Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സിപിഐയിൽ തന്നെ വെട്ടാൻ ആരും ജനിച്ചിട്ടില്ല; പടിയിറക്കമല്ല; സംസ്ഥാന കൗൺസിലിൽ നിന്ന് സ്വയം ഒഴിഞ്ഞതാണ്'; മരണം വരെ സിപിഐക്കാരൻ ആയിരിക്കുമെന്നും സി ദിവാകരൻ; സംസ്ഥാന കൗൺസിലിൽ പ്രമുഖർക്ക് തോൽവി

'സിപിഐയിൽ തന്നെ വെട്ടാൻ ആരും ജനിച്ചിട്ടില്ല; പടിയിറക്കമല്ല; സംസ്ഥാന കൗൺസിലിൽ നിന്ന് സ്വയം ഒഴിഞ്ഞതാണ്'; മരണം വരെ സിപിഐക്കാരൻ ആയിരിക്കുമെന്നും സി ദിവാകരൻ; സംസ്ഥാന കൗൺസിലിൽ പ്രമുഖർക്ക് തോൽവി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐയിൽ പ്രായപരിധി നിബന്ധന നടപ്പാക്കി തന്നെ ഒഴിവാക്കിയതിൽ പ്രതികരിച്ച് മുതിർന്ന നേതാവ് സി ദിവാകരൻ. തന്നെ വെട്ടാൻ സിപിഐയിൽ ആരും ജനിച്ചിട്ടില്ലെന്ന് ദിവാകരൻ പറഞ്ഞു. താൻ മരണം വരെ സിപിഐക്കാരനായിരിക്കും. പ്രായപരിധി മാനദണ്ഡം ഇപ്പോൾ അംഗീകരിക്കുന്നുവെന്നും സി ദിവാകരൻ പറഞ്ഞു.

തന്റേത് പടിയിറക്കമല്ല. താൻ സ്വയം ഒഴിഞ്ഞതാണ്. പരാതിയില്ല. മാറ്റം സ്വാഭാവികമാണ്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് പറഞ്ഞ ദിവാകരൻ ഇനി തന്റെ കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി.

അതേസമയം പ്രായപരിധി, തീരുമാനമല്ല മാർഗ്ഗ നിർദ്ദേശം മാത്രമാണെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന് പറഞ്ഞത് താനല്ല, മാധ്യമങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം ജില്ലയിൽനിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ സി ദിവാകരന്റെ പേരുണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന തരത്തിൽ ചർച്ചകൾ നടന്നുവെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരത്തിനുള്ള സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള നേതാക്കളെ നിശ്ചയിക്കാൻ ഇന്ന് ജില്ലാ കമ്മിറ്റി പ്രതിനിധികൾ യോഗം ചേർന്ന ഘട്ടത്തിലാണ് തിരുവനന്തപുരത്തെ പട്ടികയിൽ നിന്ന് സി ദിവാകരൻ പുറത്തായത്. 75 വയസ് പ്രായപരിധി നടപ്പിലാക്കാൻ തീരുമാനിച്ചതോടെയായിരുന്നു ഇത്.

സംസ്ഥാന കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജു, എ എൻ. സുഗതൻ, എം. ടി. നിക്‌സൺ, ടി. സി സഞ്ജിത്ത് എന്നിവർ പുറത്തായി. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗ പട്ടികയിൽ എം എൽ എ ജി. എസ് ജയലാലിനെ ഉൾപ്പെടുത്തിയില്ല. സഹകരണ ആശുപത്രി വിവാദത്തിൽ നേരത്തെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കിയിരുന്നു. ഇത്തവണ തിരിച്ചെടുക്കാതെ ജയലാലിനെ ഒഴിവാക്കുകയായിരുന്നു.

നേരത്തെ സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോൾ എംഎൽഎയെ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കിയിരുന്നു. ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിൽ ബിജിമോൾ ഇടംപിടിച്ചില്ല. പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ പട്ടികയിൽനിന്നും ബിജിമോൾ ഒഴിവാക്കപ്പെട്ടു.

പാർട്ടി കോൺഗ്രസിൽ ബിജിമോൾക്ക് പങ്കെടുക്കാൻ താൻ ഒഴിഞ്ഞുകൊടുക്കാമെന്ന് ജില്ലയിലെ ഒരു നേതാവ് പറഞ്ഞെങ്കിലും മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ എതിർത്തു. താങ്കൾക്ക് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ മറ്റൊരാളെ തിരഞ്ഞെടുക്കാമെന്ന് ശിവരാമൻ പറഞ്ഞു.

ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP