Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാംപ്യൻസ് ബോട്ട് ലീഗ്: മൂവാറ്റുപുഴയാറിലെ ജലരാജാവായി നടുഭാഗം ചുണ്ടൻ

ചാംപ്യൻസ് ബോട്ട് ലീഗ്: മൂവാറ്റുപുഴയാറിലെ ജലരാജാവായി നടുഭാഗം ചുണ്ടൻ

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: ആവേശത്തിര തീർത്ത പിറവം വള്ളംകളിയിൽ മൂവാറ്റുപുഴയാറിന്റെ ജലരാജാവായി എൻ.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വള്ളം. ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ഭാഗമായി നടന്ന മത്സരത്തിൽ 4 മിനുട്ടും 14.48 സെക്കന്റുമെടുത്താണ് നടുഭാഗം ചുണ്ടൻ ജേതാക്കളായത്. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങൾ മത്സരിച്ച പ്രാദേശിക വള്ളംകളിയിൽ ആർ.കെ ടീം തുഴഞ്ഞ പൊഞ്ഞനത്തമ്മയാണ് കിരീടം നേടിയത്. വിജയികൾക്ക് തോമസ് ചാഴിക്കാടൻ എംപി സമ്മാനങ്ങൾ വിതരണം ചെയ്തു.

ചുണ്ടൻ വള്ളങ്ങളും ഇരുട്ടുകുത്തി വള്ളങ്ങളും പങ്കെടുത്ത മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയായിരുന്നു പിറവം വള്ളംകളി ആരംഭിച്ചത്. ഫൈനൽ മത്സരത്തിൽ നടുഭാഗം ചുണ്ടൻ വിജയികളായപ്പോൾ 4 മിനുട്ടും 14.78 സെക്കന്റുമെടുത്ത് ഫിനിഷ് ചെയ്ത പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ രണ്ടാമതെത്തി. 4 മിനുട്ട് 16.56 സെക്കന്റിൽ ഫിനിഷ് ചെയ്ത പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് മൂന്നാമതെത്തിയത്.

പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ, യുണൈറ്റഡ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ, എടത്വ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ്, വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടൻ ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് പയസ് ടെൻത് ചുണ്ടൻ, കെ.ബി.സി എസ്.എഫ്.ബി.സി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി ചുണ്ടൻ എന്നിവയാണ് മറ്റു സ്ഥാനങ്ങളിൽ.

ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ പൊഞ്ഞനത്തമ്മ വിജയിച്ചപ്പോൾ പിറവം ബോട്ട് ക്ലബ് തുഴഞ്ഞ ശരവണനാണ് രണ്ടാമതെത്തിയത്. കടവ് ബോട്ട് ക്ലബ് തുഴഞ്ഞ വലിയ പണ്ഡിതൻ മൂന്നാം സ്ഥാനം നേടി. ശ്രീലക്ഷ്മി ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് ആന്റണി, മുളക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ഡാനിയേൽ, വെള്ളൂർ ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീ മുത്തപ്പൻ, പ്രിയദർശിനി ബോട്ട് ക്ലബ് തുഴഞ്ഞ വെണ്ണക്കലമ്മ, പിറവം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് ജോസഫ്, കക്കാട് കൈരളി ബോട്ട് ക്ലബ് തുഴഞ്ഞ പുത്തൻ പറമ്പൻ എന്നിവയാണ് അവസാന സ്ഥാനങ്ങളിൽ എത്തിയത്.

ഒന്നാമതെത്തിയ ചുണ്ടൻ വള്ളത്തിനുള്ള ഇ.എം.എസ് - കെ. കരുണാകരൻ - ടി.എം ജേക്കബ് മെമോറിയൽ ട്രോഫിയും ഇരുട്ടുകുത്തി വള്ളത്തിനുള്ള ഉമാദേവി അന്തർജനം ട്രോഫിയും തോമസ് ചാഴിക്കാടൻ എംപി വിതരണം ചെയ്തു. പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പിറവം നഗരസഭയിലെ 27 വാർഡുകളെയും 9 കരകളാക്കി തിരിച്ച് ഒന്നുവീതം ചുണ്ടൻ വള്ളങ്ങളെയും ഇരുട്ടുകുത്തി വള്ളങ്ങളെയും കരക്കാർക്ക് പ്രതീകാത്മകമായി ഏൽപ്പിച്ച് നൽകിയിരുന്നു. ഒക്ടോബർ എട്ടിന് എറണാകുളം മറൈൻഡ്രൈവിലാണ് സി.ബി.എല്ലിന്റെ അടുത്ത മത്സരം അരങ്ങേറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP