Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖാർഗെ ദളിത് നേതാവായതിനാൽ പിന്തുണയെന്ന് മുതിർന്ന നേതാക്കൾ; തരൂരിനെ തള്ളാൻ ദളിത് വാദം ആയുധമാക്കുമ്പോൾ അംബേദ്കറെ കുറിച്ച് പുസ്തകം എഴുതിയ ഏക കോൺഗ്രസ് നേതാവ് തരൂർ തന്നെ; നെഹ്രുവിനെയും അംബേദ്കറെയും അടിമുടി പഠിച്ച മിടുക്കനായ നേതാവിനെ തള്ളുന്നതിൽ കേരള നേതാക്കൾക്കെതിരെ യുവവികാരം ശക്തം

ഖാർഗെ ദളിത് നേതാവായതിനാൽ പിന്തുണയെന്ന് മുതിർന്ന നേതാക്കൾ; തരൂരിനെ തള്ളാൻ ദളിത് വാദം ആയുധമാക്കുമ്പോൾ അംബേദ്കറെ കുറിച്ച് പുസ്തകം എഴുതിയ ഏക കോൺഗ്രസ് നേതാവ് തരൂർ തന്നെ; നെഹ്രുവിനെയും അംബേദ്കറെയും അടിമുടി പഠിച്ച മിടുക്കനായ നേതാവിനെ തള്ളുന്നതിൽ കേരള നേതാക്കൾക്കെതിരെ യുവവികാരം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 80 വയസുകാരനായ മല്ലികാർജ്ജുന ഖാർഗെയെ പിന്തുണക്കാൻ വേണ്ടി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കം പുറയുന്നത് അദ്ദേഹം അടിസ്ഥാന ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന നേതാവാണ് എന്നതാണ്. അംബേദ്കറിന്റെ ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഖാർഗെയെ പിന്തുണക്കണമെന്ന് അടക്കം നേതാക്കൾ വാദിക്കുന്നു. തരൂരിന് ആശയപരമായി കോൺഗ്രസിനെ അറിയില്ലെന്നതാണ് മറുവാദം. എന്നാൻ നെഹ്രുവിയൻ സോഷ്യലിസത്തെയും കോൺഗ്രസിനെയും ആധുനികത വെല്ലുവിളികളെയും ഇത്രയും സമർത്ഥമായി പഠിച്ച മറ്റൊരു നേതാവ് ഇല്ലെന്നതാണ് വസ്തുത. അംബേദ്കറിനെ കുറിച്ച് വിശദമായി പഠിച്ച് പുസതകം എഴുതി ഏക കോൺഗ്രസ് നേതാവ് തരൂരാണ്. മാത്രമല്ല, നെഹ്രുവിനെയും കുറിച്ചു അദ്ദേഹം പുസത്കം എഴുതിയിട്ടുണ്ട്.

ഇത്രയും മിടുക്കനായ നേതാവിനെ ഉപയോഗിക്കാതെ മടിക്കുന്നതിൽ കേരളത്തിലെ യുവാക്കൾക്കിടയിൽ കടുത്ത അമർഷമുണ്ട്. പാർട്ടിയെ നേർവഴിക്ക് നയിക്കേണ്ട മുതിർന്ന നേതാക്കൾ പോലും സങ്കുചിര താൽപ്പര്യത്തോടെ പെരുമാറുന്നതിലാണ് യുവാക്കൾക്ക് അമർഷം. ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കാത്ത സാഹചര്യത്തിൽ മലയാളിയായ എഐസിസി അധ്യക്ഷൻ ആവശ്യമായിരുന്നു എന്നാണ് പൊതുവേ കേരളത്തിലെ യുവാക്കൾ പറയുന്നത്. തരൂരിന് ലഭിക്കുന്ന മാധ്യമ പിന്തുണയിൽ അടക്കം നേതാക്കൾ ഭയക്കുന്നുണ്ട്. സൈബറിടത്തിലും വലിയ പിന്തുണ തരൂരിന് ലഭിക്കുന്നുണ്ട്.

ശശി തരൂരിന്റെ പുതിയ പുസ്തകമായ 'Ambedkar - A Life' നെ കുറിച്ചു നല്ല അഭിപ്രായമാണ് സൈബറിടത്തിൽ. മറ്റൊരു കോൺഗ്രസ് നേതാവ് പോലും ഇത്രയും സൂക്ഷ്മമായി അംബേദ്്കറിനെ പഠിച്ച് എഴുതിയിട്ടില്െന്നാണ് എൻ ഇ സുധീർ ഫേസ്‌ബുക്കിൽ കുറിച്ചത്. അദ്ദേഹം തരൂറിന്റെ അംബേദ്കറിനെ കുറിച്ച് എഴുതിയത് ഇങ്ങനെ:

തരൂറിന്റെ അംബേദ്കർ

ശശി തരൂറിന്റെ പുതിയ പുസ്തകമായ 'Ambedkar - A Life' ഒന്നുമറിച്ചു നോക്കാമെന്നു കരുതിയാണ് രാവിലെ കയ്യിലെടുത്തത്. മറിച്ചു നോക്കൽ കടുത്ത വായനയായി മാറുകയായിരുന്നു. മണിക്കൂറുകൾ കടന്നു പോയതറിഞ്ഞില്ല. ഇങ്ങനെയൊരു പുസ്തകം വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ എന്തുകൊണ്ടാണ് തരൂർ അംബേദ്കറിനെ തന്റെ വിഷയമായി തിരഞ്ഞെടുത്തു എന്നു ഞാനാലോചിച്ചിരുന്നു. അദ്ദേഹമെഴുതിയ മറ്റൊരു ജീവചരിത്രം നെഹ്‌റുവിന്റേതായിരുന്നല്ലോ. എന്തുകൊണ്ട് അംബേദ്കർ ?

അംബേദ്കർ കോൺഗ്രസ്സുകാരനായിരുന്നില്ല. ഹിന്ദുമത വിശ്വാസിയുമായിരുന്നില്ല. എന്നിട്ടും ഇതുരണ്ടുമായ ശശി തരൂർ അംബേദ്കറിന്റെ ജീവചരിത്രമെഴുതി. ഒരു വേള ആദ്യമായിട്ടായിരിക്കും ഒരു കോൺഗ്രസ് നേതാവ് അംബേദ്കറിനെപ്പറ്റി ഒരു ജീവചരിത്രം എഴുതുന്നതും. അവിടെയാണ് ശശി തരൂർ എന്ന ബുദ്ധിജീവി വേറിട്ടു നിൽക്കുന്നത്. അംബേദ്കർ എന്ന പ്രതിഭയുടെ ആന്തരിക ഊർജ്ജം കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു ഗംഭീരൻ ജീവചരിത്രമാണിത്. അദ്ദേഹത്തിന്റെ ആശയലോകത്തെയും അത് വികാസം കൊണ്ട രീതികളേയും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അംബേദ്കർ നടത്തിയ ആശയസമരങ്ങളെ മനസ്സിലാക്കാനും അംബേദ്കർ എന്ന വ്യക്തിയെ ആഴത്തിലറിയാനും ഈ ചെറിയ പുസ്തകം സഹായിക്കുന്നു.

ഹിന്ദുമതത്തോടുള്ള അംബേദ്കറിന്റെ വിമർശനം തരൂർ ഗൗരവമായെടുത്ത് വിശദീകരിക്കുന്നുണ്ട്. അംബേദ്കറിനെ ഇന്നിപ്പോൾ ഹിന്ദുത്വ രാഷ്ടീയത്തിന്റെ വക്താക്കളും ചേർത്തു നിർത്തുമ്പോൾ അതിലെ വൈരുദ്ധ്യം തുറന്നു കാട്ടുകയാണ് തരൂർ. ഇന്ന് ഗാന്ധിജയന്തിയാണല്ലോ. ഗാന്ധിജിയും അംബേദ്കറും തമ്മിലുണ്ടായ ആശയ പോരാട്ടത്തെപ്പറ്റി തരൂർ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1948 ജനുവരി മുപ്പതിന് ഹിന്ദുത്രീവ്രവാദിയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ അംബേദ്കർ നിശ്ശബ്ദനായിരുന്നു. ലോകമെമ്പാടു നിന്നും അനുസ്മരണ സന്ദേശങ്ങൾ ഒഴുകിയപ്പോൾ അതിലേക്ക് തന്റേതായി ഒന്നും വേണ്ടെന്ന് അംബേദ്കർ നിശ്ചയിച്ചിരിക്കാം എന്നാണ് തരൂർ എഴുതിയിരിക്കുന്നത്.

അസാധാരണമായ ആ കൊലപാതകത്തെപ്പറ്റി അദ്ദേഹം മാത്രം ഒന്നും പറഞ്ഞില്ല. അനുശോചന സന്ദേശവുമിറക്കിയില്ല. ശവസംസ്‌കാര യാത്രയിൽ കുറച്ചു നേരം നടന്ന ശേഷം അദ്ദേഹം തന്റെ പഠനമുറിയിലേക്ക് മടങ്ങുകയായിരുന്നു. പിന്നീടും അദ്ദേഹം ആ വിഷയത്തിൽ ഒന്നും പ്രതികരിച്ചില്ല. അംബേദ്കർ വ്യത്യസ്ഥനായിരുന്നു. ഇത് ഞാൻ തരൂരിന്റെ പുസ്തകത്തിന്റെ പേജ് 107 ൽ വായിച്ചതാണ്. എനിക്ക് ഇത് പുതിയ അറിവായിരുന്നു. അല്പം വേദനിപ്പിക്കുന്നതും. പേജ് 134 ൽ അംബേദ്കറിന്റെ സ്വഭാവ സവിശേഷതകളെപ്പറ്റി തരൂർ വിവരിക്കുന്നുണ്ട്. അതിലൊരു ഭാഗം ഇങ്ങനെയാണ്:

'Everything had to be built on an edifice and logic; he was impatient with the irrational, the emotional, and the superstitious. As a result, many at the receiving end saw him as imperious and intolerant. Human relationships did not seem to matter enough to him; only ideas did.'

തരൂറിന്റ വാക്കുകളിലൂടെ അംബേദ്കർ ഒരനുഭവമായി മാറുകയാണ്. ഞാൻ വായന തുടരുന്നതേയുള്ളൂ. പിന്നീട് വിശദമായി എഴുതാം.

അംബേദ്കറിന്റെയും നെഹ്റുവിന്റെയും ജീവചരിത്രവും അവർ എഴുതിയതും വായിച്ച എത്ര നേതാക്കൾ കാണും എന്ന ചോദ്യവുമായി ജെ എ് എസ് അടൂരും രംഗത്തുവന്നു. ജെഎസ് അടൂർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

വായിക്കാൻ ആഗ്രഹിക്കുന്ന ശശി തരൂരിന്റ പുതിയ പുസ്തകം. ഇതൊക്കെയാണ് ശശി തരൂർ എന്ന കൊണ്‌ഗ്രെസ്സ് നേതാവിനെ വ്യത്യസ്തനാക്കുന്നത്. നെഹ്രുവിന്റയും അംബേദ്കറുടെയും ജീവചരിത്രം എഴുതിയ ഒരൊറ്റ നേതാക്കൾ പോലും കോൺഗ്രസിൽ ഇല്ല. അംബേദ്കറിന്റെയും നെഹ്റുവിന്റെയും ജീവചരിത്രവും അവർ എഴുതിയതും വായിച്ച എത്ര നേതാക്കൾ കാണും? ഗാന്ധിജി യുടെ ആത്മകഥയും അതുപോലെ ഹിന്ദ് സ്വരാജും ഗാന്ധി എഴുതിയത് വായിച്ച എത്ര നേതാക്കൾ കാണും.?

ഇത്രയും തിരക്കിനിടയിൽ പഠിക്കാനും വായിക്കാനും എഴുതാനും പബ്ലിഷ് ചെയ്യാനും പ്രാപ്തിയുള്ള എത്ര എം പി മാർ ഇന്ത്യയിൽ ഉണ്ട്? ലോകത്തിൽ ഉണ്ട്?
അതാണ് ശശി തരൂരിനെ വ്യത്യസ്തമാക്കുന്നത്... He is not mundane, nor a run of the mill politician. അതു കൊണ്ടാണ് അയാൾ കോൺഗ്രസ്സ് നേതാക്കളിൽ ഒറ്റയാൻ ആകുന്നത്. Something unique..about him.

അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നതും ദളിത് വാദം ഉയർത്തിയാണ്. തരൂർ വരേണ്യ വിഭാഗത്തിൽപ്പെട്ടയാൾ ആണെന്നും ഗെലോട്ട് പറഞ്ഞു. മല്ലികാർജുൻ ഖാർഗെക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയ സമ്പത്തുണ്ടെന്ന് ഗെലോട്ട് പറഞ്ഞു. അദ്ദേഹത്തിന് സംശുദ്ധമായ ഹൃദയമുണ്ട്. ദലിതനാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെ വിജയിക്കുമെന്നും ഗെലോട്ട് വാർത്താഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.

 

നേരത്തെ ഔദ്യോഗികപക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് അശോക് ഗെഹ്‌ലോട്ടിനെയായിരുന്നു. എന്നാൽ ഒരാൾക്ക് ഒരു പദവി എന്ന നയം നടപ്പിലാക്കുമ്പോൾ ആരാവണം രാജസ്ഥാൻ മുഖ്യമന്ത്രിയെന്ന തർക്കം രൂക്ഷമായതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്. തുടർന്ന് ദിഗ് വിജയ് സിങ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഖാർഗെയുടെ പേര് ഉയർന്നുവന്നത്. ഇതോടെ ദിഗ് വിജയ് സിങ് പിന്മാറി. അതേസമയം പിന്മാറില്ലെന്ന് തരൂർ വ്യക്തമാക്കിയതോടെ അധ്യക്ഷ സ്ഥാനത്ത് മത്സരം ഉറപ്പായി.

ഖാർഗെ പാർട്ടി ആസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ മുപ്പതോളം മുതിർന്ന നേതാക്കൾ പിന്തുണയുമായെത്തിയിരുന്നു. കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവായ ഖാർഗെ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നും തങ്ങൾ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞതായി ശശി തരൂർ നേരത്തെ പ്രതികരിച്ചിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറില്ല. തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കാനാവില്ലെന്നും ശശി തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP