Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം ആചരിച്ച് രാജ്യം; ആദരം അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ലോക നേതാക്കളും

മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം ആചരിച്ച് രാജ്യം; ആദരം അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ലോക നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം വിപുലമായി ആചരിച്ച് രാജ്യം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളം പ്രാർത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്. പൊതുസ്ഥലങ്ങളും ശുചീകരിക്കുകയാണ് സേവനവാരത്തിലൂടെ ചെയ്യുന്ന പ്രധാന പ്രവർത്തനം. ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങൾ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.

മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആദരവ് അർപ്പിച്ചു.'ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ഗാന്ധി ജയന്തിക്ക് കൂടുതൽ പ്രത്യേകതയുണ്ടെന്ന് പ്രധാമനന്ത്രി പറഞ്ഞു. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി ഖാദി, കരകൗശല ഉൽപ്പന്നങ്ങൾ വാങ്ങാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.

നിരവധി രാഷ്ട്രീയ നേതാക്കളിൽ നിന്നും ലോക നേതാക്കളും ഗാന്ധിജയന്തി ദിനത്തിൽ ആദരവ് അർപ്പിച്ചു. ഇന്നത്തെ വെല്ലുവിളികളെ പരാജയപ്പെടുത്താൻ ഗാന്ധിയുടെ സമാധാനം, ബഹുമാനം, അന്തസ്സ് എന്നീ മൂല്യങ്ങളിൽ ഊന്നൽ നൽകിതയായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

സാമൂഹികമോ രാഷ്ട്രീയമോ ആയ മാറ്റങ്ങൾ കൈവരിക്കാനുള്ള അദ്ദേഹത്തിന്റെ അഹിംസയുടെ തത്വശാസ്ത്രത്തിന് അടിവരയിടുന്ന ഗാന്ധിജിയുടെ ജന്മദിനം ആഗോള അഹിംസാ ദിനമായി ആചരിക്കുന്നു. ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രത്തിന് ആശംസകൾ നേർന്ന രാഷ്ട്രപതി് ദ്രൗപതി മുർമു, ഗാന്ധിയുടെ ജീവിതത്തിന്റെ മൂല്യങ്ങളായ സമാധാനം, സമത്വം, സാമുദായിക സൗഹാർദ്ദം എന്നിവയിലേക്ക് സ്വയം സമർപ്പിക്കാനുള്ള അവസരമാണിതെന്ന് പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മൈസൂരിലെ ബദനവാലുവിലെ ഖാദി ഗ്രാമോദ്യോഗിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പങ്കെടുത്തു. ''സത്യത്തിന്റെയും അഹിംസയുടെയും പാതയിൽ നടക്കാൻ ബാപ്പു നമ്മെ പഠിപ്പിച്ചു. അനീതിക്കെതിരെ അദ്ദേഹം രാജ്യത്തെ ഒന്നിപ്പിച്ചതുപോലെ, ഞങ്ങൾ ഇപ്പോൾ നമ്മുടെ ഇന്ത്യയെ ഒന്നിപ്പിക്കും. ഇന്ന് ഗാന്ധിജയന്തി ദിനത്തിൽ ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു, ട്വിറ്ററിൽ തന്റെ സന്ദേശം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി.

ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് സത്യാഗ്രഹം എന്ന സമരമാർഗം ഗാന്ധിജി മുന്നോട്ടുവെക്കുന്നത്. ദക്ഷിണാഫ്രിക്കയെ 'ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല' എന്നു വിശേഷിപ്പിക്കുന്നത് ഇതിനാലാണ്. 'ഏതു തരത്തിലുള്ള പീഡനത്തേയും അടിച്ചമർത്തലിനേയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കേണ്ടിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്'- ഗാന്ധി പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിത്തീർന്ന ഗാന്ധിജി 30 വർഷത്തോളം ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യ സമര യത്‌നങ്ങൾക്ക് നേതൃത്വം നൽകി.

സത്യാഗ്രഹമെന്ന സമരമാർഗം തെരഞ്ഞെടുത്ത ഗാന്ധിജി അതിനായി ആയുധമാക്കിയത് സത്യവും അഹിംസയുമായിരുന്നു. സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന ദർശനം ഗാന്ധിജി മുന്നോട്ടുവെച്ചു. സത്യമാണ് തന്റെ ലക്ഷ്യമെന്നും അതിലേക്കുള്ള മാർഗമാണ് അഹിംസയെന്നും ഗാന്ധിജി അനുയായികളെ പഠിപ്പിച്ചു. ഗാന്ധിജിയുടെ ഈ ദർശനം മുന്നോട്ടുവെക്കുന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥയായ 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ' എന്ന പുസ്തകം.

ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്‌നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മന:സ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്‌നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു. തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതിൽ ഗാന്ധി ഒരിക്കലും പുറകിലേക്ക് പോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP