Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാളെടുക്കാൻ ആഹ്വാനം ചെയ്തത് ഏത് ഇസ്ലാമിന്റെ ആളുകളെന്ന് ചോദിച്ചത് എം കെ മുനീർ; പി.എഫ്.ഐയിലുള്ളവർ സഹോദരങ്ങളെന്നും, പറ്റുമെങ്കിൽ അവരെ ലീഗിൽ എത്തിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി; ഏകപക്ഷീയ നിരോധനത്തിൽ സംശയമുണ്ടെന്ന് പി എം എ സലാം; പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ ലീഗിൽ ആശയക്കുഴപ്പം

വാളെടുക്കാൻ ആഹ്വാനം ചെയ്തത് ഏത് ഇസ്ലാമിന്റെ ആളുകളെന്ന് ചോദിച്ചത് എം കെ മുനീർ; പി.എഫ്.ഐയിലുള്ളവർ സഹോദരങ്ങളെന്നും, പറ്റുമെങ്കിൽ അവരെ ലീഗിൽ എത്തിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി; ഏകപക്ഷീയ നിരോധനത്തിൽ സംശയമുണ്ടെന്ന് പി എം എ സലാം; പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ ലീഗിൽ ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ മുസ്ലിം ലീഗിൽ ഭിന്ന സ്വരം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സംശയാസ്പദമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. ലീഗ് നേതാക്കൾക്ക് നിരോധനത്തെക്കുറിച്ച് ഭിന്നാഭിപ്രായമില്ല. നിരോധനം വന്നയുടൻ പല നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ വിലയിരുത്തിയതിന് ശേഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. നിയമം എന്ന നിലയിൽ നടപടിയെ അംഗീകരിക്കുന്നുണ്ടെന്നും പിഎഫ്‌ഐയുടെ ആശയങ്ങൾ ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്നും സലാം അഭിപ്രായപ്പെട്ടു. പോപ്പുലർ ഫ്രണ്ടിന്റേതിനെ പോലെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനകൾക്ക് നേരെ നടപടിയെടുക്കാതെ പോപ്പുലർ ഫ്രണ്ടിനെ മാത്രംഏകപക്ഷീയമായി നിരോധിച്ചതിൽ സംശയകരമായ പലതുമുണ്ടെന്ന് സലാം പറഞ്ഞു.

അതേസമയം, നിരോധനത്തെ പിന്തുണച്ച നിലപാടിൽ മാറ്റമില്ലെന്ന് മുതിർന്ന നേതാവ് എം.കെ മുനീർ വ്യക്തമാക്കി. പോപുലർ ഫ്രണ്ടിൽ പെട്ടുപോയവരെ തെറ്റിദ്ധാരണകൾ തിരുത്തി ലീഗിലെത്തിക്കണമെന്ന നിലപാടിലാണ്് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പി.എഫ്.ഐ നിരോധനത്തിനു തൊട്ടുപിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് മുനീർ രംഗത്തെത്തിയിരുന്നു. കാരണങ്ങൾ കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കിൽ ആ നിലപാടിന്റെ കൂടെനിൽക്കുക മാത്രമാണ് ചെയ്യാനാകൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്രമാത്രം അക്രമങ്ങൾ അവർ അഴിച്ചുവിട്ടിട്ടുണ്ട്. പുതിയ തലമുറയെ വഴിതെറ്റിക്കുന്ന മുദാവാക്യമാണ് പോപുലർ ഫ്രണ്ട് മുഴക്കിക്കൊണ്ടിരിക്കുന്നതെന്നും മുനീർ ചൂണ്ടിക്കാട്ടി. വാളെടുക്കാൻ ആഹ്വാനം ചെയ്തവർ ഏത് ഇസ്ലാമിന്റെ ആളുകളാണെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും നിലപാട് ആവർത്തിച്ചിരുന്നു. ഇക്കാര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്നാണ് മുനീർ വ്യക്തമാക്കിയത്. ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് താനെന്നും രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റിപ്പറയുന്ന രീതി ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ലീഗിൽ ഭിന്നതയില്ലെന്നും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും മുനീർ പ്രതികരിച്ചു.

അതേസമയം, പോപുലർ ഫ്രണ്ട് വിഷയത്തിലടക്കം എം.കെ മുനീറിനൊപ്പം നിലയുറപ്പിച്ചിരുന്ന ഷാജിക്കും നിരോധനത്തിൽ വ്യത്യസ്തമായ നിലപാടാണുള്ളത്. പോപുലർ ഫ്രണ്ടിൽ 'പെട്ടുപോയവരെ' ലീഗിലെത്തിക്കാൻ ശ്രമിക്കണമെന്നാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഒരു പരിപാടിയിൽ ഷാജി ആവശ്യപ്പെട്ടത്. പി.എഫ്.ഐ പ്രവർത്തകരുമായി ആശയവിനിമയത്തിനുള്ള സാധ്യതകൾ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവർത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുതെന്നും തെറ്റിദ്ധാരണകൾ മാറ്റി അവരെ തിരികെക്കൊണ്ടുവരണമെന്നും ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്.

പി.എഫ്.ഐയിലുള്ളവർ ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാകാം. എന്നാൽ, അവരിൽനിന്ന് മുഖംതിരിക്കരുത്. അവർ നമ്മുടെ സഹോദരങ്ങളാണ്. തെറ്റിദ്ധാരണകൾ മാറ്റി, പറ്റുമെങ്കിൽ അവരെ ലീഗിൽ എത്തിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP