Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആര്യാടൻ മുഹമ്മദ് കേരളത്തിന്റെ മതേതരമുഖം; നിയമസഭയ്ക്കകത്തും പുറത്തും ഒരു പോലെ യുഡിഎഫിനും കോൺഗ്രസിനും കരുത്തായിരുന്നു അദ്ദേഹം എന്നും ഉമ്മൻ ചാണ്ടി

ആര്യാടൻ മുഹമ്മദ് കേരളത്തിന്റെ മതേതരമുഖം; നിയമസഭയ്ക്കകത്തും പുറത്തും ഒരു പോലെ യുഡിഎഫിനും കോൺഗ്രസിനും കരുത്തായിരുന്നു അദ്ദേഹം എന്നും ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിന്റെ മതേതരമുഖമായിരുന്നു ആര്യാടൻ മുഹമ്മദെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസിൽ നടന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയ്ക്കകത്തും പുറത്തും ഒരു പോലെ യുഡിഎഫിനും കോൺഗ്രിനും കരുത്തായിരുന്നു അദ്ദേഹം.

പ്രതിസന്ധി ഘട്ടത്തിലെല്ലാം മുന്നണിയുടെ കരുത്തായി അദ്ദേഹം ഇടപെടുകയും അവ പരിഹരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.കോൺഗ്രസ് പ്രവർത്തകരുമായി നല്ല ബന്ധം പുലർത്തിയിരുന്ന ആര്യാടൻ അവരുടെ പ്രശ്‌നങ്ങളിലെല്ലാം ഇടപെടുകയും ചെയ്തിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി അനുസ്മരിച്ചു.

ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷനായി.അഡ്വ., സണ്ണിജോസഫ് എം എൽഎ, മുൻ മന്ത്രിയുംകോൺഗ്രസ് നേതാവുമായിരുന്ന കെ സി ജോസഫ്, മേയർ അഡ്വ. ടി ഒ മോഹനൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, യുഡിഎഫ് ചെയർമാൻ പി ടി മാത്യു, കെപിസിസി മെമ്പർ എൻ പി ശ്രീധരൻ, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, പ്രൊഫ. എ ഡി മുസ്തഫ, വി എ നാരായണൻ, സജീവ് മാറോളി, കെ സി മുഹ് മ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP