Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബൈക്ക് സൈക്കളിടിച്ച് അപകടം; ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു

ബൈക്ക് സൈക്കളിടിച്ച് അപകടം; ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

എടത്വാ: ആലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. തലവടി പരുമൂട്ടിൽ വിൽസൺ (തോമസ് മത്തായി) (57) ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിക്കാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മാസം 24 ന് വൈകിട്ട് ആണ് അപകടം നടന്നത്. വെള്ളകിണർ ജംഗ്ഷന് സമീപം വെച്ച് വാഹനമിടിക്കുകയായിരുന്നു. എതിർ ദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന ബൈക്ക് ജോലി കഴിഞ്ഞു സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിൽസണെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വിൽസണെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയും കൂടുതൽ വിദഗ്ദ്ധ ചികിത്സക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ജെസ്സിയാണ് വിൽസന്റെ ഭാര്യ. മക്കൾ:ബിൻസി, ബിജോ മരുമകൻ സന്തോഷ്. എടത്വാ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം പിന്നീട് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP