Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോടിയേരി ബാലകൃഷ്ണൻ കലർപ്പില്ലാത്ത മതേതരവാദി: അബ്ദുൾ നാസർ മഅ്ദനി

കോടിയേരി ബാലകൃഷ്ണൻ കലർപ്പില്ലാത്ത മതേതരവാദി: അബ്ദുൾ നാസർ മഅ്ദനി

സ്വന്തം ലേഖകൻ

ബംഗളൂരു: കരുത്തനായ കമ്യൂണിസ്റ്റും കലർപ്പില്ലാത്ത മതേതരവാദിയും പ്രഗല്ഭനായ ഭരണകർത്താവുമായിരിന്നു സഖാവ് കോടിയേരി ബാലകൃഷ്ണനെന്ന് പി.ഡി.പി ചെയർമാൻ അബദുന്നാസിർ മഅ്ദനി അനുസ്മരിച്ചു. ബംഗളൂരു കേസിൽ എന്നെ കുടുക്കാനായി 'കുടക് ബന്ധം' എന്ന പച്ചക്കള്ളം ബംഗളൂർ പൊലീസ് കെട്ടിയുണ്ടാക്കിയപ്പോൾ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി കൃത്യമായി അക്കാര്യങ്ങൾ അന്വേഷിക്കുകയും ആരോപണം സംബന്ധമായ നിജസ്ഥിതി അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് ആ ഉറച്ച ബോധ്യത്തിൽ നിന്ന് കൊണ്ട് നിയമപരമായ എല്ലാ പിന്തുണയും നൽകിയെന്നും മഅ്ദനി പ്രസ്താവനയിൽ പറഞ്ഞു.

അദ്ദേഹം കഠിന രോഗത്തിന്റെ പിടിയിൽ അകപ്പെട്ട ശേഷവും ഫോണിൽ സംസാരിക്കുകയും കേസ് സംബന്ധമായ കാര്യങ്ങൾ അന്വഷിച്ച് അറിയുകയും ചെയ്തിട്ടുണ്ട്. സ്വഭാവവൈശ്യഷ്ട്യം കൊണ്ട് ഏവരുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റി ജീവിതത്തിന്റെ അവസാന നിമിഷം വരെ കർമ്മോത്സുകനായിരിന്ന പ്രിയ കോടിയേരി സഖാവിന് ബാഷ്പാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് മഅ്ദനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP