Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കന്നുകാലി കടത്തിനിടെ ലോറി മറിഞ്ഞു; അപകടത്തിൽ 22 പശുക്കൾ ചത്തു; റാക്കറ്റുകളെ കണ്ടെത്താൻ അന്വേഷണം

കന്നുകാലി കടത്തിനിടെ ലോറി മറിഞ്ഞു; അപകടത്തിൽ 22 പശുക്കൾ ചത്തു; റാക്കറ്റുകളെ കണ്ടെത്താൻ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: രായഗഡയിൽ നിന്നും തെലുങ്കാനയിലേക്ക് പശുക്കളെ കടത്തുന്നതിനിടെ ലോറിമറിഞ്ഞ് 22 പശുക്കൾ ചത്തു. നിരവധി പശുക്കൾക്ക് പരിക്കേറ്റു. ബോബിലി മണ്ഡലത്തിലെ ഗോർലേസിതാരംപുരം ഗ്രാമത്തിലാണ് സംഭവം. അപകടത്തിന് പിന്നാലെ ആന്ധ്രയുടെ വടക്കൻ തീരപ്രദേശങ്ങൾ, തെക്കൻ ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും ബംഗ്ലാദേശിലേക്കും കന്നുകാലികളെ കടത്തുന്ന റാക്കറ്റുകളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

തെലങ്കാനയിലേക്ക് പശുക്കളെ ലോറിയിൽ കുത്തിനിറച്ച് കയറ്റി കൊണ്ടുപോകുമ്പാഴാണ് അപകടം. വിഴിയനഗരം ജില്ലയിലെത്തിയ ലോറി കുഴികൾ നിറഞ്ഞ വെള്ളക്കെട്ടുള്ള റോഡിൽ വച്ച് ഡ്രൈവർ വെട്ടിക്കാൻ ശ്രമിച്ചപ്പോൾ മറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് മണിക്കൂറുകൾ റോഡ് ഗതാഗതം സ്തംഭിച്ചു. പൂജ ആഘോഷങ്ങൾക്കിടെയുണ്ടായ അപകടം വലിയ ഗതാഗത കുരുക്കിനാണ് കാരണമായത്.

അതേസമയം കന്നുകാലികളെ കടത്തുന്ന സംഘം വ്യാപകമാണെന്നാണ് ഡക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് പറയുന്നത്. വൻ ബിസിനസാണ് ഇതിന് പിന്നിൽ നടക്കുന്നത്. പൊലീസ് അടക്കമുള്ളവർ ഇതിന് ഒത്താശ ചെയ്യുകയാണ്. കൈക്കൂലി വാങ്ങി വാഹനങ്ങളിൽ കുത്തിനിറച്ചുള്ള കാലിക്കടത്താണ് നടക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP