Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ മോദിയുടെ ആരാധകൻ; കെജ്രിവാളിന് അത്താഴമൊരുക്കി വാർത്തകളിൽ ഇടം നേടിയ അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവർ ബിജെപി റാലിയിൽ: താൻ ബിജെപിക്കാരനെന്നും വിക്രം ദന്താനി

ഞാൻ മോദിയുടെ ആരാധകൻ; കെജ്രിവാളിന് അത്താഴമൊരുക്കി വാർത്തകളിൽ ഇടം നേടിയ അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവർ ബിജെപി റാലിയിൽ: താൻ ബിജെപിക്കാരനെന്നും വിക്രം ദന്താനി

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഗുജറാത്തിലെത്തിയപ്പോൾ അത്താഴമൊരുക്കി താരമായ ഓട്ടോ ഡ്രൈവർ ബിജെപി റാലിയിൽ. കേജ്രിവാളിന്റെ ഗുജറാത്ത് സന്ദർശനത്തിനിടെ ഓട്ടോ ഡ്രൈവർ വിക്രം ദന്താനി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴമൊരുക്കുകയും ചെയ്തത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സെപ്റ്റംബർ 13നായിരുന്നു സംഭവം. എന്നാൽ ദിവസങ്ങൾക്കിപ്പുറം ബിജെപിയിലെത്തിയിരിക്കുകയാണ് വിക്രം ദന്താനി. താൻ മോദിയുടെ ആരാധകനാണെന്നും ബിജെപിക്കാരനാണെന്നുമാണ് ദന്താനിയുടെ ഇപ്പോഴത്തെ വിശദീകരണം.

കെജ്രിവാൾ ഗുജറാത്തിലെത്തിയപ്പോൾ അഹമ്മദാബാദിൽ ഓട്ടോ ഡ്രൈവർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കേജ്രിവാളിനെ, വിക്രം വീട്ടിലേക്ക് ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും. വിക്രമിന്റെതന്നെ ഓട്ടോറിക്ഷയിലാണ് കേജ്രിവാൾ വീട്ടിലേക്കു പോയത്. എന്നാൽ വെള്ളിയാഴ്ച, വിക്രം ദന്താനി ബിജെപി റാലിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിലേക്കാണ് കാവി ഷാളും തൊപ്പിയും ധരിച്ച് വിക്രം എത്തിയത്.

കേജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും താൻ മോദിയുടെ കടുത്ത ആരാധകനാണെന്നും ബിജെപി അനുയായിയാണെന്നും വിക്രം മാധ്യമങ്ങളോടു പറഞ്ഞു. മോദിയുടെ കടുത്ത ആരാധകനായതുകൊണ്ടാണ് താൻ റാലിയിൽ പങ്കെടുത്തതെന്നും വിക്രം പറഞ്ഞു. ആദ്യം മുതൽ ബിജെപിക്കൊപ്പമാണ്. മുൻകാലങ്ങളിൽ ബിജെപിക്ക് മാത്രമാണ് വോട്ടു ചെയ്തിട്ടുള്ളത്. ഒരു സമ്മർദത്തിനും വഴങ്ങിയല്ല താൻ ഇതു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

''യൂണിയൻ നേതാക്കൾ എന്നോട് ആവശ്യപ്പെട്ടതിനാലാണ് ഞാൻ കേജ്രിവാളിനെ അത്താഴത്തിന് ക്ഷണിച്ചത്. അദ്ദേഹത്തിന് എന്റെ വീട്ടിൽ ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ, കേജ്രിവാൾ അത് സ്വീകരിച്ചു. അത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ആം ആദ്മി പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ആ സംഭവത്തിനു ശേഷം ഒരു എഎപി നേതാവുമായും ഞാൻ ബന്ധപ്പെട്ടിട്ടില്ല.'' വിക്രം ദന്താനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP