Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പുലർ ഫ്രണ്ടിന്റെ കണ്ണൂരിലെ ഓഫീസുകൾ സീൽ ചെയ്തു

സ്വന്തം ലേഖകൻ

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് പുറപ്പാറയിലെ ഓഫീസ് പൊലീസ് സീൽ ചെയ്തു. കുഞ്ഞാലി മരക്കാർ സ്മാരക കൾച്ചറൽ സെന്ററായി പ്രവർത്തിച്ചുവന്ന പി എഫ് ഐ യുടെ ഓഫീസാണ് പൊലീസ് താഴിട്ട് പൂട്ടി സീൽ ചെയ്തത്. പി എഫ് ഐ യെ കേന്ദ്രസർക്കാർ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിവിധ ഇടങ്ങളിലുള്ള ഓഫീസുകൾ പൊലീസ് സീൽ ചെയ്യുന്നത്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, ഇരിട്ടി, മട്ടന്നൂർ, കതിരൂർ പ്രദേശത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും റെയ്ഡ് തുടർന്നുകൊണ്ടിരുക്കുകയാണ്. നിരവധി രേഖകൾ പല വീടുകളിൽ നിന്നും ഓഫീസിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പല സ്ഥലത്തെ ഓഫീസുകളും ജില്ലയിൽ സീൽ ചെയ്തിട്ടുമുണ്ട്. വരും ദിവസങ്ങളിൽ റെയ്ഡ് തുടരും.

തലശ്ശേരിയിലെ കൊടുവള്ളി, കണ്ണവം പ്രദേശത്തുള്ള ഓഫീസുകളും കഴിഞ്ഞ ദിവസം സീൽ ചെയ്തിരുന്നു. പുന്നാട് - മീത്തലെ പുന്നാട് റോഡിൽ പുറപ്പാറയിൽ ഉള്ള കുഞ്ഞാലിമരക്കാർ സ്മാരക കൾച്ചറൽ സെന്റർ പ്രവർത്തിച്ചു വന്ന പിഎഫ്യുടെ ഓഫീസാണ് കഴിഞ്ഞ ദിവസം പൊലീസ് എത്തി സീൽ ചെയ്തത്. ഇരിട്ടി ഡിവൈഎസ്‌പി സജേഷ് വാഴാളപ്പിൽ, സി ഐ കെ. ജെ. ബിനോയ്, എസ് ഐ എം. പി. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് സീൽ ചെയ്തത്. ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP