Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം നേതാക്കളുടെയും വില്ലേജ് ഓഫിസറുടെയും ഒത്താശയോടെ ഭൂമി കയ്യേറി; മലപ്പട്ടത്തെ സഹോദരങ്ങൾ കളക്ടറേറ്റിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി

സിപിഎം നേതാക്കളുടെയും വില്ലേജ് ഓഫിസറുടെയും ഒത്താശയോടെ ഭൂമി കയ്യേറി; മലപ്പട്ടത്തെ സഹോദരങ്ങൾ കളക്ടറേറ്റിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎം പ്രാദേശിക നേതാക്കളുടെയും വില്ലേജ് ഓഫീസറുടെയും ഒത്താശയോടെ ബന്ധു ഭൂമി തട്ടിയെടുത്തുവെന്ന് ആരോപിച്ച് മലപ്പട്ടത്തെ വയോധികനും സഹോദരങ്ങളും നീതി തേടി കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി. പാർട്ടി ഗ്രാമായ മലപ്പട്ടത്ത് തങ്ങൾ പാർട്ടി അനുഭാവികൾ ആയിട്ട് കൂടിയും പ്രാദേശിക സിപിഎം നേതാക്കളുടെ ഒത്താശയോടെ വില്ലേജ് ഓഫിസർ തണ്ടപ്പേര് തിരുത്തി തങ്ങളുടെ ഏക്കർ കണക്കിന് സ്ഥലം സഹോദരന് അന്യായമായി പതിച്ചു കൊടുത്തുന്നുവെന്ന് ആരോപിച്ചാണ് വയോധികനും മറ്റു സഹോദരങ്ങളും കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.

കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമമായമലപ്പട്ടം വില്ലേജിലെ ചുളിയാട് തലക്കോട് സ്വദേശികളായ കണ്ണോത്ത് ഗോവിന്ദനും സഹോദരങ്ങളായ ചന്ദ്രൻ കൃഷ്ണൻ, ലക്ഷ്മണൻ എന്നിവരാണ് കലക്ടറേറ്റിന് മുൻപിൽ നീതി തേടി സമരം നടത്തിയത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ തണ്ടപ്പേര് തിരുത്തി പ്രാദേശിക സിപിഎം നേതാക്കളുടെ ഒത്താശയോടെ മലപ്പട്ടംവില്ലേജ് ഓഫിസർ സ്ഥലം തങ്ങളുടെ അനുമതിയില്ലാതെ പതിച്ചു കൊടുക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. കടുത്ത നീതി നിഷേധമാണ് തങ്ങൾ നേരിടുന്നത്.

ഹൈക്കോടതി റദ്ദ് ചെയ്ത പട്ടയഭൂമിയിലാണ് ഇവർ അതിക്രമിച്ചു കയറുകയും സ്ഥലം അളന്ന് മതിൽ കെട്ടുകയും ചെയ്തത്. കോടതി വിധി അട്ടിമറിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ് ' കഴിഞ്ഞ 32 വർഷമായി ഭൂമി തിരിച്ചു കിട്ടാൻ തങ്ങൾ നിയമ പോരാട്ടത്തിലാണ് റിസ.അഞ്ച് പിടിച്ച് 18/2 പട്ടയം ആണെന്ന് സ്ഥാപിക്കാനാണ് വില്ലേജ് അധികൃതർ കൂട്ടുനിന്നത്. പട്ടയ കേസ് അന്യായമായി നീട്ടി കൊണ്ടുപോവുകയാണ് റവന്യു ഉദ്യോഗസ്ഥർ ചെയ്യുന്നത്.

പയ്യന്നൂർ ലാൻഡ് ട്രൈബ്യുന്നർ തഹസിൽദാരാണ് വ്യാജ പട്ടയം അനുവദിച്ചത്. 2019 , 21 ൽ ഞങ്ങളുടെ നികുതി വില്ലേജിൽ സ്വീകരിക്കാത്തത് സംബന്ധിച്ചു തങ്ങളുടെ പരാതിയിൽ ഇതുവരെ റവന്യു വകുപ്പ് അധികൃതർ തീർപ്പുകൽപിച്ചില്ലെന്നും സിപിഎം പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭീഷണി കാരണം തങ്ങൾ ആത്മഹത്യാ മുനമ്പിലാണെന്നും സമരം നടത്തിയ കണ്ണോത്ത് ഗോവിന്ദൻ , ചന്ദ്രൻ , കൃഷ്ണൻ , ലക്ഷ്മണൻ എന്നിവർ പ്രതികരിച്ചു. ഇനിയും തങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ അനിശ്ചിത കാല സമരം നടത്തുമെന്നാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP