Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം

ആലുവയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവ കമ്പിനിപ്പടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തേക്ക് വന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈക്കിൾ യാത്രക്കാരൻ തൽക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡിന് സമീപം നിന്നിരുന്ന ഹോട്ടൽ സുരക്ഷ ജീവനക്കാരനെയും ഇടിച്ച് തെറിപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ സുരക്ഷ ജീവനക്കാരൻ നിഹാലിനെയാണ് കാർ ഇടിച്ചത്. പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP