Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുമ്പ് നിരോധനം നേരിട്ട സിമി നേതാക്കൾ ഇടത്പക്ഷ സർക്കാരിൽ മന്ത്രിയായില്ലേ? ഞങ്ങൾ അവരെ വിളിക്കുന്നത് സിപിഎമ്മിലേക്കല്ല ലീഗിലേക്കാണ്; സിപിഎമ്മിലേക്ക് വിളിച്ചാൽ സൂക്ഷിക്കണം; പി.എഫ്.ഐ പ്രവർത്തകരെ വീണ്ടും മുസ്ലിംലീഗിലേക്ക് ക്ഷണിച്ചു കെ എം ഷാജി

മുമ്പ് നിരോധനം നേരിട്ട സിമി നേതാക്കൾ ഇടത്പക്ഷ സർക്കാരിൽ മന്ത്രിയായില്ലേ? ഞങ്ങൾ അവരെ വിളിക്കുന്നത് സിപിഎമ്മിലേക്കല്ല ലീഗിലേക്കാണ്; സിപിഎമ്മിലേക്ക് വിളിച്ചാൽ സൂക്ഷിക്കണം; പി.എഫ്.ഐ പ്രവർത്തകരെ വീണ്ടും മുസ്ലിംലീഗിലേക്ക് ക്ഷണിച്ചു കെ എം ഷാജി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വീണ്ടും ലീഗിലേക്ക് ക്ഷണിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പി.എഫ്.ഐ പ്രവർത്തകർ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളിയാക്കണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടു. മുമ്പ് നിരോധനം നേരിട്ട സിമി നേതാക്കൾ ഇടത്പക്ഷ സർക്കാരിൽ മന്ത്രിയായില്ലേയെന്നും ഷാജി ചോദിച്ചു. മലപ്പുറം വളാഞ്ചേരിയിൽ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയിലാണ് കെ.എം ഷാജി നിലപാട് ആവർത്തിച്ചത്.

'നമ്മുടെ മക്കളെ, നമ്മുടെ സഹോദരന്മാരെ കാഴ്‌ച്ചപ്പാടുകളുടെ വൈകല്യം കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറിയാൽ അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബാധ്യത നമുക്കില്ലേ...ഞങ്ങൾ അവരെ വിളിക്കുന്നത് സിപിഎമ്മിലേക്കല്ല ലീഗിലേക്കാണ്. സിപിഎമ്മിലേക്ക് വിളിച്ചാൽ സൂക്ഷിക്കണം.വെട്ടാനും കുത്താനുമാകുമെന്നും ഷാജി പറഞ്ഞു.

'ആദ്യം നിരോധിച്ച സംഘടന സിമിയായിരുന്നു. അതിലെ നേതാക്കന്മാർ എവിടെയാ ഇപ്പോൾ എവിടെയാണ്. എൻ.ഡി.എഫുകാരന്റെ മുഖത്തുനോക്കി നിന്റെ തീവ്രവാദ വോട്ടുകൾ വേണ്ടെന്ന് പരസ്യമായി പറഞ്ഞാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് ഇരുട്ടിന്റെ മറവിൽ പോയി എൻഡിഎഫുകാരന്റെ ആഫീസിൽ കയറിയിട്ട് വോട്ടിന്റെ കച്ചവടം ചെയ്ത നിങ്ങളുടെ നേതാക്കന്മാർക്ക് ഞങ്ങൾ പറയുന്ന ഭാഷ മനസിലാവില്ലെന്നും ഷാജി പറഞ്ഞു.

നേരത്തെ കെ എം ഷാജിക്കെതിരെ തോമസ് ഐസക്ക് രംഗത്തുവന്നിരുന്നു. പോപ്പുലർഫ്രണ്ട് പ്രവർത്തകരെ മുസ്ലിംലീഗിലേക്ക് ക്ഷണിച്ച കെ എം ഷാജിയുടെ പ്രസംഗം തെറ്റായ സന്ദേശം നൽകുമെന്നാണ് ഐസക്ക് പറഞ്ഞത്. മതത്തെ ആസ്പദമാക്കിയുള്ള രാഷ്ട്ര സങ്കൽപ്പം അത്യന്തം അപകടകരമാണ്. അത് നേടുന്നതിന് തീവ്രവാദ മാർഗം ഉപേക്ഷിക്കണമെന്നാണ് പറയേണ്ടത്.

ഇത്തരം പ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടവരെ ഒറ്റപ്പെടുത്താനും നിലപാട് തിരുത്താനും ആവശ്യമായ പ്രവർത്തനമാണ് നടത്തേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ മതഭീകര സംഘടന ആർഎസ്എസ് ആണ്. അവരോടും ഇതേ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി എച്ച് മുഹമ്മദ് കോയ അനുസ്മരണത്തിൽ സംസാരിക്കവെയാണ് കെ എം ഷാജി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ലീഗിലെയ്ക്ക് ക്ഷണിച്ചത്.

പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുമായി ആശയ വിനിമയ സാധ്യതകൾ തുറന്നിടണം. കാസർക്കോട് മുതൽ തിരുവനന്തപുരം വരെ അവരോട് ചേർന്നു നിൽക്കുന്ന ഒരുപാട് പേരുണ്ട്. പലരും ജയിലിലാണ്. അവരോട് സംവാദ സാധ്യത തുറന്നിടണം. ലീഗിന്റെ ദ്അവത്ത് അവരിൽ എത്തിക്കണം. അവർ നമ്മുടെ സഹോദരങ്ങളാണ്. അവരെ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ തെറ്റ് അവരുടെതേല്ല, നമ്മുടേതാണ് എന്ന് മനസിലാക്കണമെന്നുമാണ് ഷാജി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP