Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രിൻസിപ്പലായി പൊളിട്ടിക്സ് അദ്ധ്യാപിക എത്തിയപ്പോൾ രാഷ്ട്രമീമാംസ പഠിപ്പിക്കുന്ന അദ്ധ്യാപകൻ ത്രോൺ ഔട്ട്! ഞാൻ ഹിറ്ററി അദ്ധ്യാപകനെ കമ്യൂണിറ്റി പൊലീസ് ഓഫീസറാക്കി; വഴുതക്കാട്ടെ സ്‌കൂൾ നിയന്ത്രിക്കുന്നത് 'കള്ളം' പറയുന്ന പ്രഥമാധ്യാപികയോ? ഫിൻലണ്ടിൽ 'വിദ്യാഭ്യാസം' പഠിക്കാൻ പോകുന്ന മുഖ്യനും ശിവൻകുട്ടിയും കള്ളം പറയുന്നവരെ ദൂരെ എറിയുമോ? പൊലീസിന്റെ മറുപടി ചർച്ചയാകുമ്പോൾ

പ്രിൻസിപ്പലായി പൊളിട്ടിക്സ് അദ്ധ്യാപിക എത്തിയപ്പോൾ രാഷ്ട്രമീമാംസ പഠിപ്പിക്കുന്ന അദ്ധ്യാപകൻ ത്രോൺ ഔട്ട്! ഞാൻ ഹിറ്ററി അദ്ധ്യാപകനെ കമ്യൂണിറ്റി പൊലീസ് ഓഫീസറാക്കി; വഴുതക്കാട്ടെ സ്‌കൂൾ നിയന്ത്രിക്കുന്നത് 'കള്ളം' പറയുന്ന പ്രഥമാധ്യാപികയോ? ഫിൻലണ്ടിൽ 'വിദ്യാഭ്യാസം' പഠിക്കാൻ പോകുന്ന മുഖ്യനും ശിവൻകുട്ടിയും കള്ളം പറയുന്നവരെ ദൂരെ എറിയുമോ? പൊലീസിന്റെ മറുപടി ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മോഡലിൽ കുഴപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് എങ്ങനെയാകണം വിദ്യാഭ്യാസം എന്ന് മനസ്സിലാക്കാൻ രണ്ടു പേരും കൂടി ഫിൻലൻഡിലേക്ക് വിമാനം കയറുന്നത്. സ്വജനപക്ഷപാതവും കള്ളത്തരവും പറയുന്ന അദ്ധ്യാപകരാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ തകർത്തത്. കേരളത്തിലെ സർക്കാർ മേഖലയിലെ അതിപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്‌കൂൾ. രക്ഷിതാക്കൾ കുട്ടികളുടെ സുരക്ഷിതത്തിനായി സമരം ചെയ്ത വിദ്യാലയം. വാറ്റുകേസിലെ പ്രതിയായിരുന്നു അന്ന് ഈ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ. ഇപ്പോഴും കള്ളം പറയുന്ന അദ്ധ്യാപകർ ഈ സ്‌കൂളിലുണ്ടെന്ന സംശയം കേരളാ പൊലീസ് ഉയർത്തുകയാണ്. ഈ വാർത്തയിലെ കത്തുകൾ പരിശോധിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നടപടി എടുക്കണം. ഫിൻലാൻഡ് യാത്രകൾക്കുമപ്പുറം തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കാതിരുന്നാൽ തന്നെ കേരളത്തിലെ വിദ്യാഭ്യാസ മോഡൽ പഴയ നിലവാരത്തിലേക്ക് എത്തും.

കോട്ടൺഹില്ലിലെ പ്രിൻസിപ്പൾ സെപ്റ്റംബർ ഒൻപതിന് എഴുതിയ കത്താണ് വിവാദങ്ങൾക്ക് അടിസ്ഥാനം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഏകോപന ചുമതലയ്ക്ക് കോട്ടൺഹിൽ സ്‌കൂളിലെ പ്രദീപ് എന്ന അദ്ധ്യാപകനെ സിപിഒയായി നിയമിക്കണമെന്നാണ് ആവശ്യം. ഇത്തരമൊരു നിലപാടിലേക്ക് എങ്ങനെ പ്രിൻസിപ്പൾ എത്തിയതെന്നതാണ് രസകരം. നിലവിലെ സ്റ്റുഡന്റ് കേഡറ്റ് പൊലീസിന്റെ ചുമതലയുള്ള അദ്ധ്യാപകനായ വിനുകുമാർ നായർ എസിനെ സ്‌കൂളിൽ നിന്നും മാറ്റിയെന്ന് (ത്രോൺ ഔട്ട്)പ്രിൻസിപ്പൽ പറയുന്നു. പൊളിട്ടിക്കൽ സയൻസിലെ അദ്ധ്യാപകനായ വിനു കുമാറിനെ അതേ വിഷയം പഠിപ്പിക്കുന്ന പ്രിൻസിപ്പൽ ചുമതല ഏറ്റതോടെയാണ് മാറ്റിയതെന്ന് (ത്രോൺ ഔട്ട്)കത്തിൽ പ്രിൻസിപ്പൽ പറയുന്നു. ഈ സാഹചര്യത്തിൽ സ്റ്റുഡന്റ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സുതാര്യമായ പ്രവർത്തനത്തിന് പ്രദീപിനെ ഞാൻ സിപിഒ ആയി നിയമിച്ചെന്നാണ് പ്രിൻസിപ്പൽ വിശദീകരിക്കുന്നത്. പ്രദീപ് ചരിത്രാധ്യാപകനാണ്. സ്റ്റുഡന്റ് പൊലീസിന്റെ ജില്ലാ നോഡൽ ഓഫിസർക്കാണ് ഈ കത്തയച്ചത്. എന്നാൽ ഈ കത്തിന് പൊലീസിലെ അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള നോഡൽ ഓഫീസർ നൽകിയ മറുപടി ഞെട്ടിക്കുന്നതാണ്. മറുനാടൻ നടത്തിയ അന്വേഷണത്തിലും വിനുകുമാർ ഇപ്പോഴും കോട്ടൺഹിൽ സ്‌കൂളിലെ അദ്ധ്യാപകൻ തന്നെയാണെന്ന് തെളിഞ്ഞു.

പ്രിൻസിപ്പലിന്റെ കത്ത് പരിശോധിച്ച് കമ്യൂണിറ്റി പൊലീസ് ഓഫിസറായി പ്രദീപിനെ നിയമിക്കണമെന്ന നിർദ്ദേശം നോഡൽ ഓഫീസർ തള്ളി എന്നതാണ് വസ്തുത. ഇക്കാര്യം സ്‌കൂളിലെ പ്രധാന അദ്ധ്യാപികയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഈ കത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അടക്കം അയച്ചിട്ടുണ്ട്. അത് പരിശോധിച്ച് തന്നെ വിദ്യാഭ്യാസ വകുപ്പിന് കോട്ടൺഹില്ലിലെ കള്ളം പറയും അദ്ധ്യാപകരെ കണ്ടെത്താം. നടപടിയും എടുക്കാം. എന്നാൽ ഇതിനൊന്നും ആരും തുനിയില്ല. വസ്തുകൾ അന്വേഷിച്ചാണ് പ്രിൻസിപ്പളിന്റെ ആവശ്യം നോഡൽ ഓഫീസർ നിരാകരിക്കുന്നത്. വിനുകുമാർ പദ്ധതിയുടെ ഐഎംജി തലത്തിലെ പത്ത് ദിവസത്തെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപകനാണ്. ഈ അദ്ധ്യാപകനെ ട്രാൻസഫർ ചെയ്തതിന്റെ ഉത്തരവൊന്നും കത്തിനൊപ്പം നൽകിയിട്ടുമില്ല. കൂടാതെ ഈ അദ്ധ്യാപകനെതിരെ ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാൽ മറ്റൊരാളെ നിയമിക്കേണ്ട ഉത്തരവാദിത്തവുമില്ലെന്ന് ജില്ലാ നോഡൽ ഓഫീസർ പറയുന്നു.

എസ് പി സി പദ്ധതിയുടെ പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപകൻ സ്‌കൂളിൽ തുടരുകയും നിലവിൽ ട്രാൻസഫർ ചെയ്യാത്ത സാഹചര്യമുള്ളതിനാലും പകരം ആളിനെ നിയമപരമായി തന്നെ നിയമിക്കാൻ കഴിയില്ലെന്നാണ് നോഡൽ ഓഫിസറുടെ മറുപടി.. ഇനി വിനുകുമാറിനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയാലും സെപ്റ്റംബർ ഒൻപതിന് പ്രിൻസിപ്പൽ എഴുതിയ കത്ത് പച്ചക്കള്ളമാണ്. നിയമപരമായി പുതിയ കമ്യൂണിറ്റി പൊലീസ് ഓഫീസറെ നിയമിക്കാനുള്ള സാധ്യത ആ സ്‌കൂളിൽ അപ്പോഴില്ല. ഒരു അദ്ധ്യാപകനേയും പുറത്താക്കാനും പ്രിൻസിപ്പളിന് കഴിയില്ല. എന്നിട്ടും ക്രമവിരുദ്ധമായി പ്രിൻസിപ്പൽ അതു ചെയ്തു. ജില്ലാ നോഡൽ ഓഫീസറുടെ കത്ത് സ്‌കൂളിൽ ചർച്ചയായത് കഴിഞ്ഞ ദിവസമാണ്. സ്റ്റാഫ് മീറ്റിംഗിൽ പ്രിൻസിപ്പലിന്റെ കത്തിനെ അദ്ധ്യാപകർ ചോദ്യം ചെയ്തു. എന്നാൽ ഇതിന് തടസ്സം നിൽക്കുന്നവരെ കേസിൽ കുടുക്കുമെന്ന ഭീഷണി അദ്ധ്യാപകർക്ക് നേരെ ഒരു അദ്ധ്യാപകൻ നടത്തുകയും ചെയ്തു. 

ഒരു സ്‌കൂളിൽ കമ്മ്യൂണിറ്റി പൊലീസ് ഓഫിസറുടെ ചുമതലയിൽ അദ്ധ്യാപകൻ എത്തിയാൽ അയാൾക്ക് പത്തുകൊല്ലം വരെ ട്രാൻസഫർ ഇല്ലാതെ ആ സ്‌കൂളിൽ തുടരാനാകും. ഇതിന് വേണ്ടിയാണ് ആരും അറിയാതെ പ്രിൻസിപ്പൽ പ്രദീപിന് വേണ്ടി കള്ളക്കളി നടത്തിയത്. നേരത്തെ വാറ്റു കേസിലെ പ്രതിയാണ് കോട്ടൺഹിൽ സ്‌കൂളിൽ ഭരണം നടത്തിയത്. അതായിരുന്നു മുഖംമൂടി ആക്രമണത്തിലും മറ്റും കാര്യങ്ങളെത്തിച്ചത്. അതിന് ശേഷം എത്തിയ പ്രിൻസിപ്പളിന്റെ കള്ളം പറച്ചിൽ കേരളാ പൊലീസ് തന്നെ കൈയോടെ പൊക്കുന്നു. എന്നാൽ ഇവരെയൊന്നും നിലയ്ക്ക് നിർത്താൻ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് കഴിയുന്നുമില്ല. യൂണിയൻ സമ്മർദ്ദം മന്ത്രിയുടെ അധികാരത്തിനും മുകളിലാണ്. ഈ രാഷ്ട്രീയമാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ തകർക്കുന്നത്.

ഏഷ്യയിലെ തന്നെ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏറ്റവും വലിയ സ്‌കൂളുകളിൽ ഒന്നാണ് കോട്ടൺഹിൽ. ആ സ്‌കൂളിനെയാണ് പൊലീസിനോട് തന്നെ കള്ളം പറയുന്ന അദ്ധ്യാപകർ നയിക്കുന്നത്. പരാതി പറയുന്ന കുട്ടികളുടെ രക്ഷിതാക്കളെ അടക്കം ഭീഷണിപ്പെടുത്തുന്ന സംവിധാനം സ്‌കൂളിലുണ്ടെന്ന പരാതി നേരത്തെ ചർച്ചയായിരുന്നു. അതുകൊണ്ടു തന്നെ പ്രിൻസിപ്പലിന്റെ പുതിയ കള്ളക്കത്തും അട്ടിമറിക്കാർ സ്‌കൂളിൽ സജീവമാണെന്ന സംശയമാണ് ഉയർത്തുന്നത്. സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും പുനഃസംഘടിപ്പിക്കുന്നില്ല. ഇതും ചട്ടവിരുദ്ധമാണ്. നിയമ വിരുദ്ധമായ പലതും കോട്ടൺഹിലിൽ തുടരുന്നുവെന്നതിന് തെളിവാണ് പ്രിൻസിപ്പലിനുള്ള സ്റ്റുഡന്റ് പൊലീസിന്റെ നോഡൽ ഓഫീസറുടെ മറുപടി. കേരളാ പൊലീസിലെ കാര്യപ്രാപ്തിയും കഴിയവും അന്വേഷണ മികവും തെളിയിച്ച ഉദ്യോഗസ്ഥനാണ് നോഡൽ ഓഫീസർ എന്നതും നിർണ്ണായകമായി.

കോട്ടൺഹിൽ സ്‌കൂളിലെ പ്രിൻസിപ്പൽ ഹെഡ്‌മാസ്റ്റർ വിൻസന്റിനെ മാറ്റിയത് പരാതികൾക്കൊടുവിലായിരുന്നു. അദ്ധ്യാപകരുടെയും സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഹെഡ്‌മാസ്റ്ററുടെ സ്ഥാനചലനം. എന്നാൽ സ്ഥലമാറ്റം സംബന്ധിച്ചുള്ള ഉത്തരവിൽ മാറ്റി നിയമിക്കുന്നു എന്നു മാത്രമാണുണ്ടായിരുന്നത്. കുളത്തൂപ്പുഴ ഗവ.എച്ച്.എസിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. പി.എം.ജി. സിറ്റി സ്‌കൂളിലെ ഹെഡ്‌മിസ്ട്രസായ പി.വി. ഷാമിയെയാണ് കോട്ടൺഹിൽ സ്‌കൂളിൽ പകരം നിയമിച്ചത്.

സ്‌കൂളിലെ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾ ചെറിയ ക്ലാസിലെ വിദ്യാർത്ഥികളെ ഉപദ്രവിച്ചെന്ന പരാതി വേണ്ടരീതിയിൽ വിൻസന്റ് കൈകാര്യം ചെയ്തില്ലെന്ന് ഒരു വിഭാഗം അദ്ധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയും പരാതി ഉന്നയിച്ചിരുന്നു. കൂടാതെ, എച്ച് എമ്മിനും അദ്ദേഹത്തോട് അടുപ്പമുള്ള രണ്ട് അദ്ധ്യാപകർക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള പരാതി സ്‌കൂൾ മാനേജ്‌മെന്റ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരുന്നു. എച്ച്എമ്മിനെതിരെ മോശം പെരുമാറ്റം, സ്വജനപക്ഷപാതം, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിച്ചും ഒരു വിഭാഗം അദ്ധ്യാപകർ പരാതി നൽകിയിരുന്നു.

ട്രഷററായ ഹെഡ്‌മാസ്റ്റർ കഴിഞ്ഞ 10 മാസത്തെ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നായിരുന്നു പരാതി. പരാതിയിൽ ഡിഡിഇ സ്‌കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കോട്ടൺഹിൽ സ്‌കൂളിൽ നിന്നും ഉയർന്ന മറ്റൊരു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടും എന്നിങ്ങനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP