Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോക്സോ കേസിൽ അറസ്റ്റിൽ; പിടിയിലായത് രണ്ടുവർഷം മുമ്പും സമാനകേസുകളിൽ പ്രതിയായ യുവാവ്

പോക്സോ കേസിൽ അറസ്റ്റിൽ; പിടിയിലായത് രണ്ടുവർഷം മുമ്പും സമാനകേസുകളിൽ പ്രതിയായ യുവാവ്

സ്വന്തം ലേഖകൻ

ഓയൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിമൺ കിഴക്കേക്കര കൊല്ലംകോണിൽവീട്ടിൽ അഖിലാ(23)ണ് പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കോയമ്പത്തൂരിലേക്കു കടന്ന ഇയാൾ കഴിഞ്ഞദിവസം നാട്ടിലെത്തിയതറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടുവർഷംമുമ്പും സമാനമായ കേസുകളിൽ അഖിൽ പ്രതിയായിരുന്നു. പൂയപ്പള്ളി എസ്.എച്ച്.ഒ. എസ്.ടി.ബിജുവിന്റെ നിർദേശപ്രകാരം എസ്‌ഐ. അഭിലാഷ്, എഎസ്ഐ.മാരായ രാജേഷ്, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP