Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് കവർച്ച; പെരിന്തൽമണ്ണയിൽ രണ്ട് പേർ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് കവർച്ച; പെരിന്തൽമണ്ണയിൽ രണ്ട് പേർ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് കവർച്ച പതിവാക്കിയ രണ്ട് പ്രതികൾ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. ആലപ്പുഴ ചേർത്തല പള്ളിപ്പുറംകര ചേന്നത്തെ അമ്പനാട്ട് വീട്ടിൽ മഹേഷ് (46), എറണാകുളം ആലുവ അശോകപുരം കുറിയിക്കാട് ചൂളപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് യാസീൻ (27) എന്നിവരാണ് പിടിയിലായത്.

സെപ്റ്റംബർ 23ന് രാത്രി പെരിന്തൽമണ്ണ കെ.എം കോംപ്ലക്സിൽ വച്ചിരുന്ന ബൈക്ക് കവർച്ച കേസിലാണ് ഇരുവരും പിടിയിലായത്. ഉടമ കടയിൽ പോയി തിരിച്ചു വരുന്ന സമയത്തിനിടയ്ക്കാണ് ബൈക്ക് മോഷണം പോയത്.

ബൈക്കുടമ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിമാക്കിയതോടെയാണ് സമാന രീതിയിൽ കളവ് നടത്തുന്ന സംഘത്തെ കുറിച്ചു വിവരം ലഭിക്കുന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിരുന്നു. പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി. അലവിയുടെ നിർദേശ പ്രകാരം എസ്‌ഐ എ.എം യാസിറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ മഹേഷിന് കേരളത്തിൽ ഉടനീളം 40 ഓളം കേസുകൾ ഉണ്ട്. യാസിൻ റോഡിലും വീടുകളിലും ഇട്ടിരിക്കുന്ന കമ്പികൾ, പൈപ്പ് എന്നിവ മോഷ്ടിച്ച് വിൽക്കുന്നതായും അറിയാൻ സാധിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തൽമണ്ണ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മോഷ്ടിച്ച ബൈക്ക് ഇവരിൽ നിന്ന് കണ്ടെടുത്തു. മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്ത് അന്നു രാത്രി ബൈക്കിൽ യാത്ര ചെയ്ത ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായും തെളിഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐ യാസറിനെ കൂടാതെ എഎസ്ഐ വിശ്വംഭരൻ, എസ്.സി.പി.ഒ കെ.എസ് ഉല്ലാസ്, സി.പി.ഒ മാരായ മിഥുൻ, ഷജീർ, സത്താർ, സൽമാൻ എന്നിവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP