Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് സെറ്റ് പത്രികയിൽ ഒപ്പിട്ടത് അമ്പതു പേർ; വികേന്ദ്രീകൃത സംവിധാനത്തിലൂടെ പാർട്ടിയെ ഉടച്ചു വാർക്കും; യുവാക്കളേയും സ്ത്രീകളേയും പ്രൊഫഷണലുകളേയും അടുപ്പിച്ച് മുന്നേറും; പാർട്ടിയെ മുമ്പോട്ട് നയിക്കാൻ മാർഗ്ഗ രേഖയുമായി ശശി തരൂരിന്റെ പത്രികാ സമർപ്പണം; ഹിന്ദിയിലും വാർത്താ സമ്മേളനം; സോണിയയും രാഹുലും പ്രിയങ്കയും പറഞ്ഞിട്ട് മത്സരമെന്നും തിരുവനന്തപുരം എംപി; എഐസിസിയിലേക്ക് തരൂർ-ഖാർഗെ പോരാട്ടം

അഞ്ച് സെറ്റ് പത്രികയിൽ ഒപ്പിട്ടത് അമ്പതു പേർ; വികേന്ദ്രീകൃത സംവിധാനത്തിലൂടെ പാർട്ടിയെ ഉടച്ചു വാർക്കും; യുവാക്കളേയും സ്ത്രീകളേയും പ്രൊഫഷണലുകളേയും അടുപ്പിച്ച് മുന്നേറും; പാർട്ടിയെ മുമ്പോട്ട് നയിക്കാൻ മാർഗ്ഗ രേഖയുമായി ശശി തരൂരിന്റെ പത്രികാ സമർപ്പണം; ഹിന്ദിയിലും വാർത്താ സമ്മേളനം; സോണിയയും രാഹുലും പ്രിയങ്കയും പറഞ്ഞിട്ട് മത്സരമെന്നും തിരുവനന്തപുരം എംപി; എഐസിസിയിലേക്ക് തരൂർ-ഖാർഗെ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം. ഖാർഗെയുടെ രംഗപ്രവേശം. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുന ഖാർഗെയും ശശി തരൂരും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. ആഘോഷമായാണ് തരൂർ പത്രിക നൽകിയത്. അമ്പത് പേരുടെ പിന്തുണ തരൂരിനുണ്ട്. ഇതോടെ അതിശക്തമായ മത്സരം തരൂർ കാഴ്ച വയ്ക്കുമെന്ന് ഉറപ്പായി. 15 ഒപ്പ് കേരളത്തിൽ നിന്നുള്ളതാണ്. ഇതിൽ എംപിയായ എംകെ രാഘവൻ ഒപ്പിട്ടു. രണ്ട് മുൻ എംഎൽഎമാരും. തമ്പാനൂർ രവിയും ശബരിനാഥനും. 35 പേർ മറ്റ് സംസ്ഥാനങ്ങളിലുള്ള നേതാക്കളാണ്. അതായത് തരൂർ മികച്ച രീതിയിൽ തന്നെ മത്സര രംഗത്ത് സജീവമാകുമെന്ന സൂചനയാണ് നൽകുന്നത്.

മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി 23 സംഘത്തിന് തിരിച്ചടിയായി. ഇതോടെ ഖാർഗെ അല്ലെങ്കിൽ തരൂർ രണ്ടിലൊരാൾ അധ്യക്ഷനാകുമെന്ന് ഉറപ്പ്. കെ എൻ ത്രിപാഠിയും പത്രിക നൽകിയിട്ടുണ്ട്. എന്നാൽ ത്രിപാഠിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയില്ലെന്ന വിലയിരുത്തലും സജീവമാണ്. അതിനിടെ ജി 23 കൂട്ടായ്മയിലെ ആനന്ദ ശർമ്മ പരസ്യമായി തന്നെ ഖാർഖെയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തു. അങ്ങനെ ടിസ്റ്റുകൾ തുടരുകയാണ്. പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തരൂരിനെതിരേയുള്ള സ്ഥാനാർത്ഥിത്വത്തിൽ വീണ്ടും ട്വിസ്റ്റുണ്ടായത്.

പന്ത്രണ്ട് സംസ്ഥാനങ്ങളിലെ അമ്പത് പേരുടെ പിന്തുണയാണ് അഞ്ച് സെറ്റ് പത്രികയിലൂടെ തരൂർ വ്യക്തമാക്കുന്നത്. ഇനിയൊരു പത്രിക കൂടി നൽകുമെന്നും ഇതോടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടവരുടെ എണ്ണം അറുപതാകുമെന്നും തരൂർ പറഞ്ഞു. നാമനിർദ്ദേശ പത്രിക നൽകിയ ശേഷം നല്ല ഹിന്ദിയിൽ കാര്യങ്ങൾ അവതരിപ്പിച്ച് തനിക്ക് ഇന്ത്യയുടെ മൊത്തം വികാരം ചർച്ചയാക്കാൻ കഴിയുമെന്നും തരൂർ വിശദീകരിച്ചു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗ്ഗ രേഖയും ശശി തരൂർ മുമ്പോട്ട് വച്ചു. ഇതടക്കം അവതരിപ്പിച്ചാണ് തരൂർ പത്രികാ സമർപ്പണത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയത്.

കോൺഗ്രസിന്റെ മൂല്യ വിശ്വാസം തിരിച്ചു പിടിച്ച് വികേന്ദ്രീകരണ സംവിധാനം കൊണ്ടു വ്ന്നുള്ള ഉടച്ചു വാർക്കൽ നടത്തും. യുവാക്കളേയും സ്ത്രീകളേയും നേതൃത്വത്തിലേക്ക് കൊണ്ടു വരും. തെരഞ്ഞെടുപ്പിൽ ജയിക്കുകയെന്നതിൽ അപ്പുറം ജനങ്ങളെ സേവിക്കുക എന്നതാകും തന്റെ പ്രവർത്തന ലക്ഷ്യമെന്നും തരൂർ വിശദീകരിച്ചു. പ്രൊഫഷണൽസിനെ പാർട്ടിയിലേക്ക് അടുപ്പിക്കുമെന്നും തരൂർ വിശദീകരിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടർന്ന് മത്സര രംഗത്ത് നിന്ന് അശോക് ഗെലോട്ട് പിൻവാങ്ങിയപ്പോൾ, ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി എന്ന നിലയിൽ മുതിർന്ന നേതാവ് ദിഗ്‌വിവിജയ് സിങ്ങ് മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. നാമനിർദ്ദേശ പത്രിക കൈപ്പറ്റിയ ശേഷം മത്സരിക്കുമെന്ന കാര്യം ദ്വിഗിവിജയ് സിങ് പറയുകയും ചെയ്തു. ഇതിനിടെ മുകൾ വാസ്‌നിക്കിന്റെ പേരും ചർച്ചകളിൽ വന്നു. അവസാന നിമിഷമാണ് അതിൽ വീണ്ടും മാറ്റമുണ്ടായിരിക്കുന്നത്. ദിഗ്‌വിജയ് സിങ്ങിന് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആയിരിക്കും മത്സരിക്കുക എന്ന തീരുമാനം ഉണ്ടായി.

ശശി തരൂർ ഏറെ ആത്മവിശ്വാസത്തോടെ മത്സര രംഗത്ത് തുടരുകയും പിന്തുണ വർധിക്കുകയും ചെയ്യുമ്പോൾ വിജയ സാധ്യതയിലുള്ള ആശങ്കയാണോ ദിഗ്‌വിജയ് സിങ്ങിൽ നിന്നും ഖാർഗെയിലേക്ക് സ്ഥാനാർത്ഥിത്വം എത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഉദയ്പുർ ചിന്തൻശിബരത്തിലെ തീരുമാനം അനുസരിച്ചാണെങ്കിൽ ഖാർഗെ മത്സരിക്കുമ്പോൾ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം ഒഴിയേണ്ടി വരും. അങ്ങനെയാവുമ്പോൾ ആ സ്ഥാനത്തേക്ക് കൂടി കോൺഗ്രസിന് ആളെ കണ്ടത്തേണ്ടി വരും. കെ സി വേണുഗോപാലും ജയറാം രമേശും ഈ പദവിയിൽ കണ്ണുവയ്ക്കുന്നുണ്ട്.

കോൺഗ്രസിലെ മുതിർന്ന നേതാവ് എന്നതിന് പുറമെ ദളിത് മുഖം എന്ന മേൽവിലാസവും ഹൈക്കമാൻഡ് പിന്തുണയുമാണ് ഖാർഗെയുടെ അനുകൂല ഘടകങ്ങൾ. ഗാന്ധി കുടുംബം തലപ്പത്ത് വേണ്ട എന്നാഗ്രഹിക്കുന്ന നതാക്കളുടെ പിന്തുണയും തരൂരിന് അനുകൂലമായി വന്നേക്കാം. മോദി എന്ന നേതാവ് ബിജെപിയെ നയിക്കുമ്പോൾ ഖാർഗെയെ പോലൊരു മിതവാദി മതിയോ എന്ന ചിന്തയും തരൂരിന് അനുകൂലമാണ്. ഖാർഗെയുടെ പത്രികയിൽ എ.കെ ആന്റണിയടക്കമുള്ള ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവർ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന പരിവേഷമാണ് ഖാർഗേയ്ക്ക് ലഭിക്കുന്നത്.

ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടാവില്ലെന്നും ആർക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവർക്ക് വോട്ട് നൽകുമെന്നായിരുന്നു കേരള നേതാക്കളടക്കം വ്യക്തമാക്കിയത്. ഇതിനിടെ കഴിഞ്ഞ ദിവസം ജി.23 നേതാക്കളായ ആനന്ദ് ശർമ, മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ, ഭുപീന്ദർ സിങ് ഹൂഡ എന്നിവർ പ്രത്യേക യോഗം ചേരുകയും മികച്ച സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഖാർഖെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ആനന്ദ് ശർമ്മ ചെയ്തത് എന്നതും ശ്രദ്ധേയമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP