Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഔദ്യോഗിക പാനൽ കെട്ടിയിറക്കുന്നവരെ മാത്രം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന പതിവിന് ഇനി ആർ എസ് പിയിൽ സ്ഥാനമില്ല; ആലപ്പുഴയിൽ മാറ്റത്തിന് തുടക്കം; ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം തോറ്റ് തൊപ്പിയിട്ടു; ബി രാജശേഖരന് നേരിട്ടത് വമ്പൻ തിരിച്ചടി; ആർ എസ് പിയിലും സമ്മേളന കാലം

ഔദ്യോഗിക പാനൽ കെട്ടിയിറക്കുന്നവരെ മാത്രം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന പതിവിന് ഇനി ആർ എസ് പിയിൽ സ്ഥാനമില്ല; ആലപ്പുഴയിൽ മാറ്റത്തിന് തുടക്കം; ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം തോറ്റ് തൊപ്പിയിട്ടു; ബി രാജശേഖരന് നേരിട്ടത് വമ്പൻ തിരിച്ചടി; ആർ എസ് പിയിലും സമ്മേളന കാലം

ബി എസ് ജോയ്

ആലപ്പുഴ: അധികാര മോഹികളോട് കടക്ക് പുറത്തെന്ന് പറഞ്ഞ് ആലപ്പുഴ ആർഎസ് പി ജില്ലാ സമ്മേളനം. നാലാം തവണയും ജില്ലാ സെക്രട്ടിയാകാൻ ശ്രമിച്ച ബി രാജശേഖരനെ അണികൾ പുറത്താക്കി. ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം തോറ്റ് തൊപ്പിയിട്ടു.

ഔദ്യോഗിക പാനൽ കെട്ടിയിറക്കുന്നവരെ മാത്രം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന പതിവിന് ഇനി ആർ എസ് പിയിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആലുപ്പുഴ ജില്ലാ സമ്മേളനം. നാലാമതും ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന നേതാവിനെയാണ് അണികൾ കടക്ക് പുറത്ത് പറഞ്ഞ് താഴെയിറക്കിയത്.. ആലപ്പുഴ ജില്ലയിലെ യു ഡിഎഫ് കൺവീനർ കൂടിയായ ബി രാജശേഖരനെ തെരഞ്ഞെടുപ്പിലൂടെ അണികൾ അമരത്ത് നിന്ന് അകറ്റിനിറുത്തി. പകരം ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും യു ഡിഎഫ് ആലപ്പുഴ മണ്ഡലം ചെയർമാനുമായ അഡ്വ ബി ഉണ്ണികൃഷ്‌നെ ജില്ലാ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞടുത്തു. കൊല്ലം കഴിഞ്ഞാൽ ആർഎസ് പിക്ക് വേരോട്ടമുള്ള സ്ഥാനത്തെ പ്രധാന ജില്ലായാണ് ആലപ്പുഴ.

ബി രാജശേകരനെതിരെ രൂക്ഷ വിമർശനങ്ങളാണ് സമ്മേളനത്തിലുയർന്നത്. 2004 ൽ എൻസിപിയിൽ നിന്ന് ആർഎസ് പിയിൽ വന്ന വ്യക്തിയാണ് ബി രാജശേഖരൻ. വന്ന അന്ന് തൊട്ട് ആർഎസ് പി അണികളുടെ ആത്മ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രാജശേഖരൻ അനധികൃതമായി സ്ഥാനമാനങ്ങൾ നേടിയെന്നും ആരോപണ മുയർന്നു.പാർട്ടിയുടെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിൽ നിന്ന് നേതാക്കൾ പിന്നാക്കം പോകുന്നതിനെ പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. തുടർന്നാണ് ജില്ലയ്ക്ക് പുതിയ നേതൃത്വം വേണമെന്ന ആവശ്യം പ്രതിനിധികൾ ഉന്നയിച്ചത്.

രാജശേഖരനെതിരെ പ്രതിനിധികൾ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചു. അധികാരത്തിൽ കടിച്ച് തൂങ്ങാനുള്ള രാജശേഖരന്റെ നീക്കത്തിന് തടയിടാൻ പ്രതിനിധികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു തെരഞ്ഞെടുപ്പിൽ രഹസ്യ ബാലറ്റിലൂടെയാണ് അഡ്വ ബി ഉണ്ണിക്കൃഷ്ണൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് .54 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞടുത്തു. പാർട്ടിയുടെ സംസ്ഥാന സമ്മേളനം കൊല്ലത്ത് ഈ മാസം 14 മുതൽ 17 വരെ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP