Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനിയാ... നമുക്ക് എല്ലാം സംസാരിച്ചു തീർക്കാമെന്ന് വില്യം; പോയി പണി നോക്കാൻ ഹാരി; വെയിൽസ് രാജകുമാരനും അനിയനും തമ്മിൽ ഇനി ഒരുമിക്കില്ലേ? ഒരു പെണ്ണുണ്ടാക്കിയ പൊല്ലാപ്പ് ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ആവേശമേകുമ്പോൾ

അനിയാ... നമുക്ക് എല്ലാം സംസാരിച്ചു തീർക്കാമെന്ന് വില്യം; പോയി പണി നോക്കാൻ ഹാരി; വെയിൽസ് രാജകുമാരനും അനിയനും തമ്മിൽ ഇനി ഒരുമിക്കില്ലേ? ഒരു പെണ്ണുണ്ടാക്കിയ പൊല്ലാപ്പ് ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ആവേശമേകുമ്പോൾ

സ്വന്തം ലേഖകൻ

വിവാഹ ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് ഹാരിയും മേഗനും ഒരുമിച്ച് നടത്തിയ ഒരു യാത്രയോടെയായിരുന്നു വില്യമിന്റെയും ഹാരിയുടെയും കലഹം ശക്തമാകുന്നതെന്ന് വാലന്റൈൻ ലോയുടെ പുതിയ പുസ്തകത്തിൽ പറയുന്നു. അതിനു മുൻപും ചില പിണക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും നീണ്ടു നിൽക്കുന്നവ ആയിരുന്നില്ല. മേഗനെ പീഡനങ്ങളുടെ ഇരയെന്ന പോലെ കാണിച്ച ഒരു ടി വി അഭിമുഖത്തിൽ നിന്നായിരുന്നു എല്ലാം തുടങ്ങുന്നതെന്നും പുസ്തകത്തിൽ പറയുന്നു.

2019- ലെ ആഫ്രിക്കൻ ടൂറിനിടയിൽ നടത്തിയ അഭിമുഖത്തിൽ നവ വധു എന്ന രീതിയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ മേഗൻ എണ്ണിയെണ്ണി പറയുന്നുണ്ട്. ഇതെല്ലാം മേഗന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അവതാരകൻ ചോദിക്കുമ്പോൾ, നിറകണ്ണുകളോടെ, മുഖത്തെ ദുഃഖഭാവം മറച്ചു വയ്ക്കാതെ, ഇത്തരമൊരു ചോദ്യം ചോദിക്കാൻ താങ്കൾ എങ്കിലും ഉണ്ടായല്ലോ എന്ന മേഗന്റെ മറുപടി അന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ ഉണ്ടാക്കിയത്, ദുരിതങ്ങൾ പേറുന്ന ഒരു പാവം പെൺകുട്ടിയുടെ ചിത്രമായിരുന്നു.

ഹാരിയുടെയും മേഗന്റെയും ദക്ഷിണാഫ്രിക്കൻ സന്ദർശനം നടക്കുന്ന സമയത്ത് വില്യമും കെയ്റ്റും പാക്കിസ്ഥാൻ സന്ദർശനത്തിലായിരുന്നു. എന്നാൽ, മേഗന്റെ അഭിമുഖം ജനഹൃദയങ്ങളെ കവർന്നതിനാ, വില്യമിന്റെയും കെയ്റ്റിന്റെയും പാക്കിസ്ഥാൻ സന്ദർശനത്തിന് വേണ്ടവിധത്തിലുള്ള മാധ്യമ ശ്രദ്ധ ലഭിച്ചില്ല. ഇതിൽ വില്യമും കെയ്റ്റും തീരെ സന്തുഷ്ടരായിരുന്നില്ല. തങ്ങൾക്ക് മാധ്യമ ശ്രദ്ധ ലഭിക്കാതിരിക്കാൻ മേഗൻ മനപ്പൂർവ്വം ചെയ്തതാണ് എന്നുവരെ അവർ സംശയിച്ചു.

ഇതേ അഭിമുഖത്തിൽ അവതാരകനായ ടോം ബാർഡ്ബി ഹാരിയോട് സഹോദരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് ചോദിക്കുന്നുണ്ട്. സഹോദരനുമായുള്ള പിണക്കം ഇവിടെ ഹാരി മറച്ചു വയ്ക്കുന്നില്ല. സഹോദരന്മാർ ആകുമ്പോൾ നല്ല സമയവും ചീത്ത സമയവും ഉണ്ടാകും എന്നായിരുന്നു ഹാരിയുടെ മറുപടി. പാക്കിസ്ഥാൻ സന്ദർശനം കഴിഞ്ഞെത്തിയ വില്യം രാജകുമാരൻ സഹോദരന്റെയും പത്നിയുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്തു എന്ന് പുസ്തകത്തിൽ പറയുന്നു.

അതിനായി ഹാരിയെ കാണാൻ ആഗ്രഹിക്കുന്നതായി വില്യം ഒരു സന്ദേശം അയയ്ക്കുകയും ചെയ്തു. ആദ്യം ഹാരിയും അതിന് അനുകൂലമായിരുന്നു. എന്നാൽ, പ്രൈവറ്റ് സെക്രട്ടറിയോട് പറഞ്ഞ്, ഹാരിയെ സന്ദർശിക്കുന്ന വിഷയം ഒഫീഷ്യൽ ഷെഡ്യുളിൽ പെടുത്തിയിട്ടേ വരാനാകൂ എന്ന് വില്യം പറഞ്ഞതോടെ ഹാരി ആ സന്ദർശനത്തിന് നോ പറയുകയായിരുന്നു എന്നും പുസ്തകത്തിൽ പറയുന്നു. വില്യമിന്റെ ജീവനക്കാർ വഴി സന്ദർശന വിവരം മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുമെന്ന് ഹാരി ഭയപ്പെട്ടതാണ് അതിനു കാരണമായത്.

ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കിലും, രാജകുടുംബാംഗങ്ങൾ തമ്മിൽ നേരിട്ട് ഫോൺ ചെയ്യുന്നത് വളരെ അപൂർവ്വമായ കാര്യമാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. മറിച്ച് അവർ ഔദ്യോഗിക രീതികളിലൂടെ മാത്രമാണ് ഏറിയ കൂറും പരസ്പരം ബന്ധപ്പെടുക. ഇതു തന്നെയാണ് കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം അവിശ്വാസം രൂപപ്പെടാൻ ഇടയാക്കിയതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP