Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദഫ് പഠിക്കാൻ പോയി മടങ്ങിയെത്താൻ വൈകി; കുട്ടികളെ മർദിച്ച പിതാവ് അറസ്റ്റിൽ

ദഫ് പഠിക്കാൻ പോയി മടങ്ങിയെത്താൻ വൈകി; കുട്ടികളെ മർദിച്ച പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

പാലക്കാട്: ചാലിശ്ശേരി മുക്കൂട്ടയിൽ മക്കളെ പട്ടിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പിതാവ് പിടിയിൽ. ചാലിശ്ശേരി മുക്കൂട്ട മടത്തിരുത്തിഞ്ഞാലിൽ അൻസാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ വളയം കുളത്ത് നിന്നാണ് അൻസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് അൻസാർ പ്ലസ് വണ്ണിലും പത്തിലും പഠിക്കുന്ന മക്കളെ പട്ടിക കൊണ്ട് തല്ലിച്ചതച്ചത്. ദഫ് പരിശീലനം കഴിഞ്ഞ് വീട്ടിലെത്താൻ വൈകിയെന്ന് പറഞ്ഞായിരുന്നു മർദനം. കുട്ടികളുടെ കൈക്ക് പൊട്ടലും വാരിയെല്ലിന് പരിക്കും പറ്റി.

അന്നു രാത്രി തന്നെ പ്രതി ഒളിവിൽ പോയിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാലിശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സിഡബ്യൂസിയും ഇടപെട്ടിരുന്നു. ശരീരമാകെ മർദനമേറ്റ കൂട്ടികൾ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP