Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാതാപിതാക്കൾ വിശ്വസിച്ച് ഒപ്പം കിടത്തിയ ബന്ധുവായ പത്തുവയസുകാരിക്ക് ലൈംഗിക പീഡനം; പ്രതിയെ 142 വർഷം തടവിന് ശിക്ഷിച്ച് പോക്സോ കോടതി; 60 വർഷം തടവ് അനുഭവിക്കണം; അഞ്ചു ലക്ഷം പിഴയൊടുക്കാനും വിധി

മാതാപിതാക്കൾ വിശ്വസിച്ച് ഒപ്പം കിടത്തിയ ബന്ധുവായ പത്തുവയസുകാരിക്ക് ലൈംഗിക പീഡനം; പ്രതിയെ 142 വർഷം തടവിന് ശിക്ഷിച്ച് പോക്സോ കോടതി; 60 വർഷം തടവ് അനുഭവിക്കണം; അഞ്ചു ലക്ഷം പിഴയൊടുക്കാനും വിധി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാതാപിതാക്കൾ വിശ്വസിച്ച് ഒപ്പം കിടത്തിയ ബന്ധുവായ പത്തുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് റെക്കോഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി.

തിരുവല്ല കവിയൂർ ഇഞ്ചത്തടി പുലിയാലയിൽ ബാബു എന്ന് വിളിക്കുന്ന പി. ആർ.ആനന്ദ(46) നെയാണ് അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1 (പ്രിൻസിപ്പൽ പോക്സോ കോടതി ) ജഡ്ജ് ജയകുമാർ ജോൺ 142 വർഷം കഠിനതടവിനും അഞ്ചു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ മൂന്നു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി. തിരുവല്ല പൊലീസ് കഴിഞ്ഞ വർഷം മാർച്ച് 20 ന് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലയിൽ പോക്സോ കേസിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷയാണ് വിധിച്ചത്.

കുട്ടിക്കും മാതാപിതാക്കൾക്കുമൊപ്പം ഒന്നിച്ച താമസിച്ചു വന്ന, ഇയാൾ 2019 ഏപ്രിൽ 20 നുശേഷമുള്ള ഒരു ദിവസവും 2021 മാർച്ച് 18 രാത്രി 8 മണിവരെയുള്ള കാലയളവിൽ പലതവണയും ഗുരുതരമായ ലൈംഗികാതിക്രമം കാട്ടിയെന്നതാണ് കേസ്. 12 വയസ്സിൽ താഴെയുള്ള കുട്ടിയോട് ബന്ധുവായ പ്രതി കാട്ടിയ കുറ്റകൃത്യം അതീവ ഗൗരവതരമെന്ന് കണ്ടാണ് കോടതി ഇത്രയും കൂടിയ കാലയളവ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ:ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷി മൊഴികളും മെഡിക്കൽ രേഖകളും തെളിവുകളും പ്രോസിക്യൂഷന് ശക്തമായ അനുകൂലഘടകങ്ങളായി. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ഹരിലാൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.

തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ഹരിലാൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. ആഴ്ന്നിറങ്ങുന്ന ലൈംഗികാതിക്രമം (പോക്സോ വകുപ്പ് 3), കൂടുതൽ രൂക്ഷമായ ആഴ്ന്നിറങ്ങുന്ന ലൈംഗികാതിക്രമം(പോക്സോ 5 ഐ),12 വയസ്സിനു താഴെയുള്ള കുട്ടി ഇരയാകുമ്പോൾ ( പോക്സോ 5 എം), രക്തബന്ധത്തിൽ പെട്ടയാൾ ഒരു വീട്ടിൽ കഴിയുമ്പോൾ (പോക്സോ 5 എൻ) എന്നീ കുറ്റങ്ങൾക്ക് 30 വർഷം വീതവും, ലൈംഗികാതിക്രമം (പോക്സോ വകുപ്പ് 7), ഒന്നിലേറെ തവണ അതിക്രമം (9 ഐ), 12 വയസ്സിൽ താഴെയുള്ള കുട്ടി ( 9 എം), 18 വയസ്സിൽ താഴെ ( 9 എൻ) എന്നീ കുറ്റങ്ങൾക്ക് 5 വർഷം വീതവും, മരണഭയമുളവാക്ക (506 ഐ പി സി ) ലിന് 2 വർഷം എന്നിങ്ങനെ ആകെ 142 വർഷം കഠിനതടവാണ് വിധിച്ചത്. പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ആകെ 5 ലക്ഷം രൂപയും ശിക്ഷിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP