Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ബ്രിട്ടനെ നയിക്കുക ഈ നാലു പേർ; ചാൾസ് രാജാവും ഭാര്യ കാമില രാജ്ഞിയും വെയിൽസ് രാജകുമാരനായ വില്യമും ഭാര്യ കെയ്റ്റും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ബക്കിങ്ഹാം പാലസ്; ഹാരിയുടെ വിവാദ പുസ്തക പ്രസിദ്ധീകരണം തടയാനുള്ള നീക്കങ്ങളും സജീവം

ഇനി ബ്രിട്ടനെ നയിക്കുക ഈ നാലു പേർ; ചാൾസ് രാജാവും ഭാര്യ കാമില രാജ്ഞിയും വെയിൽസ് രാജകുമാരനായ വില്യമും ഭാര്യ കെയ്റ്റും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ബക്കിങ്ഹാം പാലസ്; ഹാരിയുടെ വിവാദ പുസ്തക പ്രസിദ്ധീകരണം തടയാനുള്ള നീക്കങ്ങളും സജീവം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ദുഃഖാചരണ കാലം കഴിഞ്ഞതോടെ, പുതിയ രാജാവിന്റെ ഭരണം തുടങ്ങി എന്ന സൂചനയുമായി പുതിയ ചിത്രങ്ങൾ ഇന്നലെ ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടു. തികച്ചും സൗമ്യനുമായിട്ടാണ് ചിത്രത്തിൽ, പുതിയ രാജാവ് കാണപ്പെടുന്നത്. ഇനി ബ്രിട്ടനെ നയിക്കാൻ വിധിക്കപ്പെട്ട ചാൾസ് മൂന്നാമൻ രാജാവിനൊപ്പം, പത്നി കാമില രാജ്ഞിയും, മകൻ വെയിൽസ് രാജകുമാരനായ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ചിത്രത്തിലുണ്ട്. ബ്രിട്ടന്റെ പുതിയ ഫാബ് ഫോർ എന്നാണ് ഇതിനെ ബ്രിട്ടീഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിന്റെ തൊട്ടു തലേന്ന് ലോക നേതാക്കൾക്ക് ബക്കിങ്ഹാം പാലസിൽ ഔദ്യോഗിക സ്വീകരണം ഒരുക്കിയപ്പോൾ എടുത്ത ചിത്രത്തെ, ഔപചാരികവും അനൗപചാരികവുമായ ചിത്രം എന്നാണ് കൊട്ടാരം വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. രാജകുടുംബത്തിന്റെ ഭാവി വരദാനങ്ങൾ എന്ന നിലയിൽ, നേരത്തേ വില്യമിനേയും ഹാരിയേയും അവരുടെ ഭാര്യമാരെയും ചേർത്തായിരുന്നു ഫാബ് ഫോർ എന്ന് വിളിച്ചിരുന്നത്. ഇപ്പോൾ ആ സങ്കല്പം മാറിയിരിക്കുന്നു.

ബ്രിട്ടീഷ് മനസ്സുകളിൽ പുതിയ ഫാബ് ഫോർ ആയി മാറിയ രാജാവും, രാജ്ഞിയും വെയിൽസ് രാജകുമാരനും രാജകുമാരിയും ബക്കിങ്ഹാം കൊട്ടാരത്തിൽ ജോർജ്ജ് മൂന്നാമന്റെ ചിത്രത്തിനു മുൻപിലാണ് ഫോട്ടോക്കായി പോസ് ചെയ്തിരിക്കുന്നത്. ദുഃഖഭരിതമായ നിമിഷങ്ങൾ ആയിരുന്നെങ്കിൽ കൂടി, ചരിത്രമുഹൂർത്തം പകർത്താൻ ഒരു ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യ തലവനായി ചുമതല ഏറ്റെടുക്കുമ്പോൾ തന്നെ തന്റെ മൂത്ത മകനേയും ഭാര്യയേയും ആശ്രയിക്കേണ്ടതുണ്ട് എന്ന് ചാൾസ് മൂന്നാമൻ വ്യക്തമാക്കിയിരുന്നു.

അതിന്റെ തുടർച്ചയെന്നോണം, അധികാരമേറ്റ ഉടനെ തന്നെ മൂത്ത മകനേയും ഭാര്യയേയും വെയിൽസിലെ രാജകുമാരൻ, വെയിൽസിലെ രാജകുമാരി പദവികൾ നൽകി ഉത്തരവാദിത്തം ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഈ ചിത്രം എടുക്കുന്നതിനു ഒരു ദിവസം മുൻപ് രാജാവും വെയിൽസ് രാജകുമാരനും ഒരുമിച്ച് വെസ്റ്റ്മിനിസ്റ്ററിന് പുറത്ത് വന്ന് രാജ്ഞിയുടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവരെ കണ്ടിരുന്നു. ജോർജ്ജ് രാജകുമാരന്റെ നാലാം ജന്മദിനത്തിൽ ചിത്രങ്ങൾ എടുക്കാൻ വില്യം കെയ്റ്റും തിരഞ്ഞെടുത്ത ഫോട്ടോഗ്രാഫർ ക്രിസ് ജാക്സൺ ആണ് ഈ ചിത്രവും എടുത്തിരിക്കുന്നത്.

ഹാരിയുടെ പുസ്തകം നിരോധിക്കപ്പെടുമോ ?

അതിനിടയിൽ, ഹാരി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം തടയുന്നതിനുള്ള നടപടികൾ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സഹായികൾ ചർച്ച ചെയ്യുന്നതായി ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. രാജകുടുംബത്തെ കരിവാരി തേക്കുന്ന നിരവധി പരാമർശങ്ങളും ആരോപണങ്ങളും ആ പുസ്തകത്തിൽ ഉണ്ടെന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ നേരത്തേ പുറത്തു വന്നിരുന്നു. ചാൾസ് രാജാവായതിനു ശേഷമുള്ള ആദ്യ 100 ദിവസത്തെ പരിപാടികളുടെ ഭാഗമായിട്ടാണ് ഈ ആലോചനയും നടക്കുന്നത്.

എന്നാൽ, ഇനി ഇപ്പോൾ ഹാരി വിചാരിച്ചാൽ പോലും ആ പുസ്തകത്തിന്റെ പ്രകാശനം നിർത്താൻ ആവില്ലെന്നാണ് ഈ രംഗത്തെ ചില വിദഗ്ദ്ധർ പറയുന്നത്. രാജകൊട്ടാരത്തിന്റെ നിയമോപദേശകർ ആ പുസ്തകം പരിശോധിക്കും എന്നറിയുന്നു. എന്നാൽ, മകൻ ഹാരിക്കെതിരെ ഒരു നിയമ യുദ്ധത്തിന് ചാൾസ് മൂന്നാമൻ മുതിരുകയില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP