Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരയിടത്തിലെ കാട് വൃത്തിയാക്കാനെത്തിയപ്പോൾ അസ്ഥികൂടം കണ്ടെത്തി; മൂന്നു മാസം മുൻപ് കാണാതായ കൂലിപ്പണിക്കാരന്റേതെന്ന് ബന്ധുക്കൾ; ഡിഎൻഎ പരിശോധന നടത്താൻ പൊലീസ്; സംഭവം റാന്നി പുതുശേരിമലയിൽ

പുരയിടത്തിലെ കാട് വൃത്തിയാക്കാനെത്തിയപ്പോൾ അസ്ഥികൂടം കണ്ടെത്തി; മൂന്നു മാസം മുൻപ് കാണാതായ കൂലിപ്പണിക്കാരന്റേതെന്ന് ബന്ധുക്കൾ; ഡിഎൻഎ പരിശോധന നടത്താൻ പൊലീസ്; സംഭവം റാന്നി പുതുശേരിമലയിൽ

ശ്രീലാൽ വാസുദേവൻ

റാന്നി: കാടു പിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. മൂന്നു മാസം മുൻപ് കാണാതായ ആളുടേതാണെന്ന് ബന്ധുക്കൾ. ആളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പൊലീസ്.

റാന്നി പുതുശ്ശേരിമല പള്ളിക്കമുരുപ്പ് ആനന്ദന്റെ പുരയിടത്തിൽ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. കാട് വൃത്തിയാക്കാനെത്തിയ അയൽക്കൂട്ടത്തിലെ സ്ത്രീകളാണ് ആദ്യം കണ്ടത്. അവർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത് പ്രകാരം റാന്നി പൊലീസ് സ്ഥലത്തെത്തി. ശാസ്ത്രീയ അന്വേഷണവിഭാഗവും മറ്റും തെളിവുകൾ ശേഖരിച്ചു. പൊലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. ജൂലൈ ആറിന് കാണാതായ വടശേരിക്കര പള്ളിക്കമുരുപ്പ് കിഴക്കേചരുവിൽ സുധാകര(61)ന്റേതാണ് അസ്ഥികൂടമെന്നാണ് ബന്ധുക്കൾ പറയുന്നത്.

സമീപത്തു കാണപ്പെട്ട വസ്ത്രാവശിഷ്ടങ്ങളും നോക്കിയ കമ്പനിയുടെ മൊബൈൽ ഫോണും ആശുപത്രിരേഖയും ചെരുപ്പും കുടയും മറ്റും കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. അരികിലായി കവറിൽ രണ്ട് ഷർട്ടുകൾ, കാവിനിറമുള്ള കൈലി, വെട്ടുകത്തി എന്നിവയും കണ്ടെത്തി. ഇവ സുധാകരൻ സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്ന് സ്ഥലത്തുവന്ന രണ്ട് പെണ്മക്കളും നാട്ടുകാരും പറഞ്ഞു. ഇയാളെ കാണാനില്ലെന്ന വിവരത്തിന് മകളുടെ ഭർത്താവ് അനിൽകുമാറിന്റെ മൊഴിവാങ്ങി റാന്നി പൊലീസ് ജൂലൈ ഏഴിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ആറിന് രാവിലെ 8 മണിക്ക് ഇടക്കുളത്ത് പണിയുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. ഇയാളെ കണ്ടെത്തുന്നതിന് റാന്നി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കാണാതായ സുധാകരന്റെ അസ്ഥികൂടമാണോ ഇതെന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കാൻ തിരുവനന്തപുരം ഫോറൻസിക് ലാബിൽ ഡി എൻ എ പരിശോധനക്ക് അയക്കും. അസ്ഥികൂടം ഇൻക്വസ്റ്റിന് ശേഷം, പോസ്റ്റ്മോർട്ടം പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP