Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊടുപുഴ പൊലീസ് ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്കരണം നടത്തുന്നതിടെ മുന്നിൽ ചെന്ന് പെട്ടു; പരിശോധിച്ചപ്പോൾ കാറിന്റെ ഡാഷിൽ എം ഡി എം എയും ഉണക്ക കഞ്ചാവും; മൂന്നുപേർ അറസ്റ്റിൽ

തൊടുപുഴ പൊലീസ് ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്കരണം നടത്തുന്നതിടെ മുന്നിൽ ചെന്ന് പെട്ടു; പരിശോധിച്ചപ്പോൾ കാറിന്റെ ഡാഷിൽ എം ഡി എം എയും ഉണക്ക കഞ്ചാവും; മൂന്നുപേർ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: തൊടുപുഴ ആരീക്കുഴയിൽ മയക്കുമരുന്നു വേട്ട. 3 പേർ അസ്റ്റിൽ. 17.4 ഗ്രാം എം ഡി എം എ യും 34.5 ഗ്രാം ഉണക്ക കഞ്ചാവും പൊലീസ് കണ്ടെടുത്തു. കടത്താനുപയോഗിച്ച കാർ കസ്റ്റഡിയിൽ. ഇന്ന് ഉച്ച കഴിഞ്ഞ് വാഹന പരിശോധനയ്ക്കിടെയാണ് കാറിന്റെ ഡാഷിൽ സൂക്ഷിച്ചിരുന്ന എം ഡി എം എ യും കഞ്ചാവും തൊടുപുഴയിൽ നിന്നെത്തിയ പൊലീസ് സംഘം കണ്ടെടുത്തത്.

മണക്കാട് അരീക്കുഴ അപ്പമലയിൽ അമൽ ബാബു ( 24 ), വെങ്ങല്ലൂർ മുത്താരംകുന്ന് കാരമക്കാവിൽ അനു ഉണ്ണി ( 29 ) , മണക്കാട് അങ്കം വെട്ടി കവല മുങ്ങശേരിയിൽ നവിൻ ബേബി (22 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

അമൽ ബാബുവിന്റെതാണ് കാർ. അമൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് നേരത്തെ പൊലീസിന് സംശയമുണ്ടായിരുന്നു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ മുന്നോടിയായി പൊലീസ് പ്രധാന കവലകൾ കേന്ദ്രീകരിച്ച് ഇന്ന് ബോധവൽക്കരണം നടത്താൻ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായി തൊടുപുഴ പൊലീസ് അരീക്കുഴയിൽ എത്തുകയും വാഹന ഡ്രൈവർമാർക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അമൽ ബാബു കാറുമായി എത്തിയത്.

നേരത്തെ സംശയമുണ്ടായിരുന്നതിനാൽ പൊലീസ് സംഘം കാർ വിശദമായി പരിശോധിക്കുകയും ഒളിപ്പിച്ചിരുന്ന ലഹരി വസ്തുക്കൾ കണ്ടെടുക്കുകയുമായിരുന്നു.
പൊലീസ് സംഘത്തിൽ തെടുപുഴ ഡിവൈ എസ് പി മധു ബാബു, സിഐ വി സി വിഷ്ണുകുമാർ , എ എസ് ഐ മാരായ ഷംസുദ്ദീൻ, ഉണ്ണിക്കൃഷ്ണൻ , സി പി ഒ ഹരീഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP