Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകന്റെ ചന്ദന കടത്ത് വനംവകുപ്പിനെ അറിയിച്ചത് ഒന്നാം പ്രതിയുടെ അച്ഛൻ; മൊബൈൽ ഫോൺ പരിശോധനയിൽ രണ്ടു പേർ പിടിയിൽ; കുടുങ്ങിയത് പള്ളിക്കൽ നൗഫലും പകൽക്കുറി വിധുവും; ഷിബിൻ ഒളിവിൽ തന്നെ

മകന്റെ ചന്ദന കടത്ത് വനംവകുപ്പിനെ അറിയിച്ചത് ഒന്നാം പ്രതിയുടെ അച്ഛൻ; മൊബൈൽ ഫോൺ പരിശോധനയിൽ രണ്ടു പേർ പിടിയിൽ; കുടുങ്ങിയത് പള്ളിക്കൽ നൗഫലും പകൽക്കുറി വിധുവും; ഷിബിൻ ഒളിവിൽ തന്നെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അനധികൃത ചന്ദനക്കടത്ത്: തിരുവനന്തപുരത്ത് യുവാക്കൾ പിടിയിൽ. പ്രതിയെക്കുടുക്കാൻ സഹായിച്ചത് രക്ഷിതാക്കളെന്ന് വനം വകുപ്പ് പറയുന്നു. വനം വകുപ്പിന്റെ പിടിയിലായത് പള്ളിക്കൽ നൗഫലും പകൽക്കുറി വിധുവും ആണ്. പത്ത് കിലോ ചന്ദനം ചാക്കിൽ കെട്ടി കടത്താനായിരുന്നു പ്രതികളുടെ പരിപാടി. ഇക്കാര്യം ശ്രദ്ധയിപ്പെട്ട വീട്ടുടമ വിവരം വനപാലകരെ അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വനം വകുപ്പ് വിശദീകരിക്കുന്നത് ഇങ്ങനെ

വീട്ടിൽനിന്ന് ചന്ദനം പിടികൂടിയ സംഭവത്തിലാണ് രണ്ടുപേരെ പാലോട് വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്. പള്ളിക്കൽ സ്വദേശി നൗഫൽ (28) പകൽക്കുറി സ്വദേശി വിധു (23) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഓഗസ്റ്റ് 24ന് പള്ളിക്കൽ സ്വദേശിയായ ഷബിന്റെ വീട്ടിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ 10 കിലോ ചന്ദനത്തടികൾ വനം വകുപ്പ് പിടികൂടിയിരുന്നു. കള്ളക്കടത്തിനെക്കുറിച്ച് ഷബിന്റെ പിതാവാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്.കേസിൽ ഒന്നാം പ്രതിയാണ് ഷബിൻ .

എന്നാൽ, അന്നേ ദിവസം തന്നെ പ്രതികളെ കണ്ടെത്താൻ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല . പ്രതികളുടെ മൊബൈൽ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ രാത്രി ഇരുവരെയും പള്ളിക്കലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഷബിനെ പിടികൂടാനുണ്ട്. നൗഫൽ 2 മാസം മുമ്പ് പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയതാണ്. ഫോൺവിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പള്ളിക്കലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഷബിൻ ഇപ്പോഴും ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും വനപാലകർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP