Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിലെ ഉയർന്നു വരുന്ന കോടീശ്വരന്മാരുടെ പട്ടികയിൽ ആകാശ് അംബാനി; ടൈം100 നെക്സ്റ്റിന്റെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ

ലോകത്തിലെ ഉയർന്നു വരുന്ന കോടീശ്വരന്മാരുടെ പട്ടികയിൽ ആകാശ് അംബാനി; ടൈം100 നെക്സ്റ്റിന്റെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്തിലെ ഉയർന്നു വരുന്ന കോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ച് ആകാശ് അംബാനി. ടൈം100 നെക്സ്റ്റിന്റെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. ഇന്ത്യൻ വംശജനായ അമേരിക്കൻ ബിസിനസ് വ്യവസായി അമ്രപാലി ഗാനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമാണ് ആകാശ് അംബാനി. അംബാനി കുടുംബത്തിന്റെ പിൻഗാമിയായി വളർന്നുവരുന്ന ആകാശ് അംബാനി അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിലൂടെ ബിസിനസിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈമിന്റെ റിപ്പോർട്ടിൽ പറയുന്നു.

'ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിലെ പിന്മുറക്കാരനായ ആകാശ് അംബാനി എപ്പോഴും ബിസിനസ്സിൽ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം കഠിനാധ്വാനം ചെയ്താണ് ഉയരങ്ങളിലേക്ക് എത്തുന്നത്,' ടൈം പറയുന്നു.

ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, ആക്ടിവിസം എന്നിവയുടെ ഭാവി നിർണയിക്കാൻ സാധ്യതയുള്ള വളർന്നു വരുന്ന 100-ഓളം നേതാക്കളുടെ പട്ടികയാണ് ടൈം പുറത്ത് വിട്ടത്. അമേരിക്കൻ ഗായിക എസ്.ഇസഡ്.എ, നടി സിഡ്നി സ്വീനി, ബാസ്‌ക്കറ്റ്ബോൾ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാർലോസ് അൽകാരാസ്, നടനും ടെലിവിഷൻ താരവുമായ കെ.കെ പാമർ, പരിസ്ഥിതി പ്രവർത്തകൻ ഫാർവിസ ഫർഹാൻ എന്നിവരാണ് പട്ടികയിലെ മുൻനിരക്കാർ.

2022 ജൂൺ 30നാണ് 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയർമാനായി ആകാശ് അംബാനിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഗൂഗ്‌ളിൽ നിന്നും ഫേസ്‌ബുക്കിൽ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ലഭിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP