Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു; ഹിജാബ് കത്തിച്ചും മുടി മുറിച്ചും വനിതകളുടെ പ്രതിഷേധം തുടരുന്നു:വിദേശികളടക്കം 450 ൽ അധികം പ്രക്ഷോഭകർ അറസ്റ്റിൽ; പ്രക്ഷോഭം വിദേശികളുടെ പ്രേരണയിൽ നടക്കുന്നതെന്ന് ഇറാൻ

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു; ഹിജാബ് കത്തിച്ചും മുടി മുറിച്ചും വനിതകളുടെ പ്രതിഷേധം തുടരുന്നു:വിദേശികളടക്കം 450 ൽ അധികം പ്രക്ഷോഭകർ അറസ്റ്റിൽ; പ്രക്ഷോഭം വിദേശികളുടെ പ്രേരണയിൽ നടക്കുന്നതെന്ന് ഇറാൻ

സ്വന്തം ലേഖകൻ

ടെഹ്‌റാൻ:സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത കുർദിഷ് യുവതി മരിച്ചതിനെത്തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു.ഇറാനിയൻ വനിതകൾ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനിലാകെ പടരുന്നതിനിടെ മതഭരണകൂടത്തിനെതിരെ ജനവികാരവും വ്യാപകമായി ഉയർന്നതായാണ് അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ ജനങ്ങൾക്കിടയിൽ ഗമാൻ ന്യൂസ് ഏജൻസി നടത്തിയ രഹസ്യ സർവേയിൽ 72 ശതമാനം പേരും നിർബന്ധിത ഹിജാബിനെതിരെ അഭിപ്രായം രേഖപ്പെടുത്തി. മതാധിപത്യത്തിന്റെ പിടിയിൽ നിന്ന് ഇറാൻ മോചിപ്പിക്കപ്പെടണമെന്ന വികാരം ശക്തമാവുകയാണെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

ഹിജാബ് വിരുദ്ധ പ്രക്ഷോഭം പടരുന്നതിനിടെ വ്യാപകമായ അറസ്റ്റും ഇറാനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്കൊപ്പം പങ്കു ചേർന്ന 9 വിദേശികളെ അറസ്റ്റ് ചെയ്തെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജർമ്മനി, പോളണ്ട്, ഇറ്റലി, ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരാണ് അറസ്റ്റിലായത്.പ്രക്ഷോഭത്തിന്റെ ഭാഗമായി ഇതുവരെ 450 ൽ അധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതാണ് ലഭിക്കുന്ന വിവരം. സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി (22)കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ച മുമ്പ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.എന്നാൽ ഹിജാബിനെതിരായുള്ള പ്രതിഷേധങ്ങൾ വിദേശികളുടെ പ്രേരണയിൽ നടക്കുന്നതാണെന്നാണ് ഇറാന്റെ വിശദീകരണം.80ലേറെ പേരാണ് 16 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് യുവതികൾ ഹിജാബ് കത്തിച്ചും മുടി മുറിച്ചും പ്രതിഷേധങ്ങൾ തുടരുകയാണ്.

ഇറാനിലെ നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളും വിദ്യാസമ്പന്നരായ യുവാക്കളുമാണ് നിർബന്ധിത ഹിജാബിനെ എതിർക്കുന്നതിൽ കൂടുതലും. ഈ എതിർപ്പ് രാജ്യവ്യാപകമാണ്.ഇസ്ലാമിക ഭരണകൂടം വനിതകൾക്കെതിരെ നടത്തുന്ന ഏകപക്ഷീയവും അതിരുകടന്നതുമായ അക്രമങ്ങളിൽ ഇറാനിയൻ സ്ത്രീകളുടെ അമർഷമാണ് പ്രക്ഷോഭങ്ങളിലൂടെ നിഴലിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP