Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബീച്ചിൽ 'കൊമ്പുവച്ച' സഞ്ജു സാംസൺ; ബേസിൽ ജോസഫിന്റെ ആക്ഷന് മുന്നിൽ അഭിനയം; പ്രകടനം കണ്ട് പൊട്ടിച്ചിരി; വിഡിയോ പങ്കുവച്ച് ബേസിൽ

ബീച്ചിൽ 'കൊമ്പുവച്ച' സഞ്ജു സാംസൺ; ബേസിൽ ജോസഫിന്റെ ആക്ഷന് മുന്നിൽ അഭിനയം; പ്രകടനം കണ്ട് പൊട്ടിച്ചിരി; വിഡിയോ പങ്കുവച്ച് ബേസിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ നായകൻ സഞ്ജു സാംസൺ അവധി ദിവസങ്ങൾ ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് താരം നാട്ടിലെത്തിയത്. കോഴിക്കോട് ബീച്ചിലുണ്ടായിരുന്നു മലയാളി ക്രിക്കറ്റ് താരം. കൂടെ മലയാള സിനിമ സംവിധായകനായ ബേസിൽ ജോസഫും. കഴിഞ്ഞ ദിവസം ബേസിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

രാത്രി ബീച്ചിലെത്തിയ സഞ്ജു ചിരിച്ചും കളിച്ചും ആ രാത്രി ചിലവഴിച്ചു. കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയിൽ ധരിച്ചു നിൽക്കുന്ന വീഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്. വീഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. 'കുറുമ്പൻ ചേട്ടാ' എന്നാണ് ബേസിൽ വീഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. ബേസിൽ ആക്ഷൻ പറയുമ്പോൾ സഞ്ജു് അഭിനയിക്കാൻ ശ്രമിക്കുന്നുമുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസിൽ ചിരിക്കുന്നതും കേൾക്കാം.

      View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)

സഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ എ ടീം, ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരിയിരുന്നു. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സഞ്ജുവായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര നടക്കാനിരിക്കെ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മാത്രമല്ല ടീമിന്റെ വൈസ് ക്യാപ്റ്റനാവാനും സാധ്യതയേറെയാണ്. ശിഖർ ധവാനായിരിക്കും ടീമിനെ നയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP