Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ രണ്ട് ദിവസം മദ്യശാലകൾക്ക് അവധി: കർണാടകയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത്; കുമ്പള സ്വദേശി അറസ്റ്റിൽ

കേരളത്തിൽ രണ്ട് ദിവസം മദ്യശാലകൾക്ക് അവധി: കർണാടകയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത്; കുമ്പള സ്വദേശി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിലെ മദ്യശാലകൾ അടച്ചിട്ടതോടെ കർണ്ണാടകത്തിൽ നിന്ന് വില്പനക്കായി കാറിൽ കടത്തുകയായിരുന്ന വൻ കർണ്ണാടക മദ്യ ശേഖരവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കുമ്പള ബംബ്രാണ കിദൂർ സ്വദേശി ബി.മിതേഷിനെ (28)യാണ് കാസർഗോഡ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ കെ. സുരേഷ് ബാബുവും സംഘവും പിടികൂടിയത്.

ഇന്ന് ഒക്ടോബർ ഒന്നായതിനാൽ മദ്യശാലകൾ അവധിയാണ്. അടുത്ത ദിവസം ഗാന്ധിജയന്തിയുടെ അവധിയും ആണ്. ഇത്തരത്തിലുള്ള അവധിലക്ഷം വച്ചായിരുന്നു കേരളത്തിലേക്കുള്ള മധ്യ കടത്ത്. കേരളത്തിൽ മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ കർണാടകത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ വില കേരളത്തിലെ വിപണിയിൽ ഈ ദിവസങ്ങളിൽ മദ്യത്തിന് ലഭിക്കും എന്നുള്ള കാര്യം മനസ്സിലാക്കിയാണ് മദ്യക്കടത്ത്. ഇയാൾക്ക് കേരളത്തിൽ നിരവധി ഉപഭോക്താക്കളും ഉണ്ട്.

കാസർഗോഡ് കുഡ്ലു പായിച്ചാൽ വച്ചാണ് കെ.എൽ.14. എ.എ.6916 നമ്പർ മാരുതി ആൾട്ടോ കാറിൽ കടത്തുകയായിരുന്ന നിരവധി പെട്ടികളിലായി സൂക്ഷിച്ച 311.04 ലിറ്റർ കർണ്ണാടകമദ്യവുമായി യുവാവ് അറസ്റ്റിലായത്. വാഹനവും തൊണ്ടിമുതലുകളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം വി സുധീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ സാജൻ എ, അജീഷ് സി, പ്രജിത്ത് കെ ആർ, നിഷാദ്. പി, മനോജ് പി, മഞ്ജുനാഥൻ വി, മോഹനകുമാർ എൽ, ശൈലേഷ് കുമാർ പി, എക്‌സൈസ് ഡ്രൈവർ ദിജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.

കാസർഗോഡ് വെച്ച് കാറിൽ കടത്തിയ കർണ്ണാടക മദ്യവുമായി മുമ്പും നിരവധി തവണ ഇയാൾ എക്‌സൈസ് പിടിയിലായിട്ടുണ്ട്. പ്രതിക്ക് മദ്യം എത്തിച്ചു നൽകിയ ആളെക്കുറിച്ച് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. കർണാടക അതിർത്തി ഗ്രാമത്തിൽ താമസക്കാരനായ ഇയാൾക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് കാറിൽ കടത്തുകയായിരുന്ന മദ്യവുമായി സംഘത്തിലെ പ്രധാനിയായ അണ്ണു എന്ന അരവിന്ദാക്ഷയെ സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP