Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ പുതിയ വിസാ നിയമം ഇന്നു മുതൽ; നിക്ഷേപകർക്കും സംരംഭകർക്കും, ശാസ്ത്രജ്ഞർക്കും അവസരം

യുഎഇയിൽ പുതിയ വിസാ നിയമം ഇന്നു മുതൽ; നിക്ഷേപകർക്കും സംരംഭകർക്കും, ശാസ്ത്രജ്ഞർക്കും അവസരം

സ്വന്തം ലേഖകൻ

അബുദാബി: യുഎഇയിൽ ഇന്നു മുതൽ പുതിയ വീസ നിയമം നിലവിൽവരുന്നു. നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും തൊഴിലന്വേഷകർക്കും ഗുണകരമാണ് പുതിയ വിസാ നിയമം. അഞ്ച് വർഷം വീതമുള്ള ഗ്രീൻ റസിഡൻസി വീസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, 5-10 വർഷ ഗോൾഡൻ വീസ, ഒരു വർഷത്തെ റിമോട്ട് വർക്ക് വീസ എന്നിവയാണു പ്രാബല്യത്തിലാകുക. നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, സ്‌പെഷലിസ്റ്റുകൾ, വിദ്യാർത്ഥികൾ, ജീവകാരുണ്യ പ്രവർത്തകർ, വിദഗ്ധ തൊഴിലാളികൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

സ്വന്തം സ്‌പോൺസർഷിപ്പിലുള്ള ഗ്രീൻ റെസിഡൻസി വീസകൾ തുല്യകാലയളവിലേക്കു പുതുക്കാം. കുടുംബാംഗങ്ങളെയും സ്‌പോൺസർ ചെയ്യാം. ഗോൾഡൻ വീസയുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചതാണു മറ്റൊരു സുപ്രധാന മാറ്റം. ഇവർ രാജ്യത്തിനു പുറത്ത് എത്രനാൾ താമസിച്ചാലും വീസ അസാധുവാകില്ല. ഗോൾഡൻ വീസക്കാർക്ക് ഇഷ്ടാനുസരണം ഗാർഹികത്തൊഴിലാളികളെ നിയമിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP