Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഫോൺ വാങ്ങി നൽകിയില്ല; 18കാരി ജീവനൊടുക്കി; സംഭവം നാഗ്പൂരിൽ

ഐഫോൺ വാങ്ങി നൽകിയില്ല; 18കാരി ജീവനൊടുക്കി; സംഭവം നാഗ്പൂരിൽ

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: ഐഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. റായ്‌സോണി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ 18 കാരിയാണ് മരിച്ചത്. മാതാപിതാക്കൾ ഐഫോൺ വാങ്ങി നൽകാത്തതിൽ പെൺകുട്ടിക്ക് നിരാശ ഉണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടിക്ക് ഐഫോൺ വാങ്ങി നൽകാമെന്ന് വീട്ടുകാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഫോൺ വാങ്ങി നൽകാൻ കഴിഞ്ഞില്ല. ഫോൺ വാങ്ങി നൽകുന്നതിൽ കാലതാമസം ഉണ്ടായതോടെ പെൺകുട്ടി നിരാശയിലായി. തന്റെ ആഗ്രഹം സാധിച്ചു നൽകാൻ മതാപിതാക്കൾക്ക് താല്പര്യം ഇല്ലെന്ന് പെൺകുട്ടി കരുതുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയതായും മറ്റ് കാരണങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP