Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള സർവകലാശാലയിൽ ലൈബ്രറി ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം; ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാതെ ഒളിച്ചുകളി; കരാർ ജീവനക്കാരിൽ ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കളും; കരാറിൽ 54 പേർ തുടരുന്നു; താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം

കേരള സർവകലാശാലയിൽ ലൈബ്രറി ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം; ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാതെ ഒളിച്ചുകളി; കരാർ ജീവനക്കാരിൽ ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കളും; കരാറിൽ 54 പേർ തുടരുന്നു; താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ലൈബ്രറിഅസിസ്റ്റന്റുമാരുടെ നിലവിലെ ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്തിട്ടും കേരള സർവകലാശാല മാത്രം റിപ്പോർട്ട് ചെയ്യാത്തത് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനാണെന്ന് ആക്ഷേപം. കേരള സർവകലാശാലയിൽ 54 പേരെയാണ് ലൈബ്രറി അസിസ്റ്റന്റ്മാരായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്.

എംജി 19ഉം, കാലിക്കറ്റ് 17ഉം, കൊച്ചി 22ഉം, കാർഷിക 15ഉം, കണ്ണൂർ 5 ഉംഗ9 ഒഴിവുകൾ പിഎസ്‌സിക്ക് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം സാങ്കേതിക സർവ്വകലാശാല ഉൾപ്പെടെയുള്ള സർവകലാശാലകൾ സ്ഥിരം തസ്തികകൾ സൃഷ്ടിക്കാതെ കരാറടിസ്ഥാനത്തിൽ ലൈബ്രറി ജീവനക്കാരെ നേരിട്ട് നിയമിച്ചിരിക്കുകയാണ്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി നിയമനങ്ങൾ ഇതേവരെ പിഎസ്‌സി യ്ക്ക് കൈമാറിയിട്ടില്ല.
,
ലൈബ്രറി അസിസ്റ്റന്റ്മാർക്കുള്ള എഴുത്തു പരീക്ഷ പിഎസ് സി കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽവെച്ച് ഓൺ ലൈനായി നടത്തിയത്. മൂവായിരത്തോളം പേർ അപേക്ഷകരായിരുന്നു. ആകെയുള്ള ഒഴിവുകളുടെ എണ്ണം കണക്കാക്കിയാണ് പിഎസ്‌സി റാങ്ക് പട്ടിക തയ്യാറാക്കുന്നത്. കേരള യൂണിവേഴ്‌സിറ്റി ഒഴിവുകൾ അറിയിക്കാത്തതുകൊണ്ട് റാങ്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ ആനുപാതികമായ കുറവുണ്ടാകും. ഇത് സംവരണ വിഭാഗമുൾപ്പടെയുള്ള എല്ലാ ഉദ്യോഗാർഥികളെയും ദോഷകരമായി ബാധിക്കും.

കേരള സർവകലാശാല നേരിട്ട് നടത്തിയ അസിസ്റ്റന്റ് നിയമനങ്ങളിലെ വ്യാപക ക്രമക്കേടുകളെ തുടർന്ന് ലോകായുക്ത ഉത്തരവുപ്രകാരം യുഡിഎഫ് സർക്കാർ അനധ്യാപക നിയമനങ്ങൾ പൂർണ്ണമായും പിഎസ്‌സിക്ക് വിട്ടുവെങ്കിലും, സ്‌പെഷ്യൽ ചട്ടങ്ങൾ തയ്യാറാകാത്തതുകൊണ്ട് എല്ലാ സർവ്വകലാശാലകളിലും വിവിധ തസ്തികകളിലായി നൂറുകണക്കിന് ജീവനക്കാർ കരാർ അടിസ്ഥാനത്തിൽ തുടരുകയാണ്.

'കേരള'യിലെ താൽക്കാലിക ലൈബ്രറി ജീവനക്കാർ തങ്ങൾ പ്രായപരിധി കഴിഞ്ഞവരെന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നിയമപരമായി പരിഗണിക്കുവാൻ സർക്കാരിനും കേരള സർവ്വകലാശാലയ്ക്കും കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. കരാർ ജീവനക്കാരുടെ സമ്മർദ്ദം മൂലമാണ് ഒഴിവുകൾ പി എസ് സി യെ അറിയിക്കാൻ സർവ്വകലാശാല വിമുഖത കാട്ടുന്നത്.

ഭരണകക്ഷിയിലെ ചില നേതാക്കളുടെ ബന്ധുക്കളും കരാർ നിയമനം ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. 'കേരള'യിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകണമെന്നും, ലൈബ്രറിയിലെ കരാർ ലൈബ്രറി അസിസ്റ്റന്റ്മാരെ സ്ഥിരപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP