Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൈജീരിയൻ സ്വദേശികളെ ഉപയോഗിച്ച് എം.ഡി.എം.എ നിർമ്മാണം; കാരിയർമാരാക്കിയത് ബംഗളൂരുവിലെ മലയാളി വിദ്യാർത്ഥികളെ; അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ മൂന്ന് പേർ പിടിയിൽ

നൈജീരിയൻ സ്വദേശികളെ ഉപയോഗിച്ച് എം.ഡി.എം.എ നിർമ്മാണം; കാരിയർമാരാക്കിയത് ബംഗളൂരുവിലെ മലയാളി വിദ്യാർത്ഥികളെ; അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ മൂന്ന് പേർ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: നൈജീരിയൻ സ്വദേശികളെ ഉപയോഗിച്ച് എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരകമായ ലഹരി പദാർത്ഥങ്ങൾ നിർമ്മിച്ച് കേരളത്തിലേക്ക് കടത്തിയിരുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കണ്ണൂർ കല്ലിയാട് കൊശവൻ വയൽ സ്വദേശി ഷിന്റു നിവാസിൽ വിഷ്ണു(28 ), കാസർകോട് പരപ്പ ബലാൽ സ്വദേശി കളരിക്കൽ പ്രവീൺ(24), മലപ്പുറം വഴിക്കടവ് മരുത സ്വദേശി കോലോത്തു പറമ്പിൽ നിഷാബ് (30) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ അടക്കം കാരിയർമാരാക്കിയാണ് ഇവർ ലഹരി മരുന്നുകൾ കേരളത്തിലേക്ക് കടത്തിയിരുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി കടത്തിവന്നിരുന്ന അന്തർസംസ്ഥാന ലഹരി കടത്തു സംഘത്തിലെ അംഗങ്ങളെയാണ് ബംഗളൂരുവിൽവെച്ച് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇന്നു പുലർച്ചെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

കൊണ്ടോട്ടി ഹിൽ ടോപ്പിൽ വച്ച് കഴിഞ്ഞ ദിവസം കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേരെ മലപ്പുറം ജില്ലാപൊലീസ് മേധാവിക്ക് കീഴിലെ പ്രത്യേക അന്വേഷണ സംഘമായ ഡൻസാഫ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.

തുടർന്നു നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽനിന്നും നൈജീരിയൻ സ്വദേശികളെ ഉപയോഗിച്ചാണ് സംഘം മയക്കുമരുന്ന് നിർമ്മിക്കുന്നത്. ഒന്നര വർഷത്തോളമായി വൻ തോതിൽ സംഘം കേരളത്തിലേക്ക് മയക്കുമരുന്നു കയറ്റിയതായി പൊലീസ് പറഞ്ഞു.

ഒരാഴ്ച മുൻപ് എക്‌സൈസ് പിടികൂടിയ മഞ്ചേരി സ്വദേശികൾക്കും ഇന്നലെ മഞ്ചേരി പൊലീസ് 70 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയവർക്കും ഈ സംഘമാണ് മയക്കു മരുന്ന് എത്തിച്ച് നൽകിയതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മഞ്ചേരിയിൽ എം.ഡി.എം.എ യുമായി പിടിയിലായ മംഗലശ്ശേരി സ്വദേശി റഫീഖ് കൊണ്ടോട്ടിയിലെ ലഹരിക്കടത്തിലും ഉൾപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്.

2021 ൽ കോഴിക്കോട് ട്രയിനിൽ വച്ച് യാത്രക്കാരിയുടെ അഞ്ചുലക്ഷത്തോളം രൂപ കവർച്ച ചെയ്ത കേസിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായ നിഷാബ് . പ്രതികളിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടുവരാൻ ഉപഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും .

ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫ്, കൊണ്ടോട്ടി എസ്‌ഐ നൗഫൽ, ജൂനിയർ എസ്‌ഐ ജിതിൻ എന്നിവരുടെ നേത്യത്വത്തിൽ ജില്ലാ ഡൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP