.

നികുതിയിളവുകളെ പിന്താങ്ങിയിരുന്ന ഇൻസ്റ്റിറ്റിയുട്ട് ഓഫ് എക്കണോമിക് അഫയേഴ്സിലെ മാർക്ക് ലിറ്റിൽവുഡ് പറയുന്നത് ഈ പ്രശ്നം ഇപ്പോൾ ഒരു തികഞ്ഞ രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു എന്നാണ്. അടുത്ത തവണ, ഗ്രാന്റ് ഷാപ്സിനോ, മൈക്കൽ ഗോവിനോ ഇഷ്ടപ്പെടാത്ത ഒരു പ്രഖ്യാപനം ക്വസി ക്വാർട്ടെംഗ് നടത്തുമ്പോൾ, അദ്ദേഹം ആ പ്രഖ്യപനത്തിൽ ഉറച്ചു നിൽക്കുമോ എന്ന സംശയവും ഉയരും എന്നായിരുന്നു ലിറ്റിൽവുഡ് പറയുന്നത്.

പല ഭരണകക്ഷി എം പിമാരും പരസ്യമായി തന്നെ മിനി ബജറ്റിനെതിരെ വന്നതാണ് ലിസ് ട്രസ്സിനെ പല പദ്ധതികളിൽ നിന്നും പുറകോട്ട് പോകാൻ നിർബന്ധിതയാക്കിയത്. ഇന്ന് ബിർമ്മിങ്ഹാമിൽ ണ്ടക്കുന്ന, ലിസ് ട്രസ്സിന്റെ പ്രധാന പ്രസംഗത്തിൽ തന്റെ നയം ലിസ് ട്രസ്സ് കൂടുതൽ വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മിനി ബജറ്റിലെ, ഹീറ്റിങ് ബില്ലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, ചില നികുതിയിളവുകൾ, വളർച്ചയെ ത്വരിതപ്പെടുത്താനുള്ള പദ്ധ്തികൾ എന്നിവയ്ക്ക് വേണ്ട പരിഗണന ചർച്ചകളിൽ ലഭിക്കുന്നില്ല എന്ന് പ്രധാനമന്ത്രിയും ചാൻസലറും ഞായറാഴ്‌ച്ച വൈകിട്ട് തന്നെ തിരിച്ചറിഞ്ഞിരുന്നു.

45 ശതമാനം നികുതി ഇളവിന്റെ പുറകെ വിവാദം ഉയർന്നതോടെ മിനി ബജറ്റിലെ മറ്റ് ഇനങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. വർഷത്തിൽ 1,50 ലക്ഷം പൗണ്ടിലധികം വരുമാനമുള്ളവരിൽ നിന്നും നികുതി പിരിക്കുന്നത് കുറയ്ക്കുവനുള്ള തീരുമാനം തെറ്റായ മൂല്യങ്ങളുടെ പ്രകടനമാണെന്നായിരുന്നു മൈക്കൽ ഗോവ് ചൂണ്ടിക്കാട്ടിയത്. ഈ പദ്ധതിമൂലം സർക്കാരിന് പ്ര്തിവർഷം 2 ബില്യൺ പൗണ്ടിന്റെ നഷ്ടമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പിന്നെയും 43 ബില്യൺ പൗണ്ടിന്റെ നഷ്ടം വരുത്തുന്ന നികുതിയിളവുകൾ നിലനില്ക്കേ, ചാൻസലർ ഇനിയും ധാരാളം ഗൃഹപാഠം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഫിസ്‌കൽ സ്റ്റഡീസിലെ പോൾ ജോൺസൺ പറയുന്നത്.

മിനി ബജറ്റിലെ പല പ്രഖ്യാപനങ്ങളിൽ നിന്നും ഇനിയും പുറകോട്ട് പോകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചുരുങ്ങിയത്, നികുതിയിളവുകൾ സംബന്ധിച്ച പദ്ധതികളിൽ ചിലതെങ്കിലും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്ന് പോൾ ജോൺസനും പറയുന്നു. അതല്ലെങ്കിൽ, സോഷ്യൽ സെക്യുരിറ്റി, പദ്ധതികളിലെ നിക്ഷേപം, പൊതുസേവനങ്ങൾ എന്നിവയിൽ ചെലവാക്കുന്ന തുക വെട്ടിച്ചുരുക്കേണ്ടതായി വരും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

പാർട്ടിക്കകത്ത് എതിർപ്പ് ശക്തമായതോടെ നവംബർ 23 ന് പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്ന സാമ്പത്തിക നയം ഈ മാസം തന്നെ പ്രഖ്യാപിച്ചേക്കും എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 45 ശതമനം നികുതിയുടെ കാര്യത്തിൽ മുൻ തീരുമാനത്തിൽ നിന്നും പിന്തിരിയേണ്ടി വന്ന ക്വാസി ക്വാർട്ടെംഗിന് പാർട്ടി നേതാക്കളുടെ സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയില്ല എന്ന് വ്യക്തമായിരിക്കുന്നു. വിപണിയിൽ സ്ഥിരത ഉറപ്പു വരുത്തുന്നതിനായി സമ്പത്തിക നയം എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണം എന്നായിരുന്നു ഭൂരിപക്ഷം സമ്മേളന പ്രതിനിധികളും ആവശ്യപ്പെട്ടത്.

നേരത്തേ പ്രതിവർഷം 1.5 ലക്ഷം പൗണ്ടിലധികം വരുമാനമുള്ളവർക്കുള്ള 45 ശതമനം വരുമാന നികുതി നിരക്ക് ഇല്ലാതെയാക്കാനുള്ള തീരുമാനത്തിനെതിരെ എം പിമാർക്കിടയിൽ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ജനപ്രതിനിധി സഭയിൽ വോട്ടിനിട്ടാൽ ഒരുപക്ഷെ അത് പാസാക്കാനുള്ള വോട്ട് ലഭിച്ചേക്കില്ല എന്ന ആശങ്ക ഉയർന്നതോടെയായിരുന്നു ഈ തീരുമാനത്തിൽ നിന്നും പ്രധാനമന്ത്രി പിന്മാറിയത്.

കഴിഞ്ഞ 50 വർഷക്കാലത്തിനിടയിലെ ഏറ്റവും വലിയ നികിതിയിളവുകൾ പ്രഖ്യാപിച്ച മിനി ബജറ്റിനു ശേഷം പൗണ്ടിന്റെ മൂല്യം കുത്തനെയിടിഞ്ഞത് ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ദുരിതങ്ങൾ വർദ്ധിച്ചതോടെ ജനക്കൂട്ടം സർക്കാരിന് എതിരെ തിരിയുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്. കൂടുതൽ അഭിപ്രായ സർവ്വേകൾ പറയുന്നത്ഇന്നൊരു തെരഞ്ഞെടുപ്പ് നടന്നാൽ, ലേബർ പാർട്ടി വൻ ഭൂരിധപക്ഷത്തോടെ അധികാരത്തിലേറും എന്നു തന്നെയാണ്.

റെഡ്ഫീൽഡ് ആൻഡ് വിൽടൺ നടത്തിയ സർവ്വേയിൽ കീർ സ്റ്റാർമറുടെ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത് 28 പോയിന്റിന്റെ മുൻതൂക്കമാണ്. 52 ശതമാനം ജനങ്ങളുടെ പിന്തുണയാണ് അവർക്ക് ഇപ്പോൾ ഉള്ളത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 6 പോയിന്റ് മുൻപിലാണ് ലേബർപാർട്ടി ഇപ്പോൾ. അതേസമയം കൺസർവേറ്റീവ് പാർട്ടിക്കുള്ളത് 24 ശതമാനം പേരുടെ പിന്തുണ മാത്രവും. സവന്ത നടത്തിയ മറ്റൊരു അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടി ടോറികളേക്കാൾ 25 പോയിന്റുകൾക്ക് മുന്നിലെത്തിയിരുന്നു. മറ്റൊരു അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടിക്ക് 33 ശതമാനം വരെ മുൻതൂക്കം ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP