Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെവ്‌കോ ഷോപ്പുകൾ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് അടയ്ക്കും; ഇനി മദ്യശാലകൾ തുറക്കുക തിങ്കളാഴ്ച

ബെവ്‌കോ ഷോപ്പുകൾ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് അടയ്ക്കും; ഇനി മദ്യശാലകൾ തുറക്കുക തിങ്കളാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾ വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്റെ ഭാഗമായാണ് മദ്യശാലകൾ ഇന്ന് നേരത്തെ അടയ്ക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയുമാണ്. ഇതോടെ ഇനി തിങ്കളാഴ്ച (ഒക്ടോബർ മൂന്ന്) മാത്രമേ കോർപ്പറേഷന്റെ മദ്യശാലകൾ തുറക്കുകയുള്ളു.

രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് മണി വരെയാണ് ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. അതേസമയം കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ ഇന്നും പതിവുപോലെ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും. ഒക്ടോബർ ഒന്നിനും രണ്ടിനുമുള്ള അവധി ദിനങ്ങളിൽ കൺസ്യൂമർ ഫെഡിന്റെ മദ്യശാലകളും ബാറുകളും തുറക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP