Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടി പി.ബിക്ക് നഷ്ടമായത് എന്നും ചിരിക്കുന്ന നേതാവിനെ; കടുത്ത രോഗാവസ്ഥയിലും അദ്ദേഹം പാർട്ടിയെ കുറിച്ചു ചിന്തിക്കുകയും പ്രവർത്തനത്തിൽ മുഴുകകയുമായിരുന്നു എന്ന് സീതാറാം യെച്ചൂരി

പാർട്ടി പി.ബിക്ക് നഷ്ടമായത് എന്നും ചിരിക്കുന്ന നേതാവിനെ; കടുത്ത രോഗാവസ്ഥയിലും അദ്ദേഹം പാർട്ടിയെ കുറിച്ചു ചിന്തിക്കുകയും പ്രവർത്തനത്തിൽ മുഴുകകയുമായിരുന്നു എന്ന് സീതാറാം യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാർട്ടി പൊളിറ്റ്ബ്യൂറോയിലെ എന്നും ചിരിക്കുന്ന നേതാവിനെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് സി.പി. എം അഖിലേന്ത്യാ സെക്രട്ടറി സീതാറാംയെച്ചൂരി പറഞ്ഞു. കണ്ണൂർ പയ്യാമ്പലം പാർക്കിൽ കോടിയേരിയുടെ സംസ്‌കാര ചടങ്ങുകൾക്കു ശേഷം നടത്തിയ സർവകക്ഷി അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടുത്ത രോഗാവസ്ഥയിലും അദ്ദേഹം പാർട്ടിയെ കുറിച്ചു ചിന്തിക്കുകയും പ്രവർത്തനത്തിൽ മുഴുകകയുമായിരുന്നു. ഗുരുതരമായ കാൻസർ രോഗം ശരീരത്തിൽ നിന്നും ബാധിച്ചിട്ടും അദ്ദേഹം അതു പാർട്ടി പ്രവർത്തനത്തിൽ കാണിച്ചില്ല. ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചു ആഴമേറി ചിന്തിച്ച നേതാവായിരുന്നു കോടിയേരിയെന്നും പാർട്ടി നേരിടുന്ന വെല്ലുവിളികളെ കുറിച്ചു അദ്ദേഹം ബോധവാനായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യേകിച്ച് സി.പി. എമ്മിന് കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP