Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റോഡിൽ കിടന്ന പാമ്പിനെ കൈകൊണ്ടു വലിച്ചു മാറ്റിയിട്ട് യാത്രക്കാരൻ; രൂക്ഷമായി വിമർശിച്ച് ബസ് യാത്രക്കാർ: വീഡിയോ കാണാം

റോഡിൽ കിടന്ന പാമ്പിനെ കൈകൊണ്ടു വലിച്ചു മാറ്റിയിട്ട് യാത്രക്കാരൻ; രൂക്ഷമായി വിമർശിച്ച് ബസ് യാത്രക്കാർ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

റോഡിൽ കിടന്ന പാമ്പിനെ കൈകൊണ്ട് വലിച്ച് മാറ്റിയിട്ട ബസ് യാത്രക്കാരനെ വിമർശിച്ച് കാഴ്ചക്കാർ. കർണാടകയിലെ നാഗർഹോളെ കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയിലാണ് സംഭവം നടന്നത്. റോഡിൽ കൂറ്റൻ പാമ്പ് കിടക്കുന്നതു കണ്ട് ബസ് നിർത്തിയിട്ടു. എന്നാൽ പാമ്പിനെ കണ്ട ഒരു യാത്രക്കാരൻ ബസിൽ നിന്നും ഇറങ്ങി പാമ്പിനെ റോഡിൽ നിന്നും എടുത്ത് വഴിയിലേക്ക് ഇടുകയായിരുന്നു.

മൈസൂർ മാനന്തവാടി ദേശീയ പാതയിലൂടെ കേരളത്തിലേക്ക് വരികയായിരുന്ന ബസ്സാണ് പാമ്പ് വഴിയിൽ കിടക്കുന്നത് കണ്ട് നിർത്തിയത്. ഇതിൽ നിന്ന് ചാടിയിറങ്ങിയ യാത്രക്കാരനാണ് പാമ്പിനെ റോഡിൽ നിന്ന് കൈകൊണ്ട് വലിച്ചുമാറ്റിയത്. പാമ്പിന്റെ തലയിൽ പിടിച്ച ഇയാൾ ശക്തിയിൽ ഇതിനെ വലിച്ച് റോഡിന്റെ അരികിലേക്കിടുകയായിരുന്നു. ഉടൻതന്നെ പാമ്പ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുപോവുകയും ചെയ്തു.

പാമ്പിന് അപകടം സംഭവിക്കാതിരിക്കാനാണ് ഇയാൾ അതിനെ വഴിയിൽ നിന്ന് വലിച്ചുമാറ്റിയതെങ്കിലും ഇയാൾ പാമ്പിനെ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നാണ് കാഴ്ചക്കാരുടെ വിമർശനം. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും ഭയവുമാണ് പാമ്പിനെ വലിച്ചെറിയാൻ കാരണമെന്നാണ് ചിലരുടെ അഭിപ്രായം. മറ്റുചിലർ പാമ്പിനെ വലിച്ചുമാറ്റിയ യാത്രക്കാരന്റെ ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. ബസിന്റെ ഹെഡ് ലൈറ്റ് അണച്ച് പാമ്പ് റോഡിൽ നിന്നും ഇഴഞ്ഞുമാറുന്നതുവരെ കാത്തിരിക്കുന്നതായിരുന്നു ഉചിതമെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾതന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP