Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ.കെ ആന്റണി ഒപ്പ് വച്ചതുകൊണ്ട് ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥി ആകണമെന്നില്ല, ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ല; ഖാർഗെ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന്ന വാദം തള്ളി ശശി തരൂർ; പ്രചരണം നടക്കുക ഗാന്ധി കുടുംബത്തിനായി പ്രത്യേക സ്ഥാനാർത്ഥിയില്ലെന്ന്; പുതുവഴി തേടുന്ന തരൂർ ലക്ഷ്യമിടുന്നത് യുവാക്കളെ

എ.കെ ആന്റണി ഒപ്പ് വച്ചതുകൊണ്ട് ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥി ആകണമെന്നില്ല, ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ല; ഖാർഗെ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന്ന വാദം തള്ളി ശശി തരൂർ; പ്രചരണം നടക്കുക ഗാന്ധി കുടുംബത്തിനായി പ്രത്യേക സ്ഥാനാർത്ഥിയില്ലെന്ന്; പുതുവഴി തേടുന്ന തരൂർ ലക്ഷ്യമിടുന്നത് യുവാക്കളെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എഐസിസി ആസ്ഥനത്തെത്തി തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് ശശി തരൂർ നടത്തിയ വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് എ കെ ആന്റണിയെയും തള്ളിപ്പറഞ്ഞു. എ കെ ആന്റണി മല്ലികാർജ്ജുന ഖാർഗെക്ക് വേണ്ടി നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചതിനെ കുറിച്ചുള്ള ചോദ്യത്തിലാണ് ആന്റണി ഒപ്പുവച്ചതിൽ പ്രത്യേകത ഒന്നുമില്ലെന്ന് തരൂർ വ്യക്തമാക്കിയത്.

തന്നെ പിന്തുണച്ചു എത്തിയവർക്ക് നന്ദിയറിയിച്ച ശശി തരൂർ രാജ്യത്തിന്റ ഭാവിയുടേതാണ് ഈ തെരഞ്ഞെടുപ്പെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന് വേണ്ടി തനിക്ക് ഒരു കാഴ്ചപ്പാടുണ്ട്. തനിക്കുള്ള അസാധാരണമായ പിന്തുണ ഇന്ന് ബോധ്യമായി. ഒരു ഡസൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പിന്തുണ തനിക്ക് ലഭിച്ചു. ഈ പാർട്ടി പ്രവർത്തകരുടെ ശബ്ദവുമായാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ നിന്നും യുവാക്കളുടെ പിന്തുണ തനിക്കുണ്ട്. ശബരീനാഥനും, മാത്യു കുഴൽനാടനും പിന്തുണച്ചു.

'തെരഞ്ഞെടുപ്പ് ജയിക്കുന്ന യന്ത്രങ്ങൾ അല്ല വേണ്ടത് , ജനങ്ങളെ സേവിക്കണം. പാർട്ടിയെ നവീകരിക്കാനുള്ള പദ്ധതികളും നിർദ്ദേശങ്ങളും തന്റെ പ്രകടനപത്രിക യിൽ പരാമർശിക്കുന്നുണ്ട്'- ശശി തരൂർ പറഞ്ഞു. പാർട്ടി പ്രവർത്തകരാണ് മത്സരിക്കാൻ തന്നെ ക്ഷണിച്ചത്. അവരെ നിരാശരാക്കാൻ കഴിയാത്തതിനാലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബൗദ്യോഗിക സ്ഥാനാർത്ഥി ഇല്ല. നടക്കുന്നത് സൗഹൃദ മത്സരമാണ്. മല്ലികാർജുൻ ഖാർഗെ മികച്ച നേതാവ്. ഖാർഗെ തുടർച്ചയുടെ പ്രതീകമാണ്. എ.കെ ആന്റണി ഒപ്പ് വച്ചതുകൊണ്ടു മല്ലികാർജുൻ ഗാർഖെ ഔദ്യോഗിക സ്ഥാനാർത്ഥി ആകണമെന്നില്ല. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ല എന്നാണ് സോണിയ ഗാന്ധി തന്നോട് പറഞ്ഞത്. ആരുടെയും ഒപ്പിന് പ്രത്യേകത ഇല്ലെന്നും ശശി തരൂർ പറഞ്ഞു.

ഗാന്ധി കുടുംബം പ്രത്യേക സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിട്ടില്ലെന്ന വാദമാകും തരൂർ സ്വീകരിക്കുന്നത്. ഈ വിധത്തിലാകും പ്രചരണം നടത്തുന്നതും. യുവാക്കളെയും പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നവരിലുമാണ് തരൂർ പ്രതീക്ഷ വെക്കുന്നത്. അതേസമയം ഇന്ന് അപ്രതീക്ഷിത നീക്കങ്ങളാണ് ഇന്ന് ഡൽഹിയിൽ നടന്നത്. നെഹ്റു കുടുംബവുമായി അടുത്ത് നിൽക്കുന്ന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഒന്നടങ്കം ഖാർഗെയ്ക്ക് പിന്നിൽ അണി നിരന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ജി23 നേതാക്കൾ ഖാർഗെയ്ക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയതാണ് ശ്രദ്ധേയം. ജി23 യുടെ സ്ഥാനാർത്ഥിയായി ശശി തരൂരിനെയാണ് ഇതുവരെ ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ താൻ ജി23 ന്റെ സ്ഥാനാർത്ഥിയല്ലെന്ന് തരൂർ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ നാമനിർദേശ പത്രിക സമർപ്പിക്കാനായി ഖാർഗെ എത്തിയപ്പോൾ ജി23 നേതാക്കളും പ്രത്യക്ഷപ്പെട്ടു. നേരത്തെ സോണിയ ഗാന്ധിയെ കണ്ട് സമ്മതം ചോദിച്ചത് അടക്കം ജി 23 നേതാക്കൾക്ക് ഇഷ്ടമായിരുന്നില്ല.

മല്ലികാർജുൻ ഖാർഗെയെ സ്ഥാനാർത്ഥിയായി നിർദേശിച്ച് നാമനിർദേശ പത്രികയിൽ ജി23 നേതാക്കൾ ഒന്നടങ്കം ഒപ്പുവെച്ചിട്ടുണ്ട്. മനീഷ് തിവാരി, ഭൂപീന്ദർ സിങ് ഹൂഡ, ആനന്ദ് ശർമ എന്നിവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എ.കെ.ആന്റണി, അശോക് ഗഹ്ലോത്, അംബിക സോണി, മുകുൾ വാസ്നിക്, ആനന്ദ് ശർമ, മനു അഭിഷേക് സിങ്വി, അജയ് മാക്കൻ, ഭൂപീന്ദർ സിങ് ഹൂഡ, ദിഗ് വിജയ് സിങ്, താരിഖ് അൻവൻ, സൽമാൻ ഖുർഷിദ്, പൃഥിരാജ് ചവാൻ, അഖിലേഷ് പി.ഡി.സങ്, ദീപേന്ദർ സിങ് ഹൂഡ, നാരായൺസ്വാമി, വി.വൈദ്യലിംഗം, പ്രമോദ് തിവാരി, പി.എൽ.പുനിയ,അവിനാഷ് പാണ്ഡെ, രാജീവ് ശുക്ല, സയിദ് നസീർ ഹുസൈൻ, രഘുവിർ സിങ് മീണ, ധീരജ് പ്രസാദ് സാഹു, കമലേശ്വർ പട്ടേൽ, മൂൽചന്ദ് മീണ, സഞ്ജയ് കപൂർ, വിനീത് പുനിയ തുടങ്ങി 30 നേതാക്കളാണ് ഖാർഗെയെ പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചിട്ടുള്ളത്.

ശശി തരൂരാണ് ആദ്യം കോൺഗ്രസ് ആസ്ഥാനത്ത് എത്തി നാമനിർദേശ പത്രിക നൽകിയത്. തൊട്ടുപിന്നാലെ ഖാർഗെയും നാമനിർദേശ പത്രിക നൽകി. അശോക് ഗഹ് ലോതിന്റെ നേതൃത്വത്തിലാണ് നേതാക്കൾ അണി നിരനന്നത്. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങിയ ദിഗ്‌വിജയ് സിങും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഖാർഗെയെ താൻ നേരിൽ കണ്ടിരുന്നുവെന്നും സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടെങ്കിൽ താൻ പിൻവാങ്ങാമെന്ന് അറിയിച്ചിരുന്നതായും ദിഗ്‌വിജയ് സിങ് പ്രതികരിച്ചു. എന്നാൽ താൻ അത്തരമൊരു നീക്കത്തിനില്ലെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നത്. ഇന്നാണ് അദ്ദേഹം തീരുമാനം മാറ്റിയത്. തന്നേക്കാൾ മുതിർന്ന നേതാവാണ് ഖാർഗെ. അതുകൊണ്ട് തന്നെ താൻ പിൻവാങ്ങുന്നുവെന്നും ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം തങ്ങളോട് ആലോചിക്കാതെ തരൂർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതാണ് ജി23 നേതാക്കളെ ഖാർഗെയ്ക്ക് പിന്നിൽ അണിനിരക്കാനിടയാക്കിയതെന്നാണ് സൂചന. ഇന്നലെ രാത്രി ഗഹ് ലോതിന്റെ വസതി കേന്ദ്രീകരിച്ച് നടന്ന ചർച്ചകളാണ് ഖാർഗെയെ സ്ഥാനാർത്ഥിയാക്കുന്നതിലേക്ക് നയിച്ചതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP