Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസ്റ്റംസ് കുറ്റപത്രത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പലതും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് വ്യക്തമാക്കുന്നത്; ശിവശങ്കറിനെ ഒരു നിമിഷം പോലും സർവ്വിസിൽ തുടരാൻ അനുവദിക്കരുത് എന്ന് രമേശ് ചെന്നിത്തല

കസ്റ്റംസ് കുറ്റപത്രത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പലതും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് വ്യക്തമാക്കുന്നത്; ശിവശങ്കറിനെ ഒരു നിമിഷം പോലും സർവ്വിസിൽ തുടരാൻ അനുവദിക്കരുത് എന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായക തെളിവുകൾ ഉൾപ്പെടുത്തി ആറാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ശിവശങ്കറിനെ ഒരു നിമിഷം പോലും സർവ്വിസിൽ തുടരാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു കുറ്റപത്രത്തിലുള്ളത്. പലതും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് വ്യക്തമാക്കുന്നതാണ്. കുറ്റവിമുക്തനാവും മുൻപ് ശിവശങ്കരനെ ധൃതി പിടിച്ച് തിരിച്ചെടുത്തതിലൂടെ പുറത്തു വരുന്നത് മുഖ്യമന്ത്രിയുമായുള്ള ബന്ധമാണെന്നു വ്യക്തമാണെന്നു ചെന്നിത്തല പറഞ്ഞു.

രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തു കേസിൽ മാത്രമല്ല ലൈഫ്മിഷൻ കോഴ കേസിലെ ശിവശങ്കറിന്റെ പങ്കും സംശയാതീതമായി പുറത്ത് വന്നിരിക്കുന്നു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണു ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടും അദ്ദേഹം സർവ്വീസിൽ തുടരുന്നത്. ഇതിനു സി പി എം കേന്ദ്ര നേതൃത്വം മറുപടി പറയണം. ഇത് വഴി എന്തു സന്ദേശമാണ് നൽകുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും എന്തൊക്കെ തട്ടിപ്പ് നടത്തിയാലും സർക്കാർ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ?

സംസ്ഥാന സർക്കാരിന് വേണമെങ്കിൽ ശിവശങ്കരന്റെ സസ്പെൻഷൻ നീട്ടാമായിരുന്നു. നിയമപരമായി സർക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാൽ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വർണ്ണക്കടത്തുമായും ലൈഫ്മിഷൻ തട്ടിപ്പുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മറ്റും പേരുകളും പല തവണ ഉയർന്നു വന്നിരുന്നതാണ്. പ്രതികളുടെ മൊഴിയിൽ അത് സംബന്ധിച്ച് പരാമർശങ്ങളുമുണ്ട്. അങ്ങനെ നോക്കുമ്പോൾ കൂട്ടു പ്രതിയെ സംരക്ഷിക്കാനുള്ള തത്രപ്പാടാണ് സർക്കാർ ഇവിടെ കാട്ടിയിരിക്കുന്നത്. ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയിൽ തിരിച്ചെടുത്താൽ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP