Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കാൻ തുടങ്ങി ജോൺ ലെവിസ്; വാടകയ്ക്ക് എടുക്കുന്നവർക്ക് മൂന്നാഴ്‌ച്ച വരെ ഉപയോഗിക്കാം; നാണയപ്പെരുപ്പം ബ്രിട്ടനെ പിടിച്ചുലക്കുമ്പോൾ

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുക്കാൻ തുടങ്ങി ജോൺ ലെവിസ്; വാടകയ്ക്ക് എടുക്കുന്നവർക്ക് മൂന്നാഴ്‌ച്ച വരെ ഉപയോഗിക്കാം; നാണയപ്പെരുപ്പം ബ്രിട്ടനെ പിടിച്ചുലക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടനിലെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് ജോൺ ലെവിസിന്റെ പുതിയ നയം. കടുത്ത പ്രതിസന്ധി തുറിച്ചു നോക്കുമ്പോൾ, രണ്ടു വർഷം മുൻപ് ഇറക്കിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ജോൺ ലെവിസ്. രണ്ടു വർഷം മുൻപ് അവർ തങ്ങളുടെ ഫർണീച്ചർ വിഭാഗത്തിന്റെ പേരിൽ പരസ്യം നൽകിയിരുന്നു, ഫർണീച്ചർ വാടകയ്ക്ക് നൽകുമെന്ന്. 48 മണിക്കൂറിനുള്ള അവരുടെ മൊത്തം സ്റ്റോക്കും വാടകയ്ക്ക് പോയി എന്നത് ചരിത്രം.

അതേ തന്ത്രം വിപണിയിലെ നിലനിൽപിനായി ലെവിസ് വീണ്ടും പയറ്റുകയാണ്. പക്ഷെ ഇത്തവണ അത് നടപ്പാക്കുന്നത് അവരുടെ വസ്ത്ര വില്പന വിഭാഗത്തിൽ ആണെന്ന് മാത്രം. വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന പുതിയ പദ്ധതിയുമാഹ്യി എത്തിയിരിക്കുകയാണ് ജോൺ ലെവിസ്. വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന വിപണിയുടെ പ്രധാന പങ്കാളികളാകാൻ കഴിയും എന്നാണ് ജോൺ ലെവിസ് പ്രതീക്ഷിക്കുന്നത്. 2029 ആകുമ്പോഴേക്കും ഈ വിപണിയുടെ മൊത്തം മൂല്യം 2.3 ബില്യൺ പൗണ്ട് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ മുതൽ ആരംഭിച്ച വസ്ത്രങ്ങൾ വാടകയ്ക്ക് എന്ന പദ്ധതിയിൽ, ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത ഫീസ് നൽ-കി വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കാവുന്നതാണ്. പ്രത്യേക അവസരങ്ങളിലേക്കോ മറ്റോ ആയി എടുക്കുന്ന വസ്ത്രങ്ങൾ 20 ദിവസം വരെ ഉപയോഗിക്കാൻ കഴിയും. കഴിഞ്ഞ ശൈത്യകാലത്ത് മർക്ക്സ് ആൻഡ് സ്പെൻസർ സമാനമായ ഒരു പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ജീവിത ചെലവുകൾ വർദ്ധിച്ച സാഹചര്യത്തിൽ ആളുകൾ വസ്ത്രങ്ങൾക്കായി മുടക്കുന്ന പണം പരിമിതപ്പെടുത്താൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ ഈ പദ്ധതി ജോൺ ലെവിസ് കൊണ്ടു വരുന്നത്.

കൂടുതൽ സുസ്ഥിരമായ ബിസിനസ്സ് ആശയങ്ങൾ സ്വാംശീകരിക്കുന്നതിൽ എന്നും താത്പര്യം കാണിച്ചിട്ടുള്ള ജോൺ ലെവിസ് ഇപ്പോൾ പ്രമുഖ റെന്റൽ സ്പെഷ്യലിസ്റ്റ് ആയ ഹർ ഉമായി ചേർന്നാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ വാടകക്ക് എടുക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആണ് ഹർ. നിരവധി ഡിസൈനർ മാരുമൊത്തും ഫാഷൻ ശൃംഖലകളുമൊത്തും പ്രവർത്തിക്കുന്ന ഹർ, വ്യക്തികൾക്കും അവരുടെ വസ്ത്രങ്ങൾ വാടകക്ക് നൽകി പണമുണ്ടാക്കാൻ സഹായിക്കുന്നുണ്ട്.

വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുകയും എടുക്കുകയും ചെയ്യുന്ന രീതിയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രമുഖരും സെലിബ്രിറ്റികളും ഉണ്ട്. കഴിഞ്ഞ വർഷം ബോറിസ് ജോൺസനെ വിവാഹം ചെയ്യുന്ന സമയത്ത് കാരി ജോൺസൺ ധരിച്ചിരുന്നത് ഇത്തരത്തിൽ വാടകയ്ക്ക് എടുത്ത വസ്ത്രമായിരുന്നു. ഏകദേശം 2,870 പൗണ്ട് വില വരുന്ന വസ്ത്രം 45 പൗണ്ടിനായിരുന്നു അന്ന് കാരി വാടകയ്ക്ക് എടുത്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP