Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലബാർ സമര സ്മാരക നിർമ്മാണവുമായി മുന്നോട്ടെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത്; ഫണ്ട് അനുവദിക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ അപേക്ഷ തള്ളി

മലബാർ സമര സ്മാരക നിർമ്മാണവുമായി മുന്നോട്ടെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത്; ഫണ്ട് അനുവദിക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ അപേക്ഷ തള്ളി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലബാർ സമര സ്മാരക നിർമ്മാണവുമായി മുന്നോട്ടുപോകുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, പൂക്കോട്ടൂർ യുദ്ധ രക്തസാക്ഷികൾ ഉൾപ്പെടെയുള്ളവർക്ക് സ്മാരകം നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കില്ലെന്നാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സ്മാരകത്തിന് ഫണ്ട് അനുവദിക്കരുതെന്ന് ഹിന്ദു ഐക്യവേദിയുടെ അപേക്ഷ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഐക്യകണ്ഠേന തള്ളി.

സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട പൂർവ്വ ചരിത്രമില്ലാത്തതിനാലാണ് ഫാസിസ്റ്റുകൾ സ്മാരകങ്ങളെ ഭയക്കുന്നതെന്ന് ചർച്ചയിൽ അംഗം ടിപിഎം ബഷീർ പറഞ്ഞു. മലബാർ സമരത്തെ പുതുതലമുറയ്ക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഹെറിറ്റേജ് മ്യൂസിയം, യുദ്ധ സ്മാരകം തുടങ്ങിയവ നിർമ്മിക്കുകയെന്നത് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന സമരത്തെ കലാപമെന്ന് പറയരുതെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. പിപി മോഹൻദാസ് അഭിപ്രായപ്പെട്ടു. ചെറുപ്പം മുതൽ സ്‌ക്കൂളിൽ പഠിപ്പിക്കുന്നത് മലബാർ കലാപം എന്നാണ്. ഇതുമൂലം നമ്മളെല്ലാം മലബാർ കലാപം എന്ന് പറഞ്ഞുപോകാറുണ്ട്. ഇത് മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP