Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറ്റിങ് വെടിക്കെട്ടുമായി നമൻ ഓജ; തകർപ്പൻ ഫിനിഷിംഗുമായി ഇർഫാൻ പഠാൻ; ഓസ്ട്രേലിയൻ ലെജൻഡ്സിനെ കീഴടക്കി ഇന്ത്യ ലെജൻഡ്സ് റോഡ് സേഫ്റ്റി സീരിസ് ഫൈനലിൽ; സെമിയിൽ ജയം അഞ്ചു വിക്കറ്റിന്

ബാറ്റിങ് വെടിക്കെട്ടുമായി നമൻ ഓജ; തകർപ്പൻ ഫിനിഷിംഗുമായി ഇർഫാൻ പഠാൻ; ഓസ്ട്രേലിയൻ ലെജൻഡ്സിനെ കീഴടക്കി ഇന്ത്യ ലെജൻഡ്സ് റോഡ് സേഫ്റ്റി സീരിസ് ഫൈനലിൽ; സെമിയിൽ ജയം അഞ്ചു വിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

റായ്പൂർ: റോഡ് സേഫ്റ്റി സീരീസ് സെമി ഫൈനലിൽ ഓസ്‌ട്രേലിയ ലെജൻഡ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ഇന്ത്യ ലെജൻഡ്‌സ് ഫൈനലിൽ. ഓസ്ട്രേലിയൻ ലെജൻഡ്സ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ ലെജൻഡ്സ് 19.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ലെജൻഡ്‌സ് 171 റൺസടിച്ചപ്പോൾ നമാൻ ഓജയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെയും ഇർഫാൻ പത്താന്റെ തകർപ്പൻ ഫിനിഷിംഗിന്റെയും മികവിലാണ് ഇന്ത്യ ലെജൻഡ്‌സ് നാലു പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നത്. സ്‌കോർ ഓസ്‌ട്രേലിയ ലെജൻഡ്‌സ് 20 ഓവറിൽ 171-5, ഇന്ത്യ ലെജൻഡ്‌സ് 19.2 ഓവറിൽ 175-5.

മഴമൂലം സെപ്റ്റംബർ 28 ന് മുടങ്ങിയ മത്സരത്തിന്റെ ബാക്കിയാണ് ഇന്ന് ആരംഭിച്ചത്. 17 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 136 റൺസെന്ന നിലയിൽ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ 20 ഓവറിൽ 171 റൺസാണ് അടിച്ചെടുത്തത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി 26 പന്തുകളിൽ നിന്ന് 46 റൺസെടുത്ത ബെൻ ഡക്ക് തകർപ്പൻ പ്രകടനം പുറത്തെടുത്തു.

35 റൺസെടുത്ത അലക്സ് ഡൂലാനും 30 റൺസ് വീതമെടുത്ത ഷെയ്ൻ വാട്സണും കാമറൂൺ ഗ്രീനും ടീമിനായി തിളങ്ങി. ഇന്ത്യ ലെജൻഡ്സിനുവേണ്ടി അഭിമന്യു മിഥുൻ, യൂസഫ് പഠാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. രാഹുൽ ശർമ ഒരു വിക്കറ്റ് സ്വന്തമാക്കി.

172 റൺസ് വിജയലക്ഷ്യം പിന്തുടരവെ ക്യാപ്റ്റൻ സച്ചിൻ ടെൻഡുൽക്കർ(10), സുരേഷ് റെയ്‌ന(11), എന്നിവർ തുടക്കത്തിലെ മടങ്ങിയെങ്കിലും നമാൻ ഓജയുടെ(62 പന്തിൽ 90*) വെടിക്കെട്ട് ബാറ്റിംഗിന് യുവരാജ് സിങ്(18) പിന്തുണ നൽകിയതോടെ ഇന്ത്യ പതിനാലാം ഓവറിൽ 113ൽ എത്തി. എന്നാൽ യുവരാജിനെ വീഴ്‌ത്തി ഷെയ്ൻ വാട്‌സൺ വീണ്ടും ഇന്ത്യയെ പ്രതിസന്ധിയിലാക്കി.

യുവരാജിന് പിന്നാലെ സ്റ്റുവർട്ട് ബിന്നിയും(2),യൂസഫ് പഠാനും(1) മടങ്ങിയതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു. അവസാന മൂന്നോവറിൽ 36 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. റെഡ്രോൺ എറിഞ്ഞ പതിനെട്ടാം ഓവറിൽ പഠാനും ഓജയും ബൗണ്ടറിയടിച്ചതോടെ ഇന്ത്യ 12 റൺസടിച്ചു.

ഡിർക്ക് നാനസ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ മൂന്ന് സിക്‌സ് അടക്കം 21 റൺസടിച്ച ഇർഫാൻ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു.അവസാന ഓവറിലെ രണ്ടാം പന്തിൽ ബ്രെറ്റ് ലീയെ ബൗണ്ടറി കടത്തി ഇർഫാൻ ഇന്ത്യൻ ജയം പൂർത്തിയാക്കി. നമാൻ ഓജ 62 പന്തിൽ 90 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഇർഫാൻ പഠാൻ 12 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് ഇർഫാൻ പഠാന്റെ ഇന്നിങ്‌സ്. ഓജ ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് 90 റൺസടിച്ചത്.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ലെജൻഡ്‌സ് ഷെയ്ൻ വാട്‌സൺ(30), ബെൻ ഡങ്ക്(46),ഡൂളൻ(35), കാമറൂൺ വൈറ്റ്(30) എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. ഇന്ത്യക്കായി അഭിമന്യു മിഥുനും യൂസഫ് പഠാനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP