Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മല്ലികാർജ്ജുന ഖാർഗയെ പോലുള്ളവർക്ക് മാറ്റം കൊണ്ടുവരാൻ സാധിക്കില്ല; നിലവിലെ സിസ്റ്റം തുടരുകയേ ഉള്ളൂ; ഇപ്പോൾ തന്നെ കോൺഗ്രസിന്റെ മുതിർന്ന മൂന്ന് നേതാക്കളിൽ അദ്ദേഹവുമുണ്ട്; പാർട്ടിയുടെ ഭാവിക്കായുള്ള വോട്ടെടുപ്പാണിത്; പ്രവർത്തകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റം കൊണ്ടുവരും; ഞങ്ങൾ ആരുടെയും ശത്രുക്കളല്ല; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ചു ശശി തരൂരിന്റെ വാക്കുകൾ

മല്ലികാർജ്ജുന ഖാർഗയെ പോലുള്ളവർക്ക് മാറ്റം കൊണ്ടുവരാൻ സാധിക്കില്ല; നിലവിലെ സിസ്റ്റം തുടരുകയേ ഉള്ളൂ; ഇപ്പോൾ തന്നെ കോൺഗ്രസിന്റെ മുതിർന്ന മൂന്ന് നേതാക്കളിൽ അദ്ദേഹവുമുണ്ട്; പാർട്ടിയുടെ ഭാവിക്കായുള്ള വോട്ടെടുപ്പാണിത്; പ്രവർത്തകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റം കൊണ്ടുവരും; ഞങ്ങൾ ആരുടെയും ശത്രുക്കളല്ല; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ചു ശശി തരൂരിന്റെ വാക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരം കടുപ്പിച്ചു തിരുവനന്തപുരം എംപി ശശി തരൂർ. യുവാക്കളായ നേതാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ടു കൊണ്ടാണ തരൂർ പ്രവർത്തനം നടത്തുന്നത്. ഖാർഗെയെ പോലൊരു നേതാവിന് എന്തുകൊണ്ട് മാറ്റം കൊണ്ടുവരാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുകയാണ് തരൂർ ചെയ്യുന്നത്. അത് കൃത്യമായി തന്നെ അദ്ദേഹം വിവരിക്കുകയും ചെയ്യുന്നു.

മല്ലികാർജ്ജുന ഖാർഗെ ഇപ്പോൾ തന്നെ പാർട്ടി ഹൈക്കമാൻഡിന്റെ ഭാഗമാണെന്നാണ് തരൂർ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയിലെ മുതിർന്ന് മൂന്ന് നേതാക്കളിൽ ഒരാൾ അദ്ദേഹമാണ്. അദ്ദേഹം പാർട്ടി അധ്യക്ഷനായാൽ നിലവിലെ സംവിധാനം തുടരുകയേ ഉള്ളൂ യാതൊരു മാറ്റവും സംഭവിക്കില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു. അതേസസമയം പാർട്ടിയുടെ ഭാവിക്കായുള്ള വോട്ടെടുപ്പാണിതെന്നും പ്രവർത്തകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് മാറ്റം കൊണ്ടുവരുമെന്നും തങ്ങൾ ആരുടെയും ശത്രുക്കളല്ലെന്നും തരൂർ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെയും ഇന്ന് പ്രചരണം ആരംഭിച്ചിരുന്നു. അധ്യക്ഷ പദത്തിലേക്ക് സമവായ സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നു എന്നും എന്നാൽ ജനാധിപത്യത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്ന നിലപാടിൽ ശശി തരൂർ ഉറച്ച് നിന്നതോടെയാണ് മത്സരമായതെന്നും ഖാർഗെ വ്യക്തമാക്കി. പ്രചരണ പരിപാടികൾക്കായി ശശി തരൂർ മഹാരാഷ്ട്രയിൽ തുടരുകയാണ്. ഗാന്ധി ജയന്തി ദിനമായ ഇന്ന് ഗാന്ധിജിയുടെ പ്രശസ്ത വചനം തരൂർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. ആദ്യം അവർ നിങ്ങളെ അവഗണിക്കും,പിന്നെ നിങ്ങളെ നോക്കി ചിരിക്കും,പിന്നെ അവർ നിങ്ങളുമായി പോരാടും,അവസാനം നിങ്ങൾ ജയിക്കും- എന്ന വാക്കുകളായിരുന്നു തരൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായാണ് പോസ്റ്റ് എങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രധാനപ്പെട്ട നീക്കമായാണ് പോസ്റ്റിനെ വിലയിരുത്തുന്നത്. അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആർക്കും എതിരായല്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി. മുതിർന്ന നേതാക്കളും യുവനേതാക്കളും ഒരുപോലെ ആവശ്യപ്പെട്ടതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ 'ഒരു വ്യക്തി, ഒരു പദവി' തത്വമനുസരിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം തന്നെ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജി വെച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ മാറ്റത്തിനുള്ള സ്ഥാനാർത്ഥിയാണെന്നും ഖാർഗെ തുടർച്ചയുടെയും തൽസ്ഥിതിയുടെയും സ്ഥാനാർത്ഥിയാണെന്നുമുള്ള ശശി തരൂരിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തെരഞ്ഞെടുപ്പിന് ശേഷം പരിഷ്‌കരണത്തിനുള്ള ഏത് തീരുമാനവും ഒരുമിച്ച് എടുക്കുമെന്നും ഒരു വ്യക്തിയല്ല തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഗാന്ധി കുടുംബം തന്നെ പിന്തുണക്കുന്നുണ്ടെന്ന വാർത്തകൾ ഖാർഗെ നിഷേധിച്ചു.

കെ.എൻ ത്രിപാഠിയുടെ നാമനിർദേശ പത്രിക തള്ളിയത്തോടെ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് സ്ഥാനാർത്ഥികൾ. ഒക്ടോബർ എട്ടിന് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഒക്ടോബർ 17ന് നടക്കും. 19ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും. 9,000-ലധികം പി.സി.സി അംഗങ്ങൾ വോട്ട് ചെയ്യും.

അതേസമയം കേരളത്തിലെ നിന്നടക്കം ഭൂരിപക്ഷം വോട്ടുകൾ നേടാനാണ് തരൂർ ശ്രമിക്കുന്നത്. കേരളത്തിലെ പല ഗ്രൂപ്പുകളിലുമുള്ള കെസി വിരുദ്ധർ രഹസ്യ ബാലറ്റിൽ തരൂരിന് വോട്ടു ചെയ്യാനാണ് സാധ്യത. അങ്ങനെ വന്നാൽ ഹൈക്കമാണ്ട് സ്ഥാനാർത്ഥിക്ക് കേരളത്തിൽ വോട്ട് കുറയും. തരൂരിന് ദേശീയ തലത്തിൽ ജയിക്കാനായില്ലെങ്കിലും അഭിമാനം ഉയർത്താനാകും. യുപിയിലേയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും വോട്ടർമാരെ തരൂരിന് കണ്ടെത്താൻ പോലും കഴിയുന്നില്ല. അത്രയും ദുരൂഹമാണ് വോട്ടർപട്ടികയെന്ന വാദവും സജീവമാണ്. ഈ വോട്ടർമാരെല്ലാം സോണിയയുടെ അതിവിശ്വസ്തരാണ്. ഈ വോട്ടുകൾ ഖാർഖെയ്ക്ക് മാത്രമേ കിട്ടൂവെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി തന്നെയാണ് തരൂരും നീങ്ങുന്നത്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലേയും കർണ്ണാടകയിലേയും മഹാരാഷ്ട്രയിലേകും മധ്യപ്രദേശിലേയും പരമാവധി വോട്ടുകൾ പിടിക്കാനാണ് നീക്കം.

രണ്ടാഴ്ച രാജ്യം മുഴുവൻ തരൂരിന്റെ പ്രതിനിധികൾ സഞ്ചരിക്കും. പരമാവധി പേരെ നേരിൽ കാണും. കോൺഗ്രസിലെ സാഹചര്യം വിശദീകരിക്കും. പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് നീക്കം. കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം തരൂരിനെ വിമർശിച്ചിരുന്നു. അതേ സമയം ഹൈബി ഈഡൻ, എം.കെ.രാഘവൻ, കെ.എസ്.ശബരിനാഥൻ തുടങ്ങിയ കേരളത്തിലെ നേതാക്കൾ തരൂരിന് പിന്തുണയർപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP