Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നന്ദി വിരാട് കോഹ്ലി': ആശംസാ വീഡിയോ പങ്കുവച്ച വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ; വൈകാതെ തമ്മിൽ കാണാമെന്ന് കരുതുന്നുവെന്നും സന്ദേശത്തിൽ

'നന്ദി വിരാട് കോഹ്ലി': ആശംസാ വീഡിയോ പങ്കുവച്ച വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ; വൈകാതെ തമ്മിൽ കാണാമെന്ന് കരുതുന്നുവെന്നും സന്ദേശത്തിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വിരമിക്കലുമായി ബന്ധപ്പെട്ട് ആശംസ വീഡിയോ പങ്കുവച്ച ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്ക് നന്ദിയറിയിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. ഫെഡററുടെ വിരമിക്കലുമായി ബന്ധപ്പെട്ട് കോലി ഒരു ആശംസാവീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആശംസ അറിയിച്ചതിനാണ് ഫെഡറർ ഇന്ത്യൻ സൂപ്പർ താരത്തിനോടുള്ള നന്ദി പറഞ്ഞത്.

ഫെഡററുടെ കടുത്ത ആരാധകനായ കോലിയുടെ ആശംസാവീഡിയോ എ.ടി.പി. തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2018 ഓസ്ട്രേലിയൻ ഓപ്പണിൽ വെച്ച് ഫെഡററെ പരിചയപ്പെടാൻ സാധിച്ചതിന്റെ സന്തോഷവും കോലി വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

'ഹലോ റോജർ. ഇങ്ങനെ ഒരു സന്ദേശം താങ്കൾക്ക് അയയ്ക്കാൻ കഴിയുന്നത് അഭിമാനകരമാണ്. മനോഹരമായ ധാരാളം ഓർമ്മകളും നിമിഷങ്ങളും സമ്മാനിച്ച ഐതിഹാസികമായ കരിയറാണ് താങ്കളുടേത്. 2018 ഓസ്‌ട്രേലിയൻ ഓപ്പണിനിടെ താങ്കളെ നേരിട്ട് കാണാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അത്. ടെന്നീസ് ലോകത്തുള്ളവർ മാത്രമല്ല, അതിന് പുറത്തുള്ള ധാരാളം ആളുകളും താങ്കളെ ആരാധിക്കുന്നവരാണ്. ലോകത്തിൽ അപൂർവ്വം കായികതാരങ്ങൾക്ക് മാത്രം സിദ്ദിഖുന്ന ഭാഗ്യമാണത്.' കോഹ്ലി പറഞ്ഞു.

കോഹ്ലിയുടെ ഈ സന്ദേശത്തിന് റോജർ ഫെഡറർ നന്ദി അറിയിച്ചു. നന്ദി വിരാട് കോഹ്ലി, വൈകാതെ തമ്മിൽ കാണാമെന്ന് കരുതുന്നു. ഇതായിരുന്നു ഫെഡററുടെ മറുപടി.

20 ഗ്രാൻഡ്സ്ലാം അടക്കം 103 കിരീടങ്ങൾ നേടിക്കൊണ്ടാണ് ഫെഡറർ ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ലേവർ കപ്പിലൂടെയാണ് സ്വിസ്സ് ഇതിഹാസം വിടവാങ്ങിയത്. മത്സരത്തിൽ റാഫേൽ നദാലിനൊപ്പം ഡബിൾസ് പോരാട്ടത്തിനായി ഇറങ്ങിയ ഫെഡറർ തോൽവിയോടെയാണ് കളം വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP