Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2020ൽ ഒരു കിലോ സ്വർണം യുഎഇയിൽ നിന്ന് വാങ്ങാൻ 43 ലക്ഷം; ഇന്ത്യയിലെത്തിച്ചാൽ 49 ലക്ഷം കിട്ടും; കസ്റ്റംസിനെ വെട്ടിച്ച് കള്ളക്കടത്ത് നടത്തിയാൽ ഏഴ് ലക്ഷം ലാഭം; യുഎഇയിൽ നിന്ന് സ്വർണം അയക്കുന്നവരും സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗം; ഹാജി മസ്താനെ പോലെയാകാൻ അറ്റ്‌ലസ് ശ്രമിച്ചില്ല; രാമചന്ദ്രൻ വളർന്നത് കച്ചവടത്തിലെ നീതിശാസ്ത്രത്തിൽ

2020ൽ ഒരു കിലോ സ്വർണം യുഎഇയിൽ നിന്ന് വാങ്ങാൻ 43 ലക്ഷം; ഇന്ത്യയിലെത്തിച്ചാൽ 49 ലക്ഷം കിട്ടും; കസ്റ്റംസിനെ വെട്ടിച്ച് കള്ളക്കടത്ത് നടത്തിയാൽ ഏഴ് ലക്ഷം ലാഭം; യുഎഇയിൽ നിന്ന് സ്വർണം അയക്കുന്നവരും സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗം; ഹാജി മസ്താനെ പോലെയാകാൻ അറ്റ്‌ലസ് ശ്രമിച്ചില്ല; രാമചന്ദ്രൻ വളർന്നത് കച്ചവടത്തിലെ നീതിശാസ്ത്രത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: തിരവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസ് കേന്ദ്രസർക്കാരിന്റെ അന്വേഷണ പരിധിയിലെത്തിയതോടെയാണ് കേരളത്തിലെ സ്വർണക്കടത്തിന്റെ അതിഭീകരമായ അവസ്ഥ പുറംലോകം അറിയുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് കരിപ്പൂർ വിമാനത്താവളം വഴിയും കൊച്ചിൻ വിമാനത്താവളം വഴിയുമാണ്.

അതിനിടെ സ്വർണവില രാജ്യാന്തര നിലവാരത്തിൽ നിജപ്പെടുത്തിയാൽ മാത്രമേ ഇതിന് പരിഹാരം കാണാൻ സാധിക്കു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു അത്ലസ് രാമചന്ദ്രൻ. 1970കളിലാണ് സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണക്കള്ളക്കടത്ത് വ്യാപകമായത്. മുംബൈ കേന്ദ്രീകരിച്ച് അധോലോകനായകൻ ഹാജി മസ്താന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് സജീവമായി. പിന്നീട് ഒട്ടേറെ മലയാളികളും രംഗത്ത് വന്നു. പക്ഷേ കച്ചവടത്തിലെ നീതിശാസ്ത്രത്തിലാണ് അറ്റ്‌ലസ് വിശ്വസിച്ചത്. അതുകൊണ്ട് തന്നെ നിയമപരമായി കച്ചവടം നടത്തി. ആ നിയമം അറ്റ്‌ലസിനെ അഴിക്കുള്ളിലുമാക്കി. സ്വർണ്ണ കടത്തിന് പിന്നിലെ ഉന്നതർ പോലും സർക്കാർ ജോലികളിൽ ഇരിക്കുന്ന കാലത്ത് അറ്റ്‌ലസിന് ജയിലിൽ കിടക്കേണ്ടി വന്നു.

അതു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും കള്ളക്കടത്തിനെ രാമചന്ദ്രൻ അംഗീകരിച്ചില്ല. എങ്ങനെ അതു തടയാമെന്നും വിശദീകരിച്ചു. യുഎഇയിൽ മൂല്യവർധിത നികുതി(വാറ്റ്) മാത്രമേ നിലവിൽ ഈടാക്കുന്നുള്ളൂ. എന്നാൽ തനിതങ്കത്തിന്(സ്വർണക്കട്ടി)ക്ക് ഇതും ബാധകമല്ല. സ്വർണാഭരണങ്ങൾക്ക് മാത്രമേ വാറ്റ് നൽകേണ്ടതുള്ളൂ. ഇന്ത്യയിലാണെങ്കിൽ 10% ഇറക്കുമതി ഡ്യൂട്ടി നൽകണം. ഒരു കിലോ സ്വർണം യുഎഇയിൽ നിന്ന് വാങ്ങിക്കുമ്പോൾ നിലവിലെ 2020ലെ വിലനിലവാരമനുസരിച്ച് ഏതാണ്ട് 43 ലക്ഷം രൂപയാണ് വില നൽകേണ്ടിയിരുന്നത്. അന്ന് ഇത് ഇന്ത്യയിലെത്തിച്ചാൽ 49 ലക്ഷത്തോളം രൂപ കിട്ടും.

കസ്റ്റംസിനെ വെട്ടിച്ചുകൊണ്ടുപോയാൽ, അതായത് കള്ളക്കടത്ത് നടത്തിയാൽ ഏഴ് ലക്ഷം രൂപ വരെ ലാഭം കിട്ടും. യുഎഇയിൽ നിന്ന് സ്വർണം അയക്കുന്നവരും അവിടെ സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആഭരണനിർമ്മാണ മേഖലയിൽ മാത്രമാണ് സ്വർണം ആവശ്യമുള്ളത് ജൂവലറി രംഗത്ത് 40 വർഷത്തിലേറെ പരിചയസമ്പത്തുള്ള രാമചന്ദ്രൻ പറഞ്ഞിരുന്നു. അതിന് മറുമാർഗ്ഗവും ഉപദേശിച്ചു.

യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണം കള്ളക്കടത്തിന് അവസാനമുണ്ടാകാൻ കാരണമായേക്കാവുന്ന രാജ്യാന്തര നിലവാരത്തിൽ വില ഏർപ്പെടുത്താൻ തടസ്സമെന്താണെന്നറിയില്ല. എങ്കിലും ചിലർ പറയുന്ന കാരണം, ഇന്ത്യക്ക് ലഭിക്കേണ്ട നികുതിപ്പണം ഇല്ലാതാകുമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ സാധിക്കാതെ വരുമെന്നുമൊക്കെയാണ്. കേരളത്തിലേയ്ക്ക് ഡിപ്ലോമാറ്റിക് ബഗേജിൽ കോടികളുടെ സ്വർണം കടത്തിയതിന് പിന്നിൽ രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടോ എന്നൊന്നും പറയാൻ ഞാനാളല്ല-രാമചന്ദ്രൻ വാക്കുകളിൽ എല്ലാം മറച്ചു വച്ച് പ്രതികരിച്ചിരുന്നു.

1974ൽ കുവൈത്തിലെത്തിയ രാമചന്ദ്രൻ അവിടെ ബാങ്കുദ്യോഗസ്ഥനായിരുന്നു. 1981ൽ കുവൈത്തിൽ അറ്റ്ലസ് ജൂവലറിക്ക് തുടക്കമിട്ടു. പിന്നീട് ബിസിനസ് യുഎഇയിലേയ്ക്ക് വ്യാപിപ്പിക്കുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കണ്ടത് അറ്റ്‌ലസിന്റെ ഉയർച്ചയായിരുന്നു. ജീവനക്കാരെ കൂടെ നിർത്തി സ്വന്തമായി പരസ്യത്തിൽ അഭിനയിച്ച് അറ്റ്‌ലസ് താരമായി. കച്ചവടം വളർന്നു. കള്ളക്കടത്ത് തകർക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. ഗൾഫിൽ പല സ്വർണ്ണ കടയും താരാതരം വിലയിടാക്കി. ഇത് സ്വർണ്ണവിലയിലെ ബോർഡ് വച്ച് അറ്റ്‌ലസ് തകർത്തു. അറ്റ്‌ലസിന്റെ തകർച്ചയോടെയാണ് കേരളത്തിലേക്കുള്ള സ്വർണ്ണ കടത്ത് അതിഭീകരമായി കൂടിയതും.

യുഎഇയിൽ ഏകീകൃത സ്വർണവില കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത് അദ്ദേഹമായിരുന്നു. ഈ തീരുമാനമാണ് ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ പതനത്തിലേക്ക് നയിച്ചതും. പ്രസ്തുത തീരുമാനം ഒത്തിരി ശത്രുക്കളെ അറ്റ്ലസ് രാമചന്ദ്രന് ഉണ്ടാക്കിക്കൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP