Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് റോഡരികിലുള്ള മരത്തിൽ ഇടിച്ചു; അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് റോഡരികിലുള്ള മരത്തിൽ ഇടിച്ചു; അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സുഹൃത്തിനൊപ്പം സൈക്കിൾ യാത്രയ്ക്കിടെ ബ്രേക്ക് നഷ്ടപ്പെട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മാള എളന്തിക്കര പവ്വർ ഹൗസിന് സമീപം താമസിക്കുന്ന മാടപ്പടി പ്രസീഭരന്റെ മകൻ അജയ് (15) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

സുഹൃത്ത് അഭിജിത്തിനോടൊപ്പം സൈക്കിളിന്റെ മുൻവശത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ ഇറക്കമുള്ള ഭാഗത്ത് എത്തിയപ്പോൾ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. റോഡരികിലുള്ള മരത്തിൽ സൈക്കിൾ ഇടിച്ചാണ് അപകടം ഉണ്ടായത്.

പരിക്ക് പറ്റിയ രണ്ട് പേരെയും എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ അജയ് മരണത്തിന് കീഴടങ്ങി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അഭിജിത്ത് ചികിത്സയിലാണ്. എളന്തിക്കര സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP