Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോവിഡ് നിയന്ത്രണങ്ങളാൽ പൊതുദർശനം ഒഴിവാക്കി; ദുബായിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം; അന്ത്യകർമം ചെയ്തത് സഹോദരൻ രാമപ്രസാദ്; അറ്റ്‌ലസ് രാമചന്ദ്രന് യാത്രാമൊഴിയേകി പ്രവാസ ലോകം

കോവിഡ് നിയന്ത്രണങ്ങളാൽ പൊതുദർശനം ഒഴിവാക്കി; ദുബായിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം; അന്ത്യകർമം ചെയ്തത് സഹോദരൻ രാമപ്രസാദ്; അറ്റ്‌ലസ് രാമചന്ദ്രന് യാത്രാമൊഴിയേകി പ്രവാസ ലോകം

ന്യൂസ് ഡെസ്‌ക്‌

ദുബായ്: അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയിൽ സംസ്‌കരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്‌കാരചടങ്ങുകളിൽ പങ്കെടുത്തത്.

ജബൽ അലി ഹിന്ദു ക്രിമേഷൻ സെന്ററിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 5.30നായിരുന്നു സംസ്‌കാരം. സഹോദരൻ രാമപ്രസാദ് ആണ് അന്ത്യകർമങ്ങൾ ചെയ്തത്. ഭാര്യ ഇന്ദിര രാമചന്ദ്രൻ, മകൾ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവരും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും മാത്രമാണ് സംസ്‌കാര ചടങ്ങുകളിൽ സംബന്ധിച്ചത്.

പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.

ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകൾ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.

മലയാളികൾക്ക് മറക്കാനാകാത്ത പേരാണ് അറ്റ്‌ലസ് രാമചന്ദ്രന്റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം അത്രമേൽ മലയാളികൾ ഹൃദയത്തിലേറ്റിയിരുന്നു. യുഎഇയിലെ ഏറ്റവും വലിയ സ്വർണ വ്യാപാരിയിലേക്കുള്ള രാമചന്ദ്രന്റെ വളർച്ച അതിവേഗമായിരുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 19 സ്വർണ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമായി 47 ജൂവലറികളുണ്ടായിരുന്നു അദ്ദേഹത്തിന്. തൊട്ടതെല്ലാം പൊന്നാക്കിയ സ്വർണാഭരണ വ്യവസായി എന്ന നിലയിലും അദ്ദേഹം സുപ്രസിദ്ധനായി. നല്ല നിലയിൽ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയിൽ സംഭവിച്ച കോടികളുടെ കടബാധ്യതയാണ് അറ്റ്‌ലസ് രാമചന്ദ്രനെ വലച്ചത്. വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത 55 കോടിയിലേറെ ദിർഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.

അഞ്ച് കോടിയുടെ ചെക്കുകൾ മടങ്ങിയതോടെ ആദ്യ കേസ്, തുടർന്ന് സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ മറ്റുപല കേസുകളും. പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹം വായ്പയെടുത്ത 15 ബാങ്കുകൾ ചേർന്ന് യുഎഇ സെൻട്രൽ ബാങ്കിനെ സമീപിച്ചു. ഒപ്പം പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ദുബായിലെ റിഫ, നായിഫ്, ബർദുബായി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ അദ്ദേഹത്തിനെതിരെ പരാതികൾ എത്തി. ഇത് അറ്റ്‌ലസ് രാമചന്ദ്രന്റെ അറസ്റ്റിലേക്ക് വഴിവെച്ചു. ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. അപ്പീൽ കോടതിയിലെ നടപടികൾക്ക് ശേഷം 2018ലാണ് ജയിൽ മോചിതനായത്.

ജയിൽ മോചനത്തിന് ശേഷം അറ്റ്‌ലസ് ജൂവലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഇതിനായുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ബാധ്യതകൾ തീരാത്തതിനാൽ യുഎഇയിൽ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാൽ നാട്ടിലെത്തണമെന്ന ആഗ്രഹവും പൂർത്തീകരിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP